ആത്മനിറവിന്റെ സ്വര്‍ഗ്ഗീയ നാദമായി കെസ്റ്റര്‍ സംഗീതസന്ധ്യ ഒക്ടോബര്‍ 17-നു ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ആത്മീയതയുടെ അവര്‍ണ്ണനീയമായ അനുഭൂതിയിലേക്ക് ശ്രോതാവിനെ കൊണ്ടുചെന്നെത്തിക്കുന്ന ക്രൈസ്തവ സംഗീതലോകത്തെ അതുല്യ ഗായകന് കെസ്റ്റര്‍ ഒരുക്കുന്ന സംഗീതനിശ ഒക്ടോബര്‍ 17-ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍. സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ ക്യൂന്‍സ് കമ്യൂണിറ്റി കോളജില്‍ (22205, 56th Ave, Bayside, NY 11361 ) വൈകിട്ട് 5 മണിക്ക് `കെസ്റ്റര്‍ ലൈവ്' ആരംഭിക്കും.