Image

ജോർജ് മണ്ണിക്കരോട്ടിനെ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ആദരിച്ചു

Published on 11 March, 2026
ജോർജ് മണ്ണിക്കരോട്ടിനെ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ആദരിച്ചു

ലാനയുടെ ആദ്യകാല പ്രവർത്തകനും, 2013- 15 വർഷങ്ങളിലെ വൈസ് പ്രസിഡണ്ടുമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ശ്രീ. ജോർജ് മണ്ണിക്കരോട്ടിനെ ആദരിച്ചു.

1974 മുതൽ ന്യൂയോർക്കിലെയും തുടർന്ന് ഹൂസ്റ്റ്നിലെയും വിവിധ സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് ശ്രീ. ജോർജ്മണിക്കരോട്ട്. നോവലിസ്റ്റ്, പ്രഭാഷകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ്.

അമേരിക്കയിൽ കുടിയേറിയ മലയാളം എഴുത്തുകാരുടെയും ഭാഷാപ്രവർത്തകരുടെയും കൃതികളെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ചരിത്രം "അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം"  എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ശ്രീ.മണ്ണിക്കരോരോട്ടിന് സാധിച്ചു. ഭാഷാപഠിതാക്കൾക്കും ചരിത്രകാരന്മാർക്കും എന്നും ഒരു മുതൽക്കൂട്ടാണ് പ്രസ്തുത കൃതി.

കൂടാതെ ജീവിതത്തിന്റെ കണ്ണീർ, അഗ്നിയുദ്ധം, അമേരിക്ക എന്നീ നോവലുകൾ, കേരളം ഉറങ്ങുന്നു, അകലുന്ന ബന്ധങ്ങൾ തുടങ്ങി നിരവധി കൃതികളുടെയും രചയിതാവാണ് ശ്രീ. ജോർജ് മണിക്കരോട്ട്.

ലാന രൂപീകരണ സമയങ്ങളിലും അതിന്റെ വളർച്ചയിലും നേതൃത്വം നൽകുകയും ചെയ്തു. പത്രപ്രവർത്തകൻ എഴുത്തുകാരൻ സംഘാടകൻ അങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ മണ്ണിക്കരോട്ട് ഇപ്പോൾ തന്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്നു.

ലാന, ഹ്യുസ്റ്റൺ മലയാളം സൊസൈറ്റി, റൈറ്റേഴ്സ് ഫോറം ഹുസ്റ്റൺ, കേരള ലിറ്റററി സൊസൈറ്റി ഡാളസ് എന്നീ സംഘടനകളുടെ പ്രവർത്തകരും ചുമതലക്കാരും ഒന്നിച്ച് ശ്രീ. മണ്ണിക്കരൊട്ടിനെ സന്ദർശിക്കുകയും ലാനയുടെ ആദരവ് അറിയിക്കുകയും ചെയ്തു.
 

Join WhatsApp News
vayanakaran 2026-03-15 21:12:29
ജോർജ് മണ്ണിക്കരോട്ടിനും സംഘാടകർക്കും അഭിനന്ദനങ്ങൾ. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ പുസ്തകത്തിനായി ശ്രീ മണ്ണിക്കരോട്ട് എഴുത്തുകാരിൽ നിന്നും പണം വാങ്ങിയിരുന്നു. അതിൽ തെറ്റില്ല. പക്ഷെ ഒരു പൈസ പോലും വാങ്ങാതെ ഇവിടത്തെ എഴുത്തുകാരുടെ രചനകളെക്കുറിച്ചും അമേരിക്കയിലെ സാഹിത്യ വളർച്ചയെക്കുറിച്ചും മൂന്നു പുസ്തകങ്ങൾ എഴുതിയ ഒരാൾ ഉണ്ടത്രേ. ആൾകൂട്ടത്തിൽ തനിയെ കഴിയുന്ന ആളിനെ ഞാൻ വിളിച്ചു സംശയം തീർത്തിരുന്നു. മൂന്നു പുസ്തകങ്ങൾ ഉണ്ട് നാലാമത്തെ പണിപ്പുരയിലാണ്. ഇതൊക്കെ അദ്ദേഹം ഇ മലയാളയിൽ എഴുതിയിട്ടുണ്ടത്രെ. നമ്മൾ വായിക്കാതെയും അറിയാതെയും ആകും. ഞാൻ വായനക്കാരൻ എന്ന് എഴുതുന്നു. കാരണം ഇത് ഒരാൾ അല്ല. ഞങ്ങൾ കുറച്ചുപേരാണ് വായനക്കാരൻ എന്ന് പേരിൽ കമന്റ് എഴുതുന്നത്. എല്ലാവര്ക്കും നന്മകൾ. ശ്രീ ജോർജ് മണ്ണിക്കരോട്ടിനും നന്മകൾ.
Raju Mylapra 2026-03-16 01:24:04
'വായനക്കാരൻറെ' ഈ പ്രതികരണം കണ്ടപ്പോൾ അറിയാവുന്ന ഒരു സത്യം എഴുതിയില്ലെങ്കിൽ അത് ശ്രീ ജോർജ് മണ്ണിക്കരോടിനോട് ചെയ്യുന്ന ഒരു നീതികേടാവുമെന്നു മന:സാക്ഷി പറയുന്നത് കൊണ്ട് മാത്രം ഇതു കുറിക്കുന്നു. അനേക വർഷത്തെ പരിശ്രമവും, പത്ര/സാഹിത്യ രംഗത്ത് അക്കാലത്തു സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന പലരോടും പല തവണ ബന്ധപ്പെട്ടാണ് ശ്രീ മണ്ണിക്കരോട് ഈ പുസ്തകം തയാറാക്കിയത്. അതു പ്രസിദ്ധികരിക്കുന്നതിന് ആരോടും അദ്ദേഹം ഒരു പൈസ പോലും വാങ്ങിയിട്ടില്ല എന്ന് എനിക്ക് ഉത്തമ ബോദ്ധ്യം ഉണ്ട്. പുസ്തകത്തിനു ഒരു വിലയിട്ടു ഒരു പക്ഷെ 'വായനക്കാരിൽ' നിന്നും അദ്ദേഹം ആ തുക വാങ്ങിയിട്ടുണ്ടവാം. മൂന്നു പുസ്തകങ്ങൾ എഴുതിയിട്ട് നാലാമത്തെ പുസ്തകത്തിലേക്ക് കടക്കുന്ന ആ മഹാന്റെ പേര് വെളിപ്പെടുന്നതിനു എന്തിനാണ് നാണിക്കുന്നതു? നാലു ചരിത്ര പുസ്തകം എഴുതക്കത്ത രീതിയിലൊക്കെ ഇവിടെ മലയാള സാഹിത്യം വളർന്നോ? അങ്ങിനെ മൂന്നു പുസ്തകങ്ങൾ ഉണ്ടെങ്കിൽ, തപാൽ ചിലവുൾപ്പെടെ വില കൊടുത്തു, വാങ്ങിക്കുവാൻ ഞാൻ തയാറാണ്. ശ്രീ മണ്ണിക്കരോട് ചെയ്ത ഒരു നല്ല പ്രവർത്തിയെ - അതു സമ്പൂർണ്ണമല്ലെങ്കിൽത്തന്നെയും - ഇടയ്ക്കിടെ 'അഭിനന്ദനങ്ങൾ' എന്ന പദമുപയോഗിച്ചു നിന്ദിക്കരുതായിരുന്നു. മണ്ണിക്കരോടിൻറെ സുഹൃത് എന്ന്‌ ഭാവിക്കുന്ന, മൂന്ന് പുസ്തകങ്ങൾ എഴുതിയ ആ മഹാൻ തന്നെയാണ് ഈ 'വായനക്കാരൻ' എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. താങ്കൾക്കും ഇരിക്കട്ടെ കുറച്ചു 'അഭിനന്ദനങ്ങൾ.'
കീഡ നാശകൻ 2026-03-16 03:15:18
വായനക്കാരന്റെ ഓർമ്മ ശരിയല്ല. അതുകൊണ്ട് ആരെക്കൊണ്ടെങ്കില്ലും ഒന്ന് പരിശോധിപ്പിക്കണം. ഇത് മറ്റെന്തോ രോഗത്തിന്റെ തുടക്കമാണ്. എന്നോട് അദ്ദേഹം ചോദിച്ചിട്ടുമില്ല പൈസ വാങ്ങിയിട്ടും ഇല്ല. എനിക്ക് പലരേയും അറിയാം അവരുടെ പേരുകൾഇതിനകത്തുണ്ട്. അവരാരും പൈസ കൊടുത്തിട്ടില്ല പലരോടും പല പ്രാവശ്യം വിളിച്ചതിനു ശേഷം ആണ് അവർ ഇൻഫർമേഷൻ അയച്ചു കൊടുത്തിട്ടുള്ളത്. വ്യക്തമായി കാര്യങ്ങൾ അറിയാതെ, അദ്ദേഹത്തെ താറടിച്ചു കാണിക്കാനായി 'എന്റെ ഓർമ്മ ശരിയാണെങ്കിൽ' എന്ന പ്രയോഗത്തിടെ എഴുതുന്നത് തന്റെ അസൂയയിൽ നിന്നാണെന്നുള്ളത് സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാം. തന്റെ ദേഹത്ത് അനേകം വായനക്കാരുടെ പ്രേതങ്ങൾ കൂടിയിട്ടുണ്ടന്നുള്ളത് സംശയമില്ല. മണ്ണിക്കരോട്ട് പൈസ ചോദിച്ചിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർ തീർച്ചയായും ഇവിടെ എഴുതണം. ഇവനെപ്പോലെയുള്ള നട്ടെല്ലില്ലാത്ത കുറെ കീഡങ്ങൾ ഉണ്ട് ഇവിടെ
Thomas Chacko, TX 2026-03-16 12:08:57
'എൻറെ ഓർമ്മ ശരിയാണെങ്കിൽ ഈ പുസ്തകത്തിനായി ശ്രീ മണ്ണിക്കരോട് എഴുത്തുകാരിൽ നിന്നും പണം വാങ്ങിയിരുന്നു.' ഇതെന്താ വായനക്കാരാ ചില പഴയ രാഷ്ട്രിയക്കാരുടേതു പോലെ ഒരു പ്രയോഗം. മണ്ണിക്കരോട് തൻറെ ഇഷ്ടപ്രകാരം എഴുതിയ ഒരു പുസ്തകത്തിന് മറ്റുള്ള എഴുത്തുകാർ എന്തിനാണ് പണം കൊടുക്കുന്നത്? ശ്രീ മണ്ണിക്കരോട് എന്റെ അറിവനുസരിച്ചു സാമ്പത്തിക ഭദ്രത ഉള്ള ഒരാളാണ്. ഇവിടെയും ഇന്ത്യയിലും നഴ്സിംഗ് രംഗത്ത് പ്രവർത്തിച്ചു തന്റെ വിയർപ്പിന്റെ വില കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്. ആരോഗ്യപരമായി പല പ്രശനങ്ങളുമുള്ള, ഭാര്യയുടെ മരണത്തിനു ശേഷം ഒറ്റപ്പെട്ടു കഴിയുന്ന അദ്ദേഹത്തിനെതിരെ ഇത്തരം ഒരു വില കുറഞ്ഞ ആരോപണം ഉന്നയിച്ചത് മോശമായിപ്പോയി. ആരോഗ്യം അനുവദിക്കയുമായിരുന്നെകിൽ വായനക്കാരന് തക്ക മറുപിടി കൊടുക്കുവാൻ മടിക്കാത്ത ആളാണ് ഞാനറിയുന്ന ശ്രീ മണ്ണിക്കരോട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക