Image

രാജൂ ഏബ്രാഹം എം എല്‍ ഏയുമായി സാംസ്‌കാരിക സംവാദം ഫിലഡല്‍ഫിയയില്‍ ഞായറാഴ്‌ച്ച

ജോര്‍ജ്‌ നടവയല്‍ Published on 12 November, 2015
രാജൂ ഏബ്രാഹം എം എല്‍ ഏയുമായി സാംസ്‌കാരിക സംവാദം ഫിലഡല്‍ഫിയയില്‍ ഞായറാഴ്‌ച്ച
ഫിലഡല്‍ഫിയ: രാജൂ ഏബ്രാഹം എം എല്‍ ഏയ്‌ക്ക്‌ ഫിലഡല്‍ഫിയയില്‍ ശനിയാഴ്‌ച്ച സ്വീകരണം നല്‍കുന്നു. കഴിഞ്ഞ 19 വര്‍ഷമായി റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരി ക്കുന്ന കേരള നിയമസഭാ സാമാജികനാണ്‌ രാജൂ ഏബ്രാഹം. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ജനറല്‍ സെക്രട്ടറി സജി കരിംകുറ്റിയാണ്‌ സ്വീകരണച്ചടങ്ങുകളുടെ സ്വാഗത സംഘം ചെയര്‍മാന്‍.

`അമേരിക്കന്‍ മലയാളികളും കേരളവും മാറ്റങ്ങളുടെ ലോകത്ത്‌' എന്ന വിഷയത്തെ അധികരിച്ച്‌ പ്രഭാഷണങ്ങളും അഭിമുഖവും നടക്കും. ജോര്‍ജ്‌ നടവയല്‍ വിഷയാവതരണം നടത്തും. അഞ്ച്‌ ടെലി ഫിലിമുകളില്‍ അഭിനയിച്ചിട്ടുള്ള രാജൂ ഏബ്രാഹം സാംസ്‌കാരിക വിഷയങ്ങളും പ്രഭാഷണ വിഷയമാക്കുന്നുണ്ട്‌.

ഫിലഡല്‍ഫിയയിലെ ഫ്രണ്ട്‌സ്‌?ഓഫ്‌ റാന്നി വേദി ഒരുക്കുന്നു. നവംബര്‍ 15-ാം തിയതി ഞായറാഴ്‌ച്ച വൈകുന്നേരം?5:30 മണിക്ക്‌?അതിഥി ഇന്ത്യന്‍ ഹാളിലാണ്‌ സ്വീകരണം (9321 ക്രൂസ്‌ടൗണ്‍ റോഡ്‌, ഫിലഡല്‍ ഫിയ, 19115). കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സജി കരിം കുറ്റി (ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം): 215-385-1963, സുരേഷ്‌ നായര്‍ (പ്രസിഡന്റ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി): 267-515-8375.
രാജൂ ഏബ്രാഹം എം എല്‍ ഏയുമായി സാംസ്‌കാരിക സംവാദം ഫിലഡല്‍ഫിയയില്‍ ഞായറാഴ്‌ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക