Image

'ഗ്ലോബല്‍ ഗാന്ധി' ചര്‍ച്ച് നവം.10ന് ആര്‍ലിംഗ്ടണില്‍

പി.പി.ചെറിയാന്‍ Published on 06 November, 2015
'ഗ്ലോബല്‍ ഗാന്ധി' ചര്‍ച്ച് നവം.10ന് ആര്‍ലിംഗ്ടണില്‍
ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ആര്‍ലിംഗ്ടണില്‍ 'ഗ്ലോബല്‍ ഗാന്ധി' എന്ന വിഷയത്തെ കുറിച്ചു ചര്‍ച്ച സംഘടിപ്പിക്കുന്നു.

ആധുനിക കാലഘട്ടത്തില്‍ ഗാന്ധിജിയുടെ സമര മാര്‍ഗ്ഗങ്ങളുടെ പ്രസക്തി എന്നതായിരിക്കും ചര്‍ച്ച ചെയ്യുപ്പെടുക.

നവം.10 ചൊവ്വ സെന്‍ട്രല്‍ ലൈബ്രററിയില്‍ നടക്കുന്ന ചര്‍ച്ചക്ക് യി.റ്റി.എ. കോളേജ് ഓഫ് ലിബറല്‍ ആര്‍ട്ട്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് ആന്ത്രോപോളജി ഗാന്ധി ക്ലാസ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് നേതൃത്വം നല്‍കുക.

നവംബര്‍ മാസം യൂണിവേഴ്‌സിറ്റി ഏഷ്യന്‍ ഹെറിറ്റേജ് മാസമായി ആഘോഷിക്കുന്നതോടനുബന്ധിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
817-272-2661

'ഗ്ലോബല്‍ ഗാന്ധി' ചര്‍ച്ച് നവം.10ന് ആര്‍ലിംഗ്ടണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക