Image

കലയുടെ ഉത്സവരാവ്‌ `മിത്രാസ്‌ ഫെസ്റ്റിവല്‍' പ്രവാസി ചാനലില്‍ ഒക്ടോബര്‍ മാസം 17 ന്‌ ശനിയാഴ്‌ച 6 മണിക്ക്‌

Published on 13 October, 2015
കലയുടെ ഉത്സവരാവ്‌ `മിത്രാസ്‌ ഫെസ്റ്റിവല്‍' പ്രവാസി ചാനലില്‍ ഒക്ടോബര്‍ മാസം 17 ന്‌ ശനിയാഴ്‌ച 6 മണിക്ക്‌
ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരിക്കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ കലാമാമാങ്കം മിത്രാസ്‌ ഫെസ്റ്റിവല്‍ ആന്‍ഡ്‌ അവാര്‍ഡ്‌ നൈറ്റ്‌ 2015 ഇതാ വീണ്ടും വരുന്നു. അമരിക്കയിലെ പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനല്‍ കലയുടെ ഈ ഉത്സവരാവ്‌ ഒക്ടോബര്‍ മാസം 17 ന്‌ ശനിയാഴ്‌ച 6 മണിക്ക്‌ നിങ്ങളുടെ സ്വന്തം സ്വീകരണ മുറിയിലേക്ക്‌ എത്തിക്കുന്നു.

ന്യൂ ജേഴ്‌സിയിലെ പ്രശസ്‌തമായ വ്വില്‍കിന്‍സ്‌ തിയറ്ററില്‍ വച്ച്‌ നടന്ന ഈ അവാര്‍ഡ്‌ നൈറ്റ്‌ ആന്‍ഡ്‌ ഫെസ്‌റിവല്‍ നു വലിയ സ്വീകരണമാണ്‌ ലഭിച്ചിരുന്നത്‌. കലയുടെ ഈ ഉല്‍വം കാണുന്നതിനായി അമേരിക്കയുടെ വിവിദ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ആളുകളാണ്‌ തിയറ്റര്‍ ലേക്ക്‌ അന്നേദിവസം ഒഴുകി എത്തിയത്‌. മിത്രാസ്‌ രാജന്‍ സംവിധാനം ചെയ്‌ത ഈ മെഗാഷോ നോര്‍ത്ത്‌ അമേരിക്കയുടെ ചരിത്രത്തിലേക്‌ നടന്നു കയറിയ അമേരിക്കന്‍ മലയാളികളുടെ സ്വന്തം കലോത്സവം ആയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട്‌ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചിലേറ്റിയ പ്രവാസി ചാനലിലൂടെ ഇത്‌ പ്രക്ഷേപണം ചെയ്യുന്നത്‌ വഴി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ കലയുടെ ഈ മാമാങ്കം കാണാനുള്ള അവസരം ഒരുക്കുന്നു.

ലക്ഷകണക്കിന്‌ രൂപയുടെ പ്രതിപലം വാങ്ങി സകുടുംബം അമേരിക്കന്‍ ഉല്ലാസയാത്രകെത്തുന്ന മലയാള സിനിമയിലെ താരങ്ങളുടെ പ്രകടനങ്ങള്‍ കണ്ടു മനം മടുത്തിരിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഇടയിലേക്ക്‌ മിത്രാസ്‌ ഫെസ്‌റിവല്‍ ഒരു കുളിര്‍മഴപോലെ പെയ്‌തു ഇറങ്ങുകയായിരുന്നു എന്ന്‌ ഉത്സവം കഴിഞ്ഞിറങ്ങിയ പ്രേഷകര്‍ ഒരുപോലെ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ കലാരംഗന്റ്‌തിനെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ ഈ ഫെസ്‌റിവലില്‍ പ്രസിദ്ധ പിന്നണിഗായകന്‍ ഫ്രാങ്കോ, തെന്നിന്ത്യന്‍ സിനിമ താരം മാന്യ, അക്കരകാഴ്‌ച ഫെയിം ജോസുകുട്ടി, സജിനി, പ്രസിദ്ധ ഗായകരായ സുമ നായര്‍, ശാലിനി, നൃത്ത രംഗത്തെ പ്രമുഘരായ ബിന്ദിയ പ്രസാദ്‌ ന്യൂ ജേഴ്‌സി, മറീന ആന്റണി ഒറിഗോണ്‍, ദിവ്യ ജേക്കബ്‌ ന്യൂ ജേഴ്‌സി, തുടങ്ങി അന്‍പതോളം കലാകാരന്മാര്‍ അണിനിരന്നു. കൂടാതെ അമേരിക്കയിലെ കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി പ്രതിപലേച്ചയില്ലാതെ കാല്‍ നൂറ്റാണ്ടില്‍ ഏറെയായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ ദിലീപ്‌ വര്‍ഗീസ്‌, നാടകാചാര്യന്‍ പി റ്റി ചാക്കോ എന്നിവരെ അവര്‍ കലാരംഗത്തിനു നല്‌കിയ സംഭാവനകളെ മുന്നിര്‍ത്തി ആദരികുകയുണ്ടായി.

അവാര്‍ഡ്‌ ദാന ചടങ്ങില്‍ രണ്ടാമത്‌ മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക പുരസ്‌കാരം ശ്രീമതി വിദ്യ സുബ്രമണ്യനും, നോര്‍ത്ത്‌ അമേരിക്കയിലെ മികച്ച നടനുള്ള പുരസ്‌കാരം അക്കരകാഴ്‌ച ജോസുകുട്ടിക്കും, മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീമതി സജിനിക്കും, മികച്ച തിരകഥക്കുള്ള പുരസ്‌കാരം അജയന്‍ വേണുഗോപാലനും സമ്മാനികുകയുണ്ടായി

ജാതിമതസംഘടനാ വെത്യാസങ്ങള്‍ ഇല്ലാതെ കലെയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട്‌ അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തി കൊണ്ടുവരുന്നതിന്‌ വേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ്‌ ആര്‍ട്‌സ്‌ ചുരുങ്ങിയ കാലംകൊണ്ട്‌ തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‌ന്നും മിത്രാസ്‌ അമേരിക്കന്‍ കലാകാരന്മാരുടെ വളര്‌ച്ചയ്‌ക്ക്‌ വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ബോര്‍ഡ്‌ മെംബേര്‍സ്‌ അറിയിച്ചു.

ഈ കലാ സംരംഭത്തില്‍ മിത്രാസിനോടൊപ്പം പ്രവര്‍ത്തിച്ച പ്രവാസി ചാനല്‍, മഴവില്‍ എഫ്‌ എം, ടൈംലൈന്‍ ഫോട്ടോഗ്രാഫി, ഈവന്റ്‌കാറ്റ്‌സ്‌ ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ എന്നിവരോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു മിത്രാസ്‌ അറിയിച്ചു.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക്‌ യുണൈറ്റെഡ്‌ മീഡിയ വഴിയും, www.pravasichannel.com എന്ന ചാനല്‍ വെബ്‌സൈടിലൂടെയും കാണാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 19083455983 എന്ന നമ്പരിലും വിളിക്കാം.
കലയുടെ ഉത്സവരാവ്‌ `മിത്രാസ്‌ ഫെസ്റ്റിവല്‍' പ്രവാസി ചാനലില്‍ ഒക്ടോബര്‍ മാസം 17 ന്‌ ശനിയാഴ്‌ച 6 മണിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക