Image

ഹോപ് നൈറ്റ് 2015

മോനച്ചന്‍ തോമസ്‌ Published on 16 October, 2015
ഹോപ് നൈറ്റ് 2015
നവംബര്‍ 1 ഞായറാഴ്ച 5.30 PM ന് ഇമ്മാനുവേല്‍ സെന്റര്‍ 12601 Sugar Ridge Blvd, Stafford, TX-77377- ല്‍ ഡാന്‍സ്, മ്യൂസിക്, കോമഡി ഷോസ് മുതലായവ നിറപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍ പ്രമുഖരായ കലാനിപുണര്‍ വേദിയില്‍ ആവിഷ്‌ക്കരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഡിന്നറും വിളമ്പുന്ന മനോഹര സായംസന്ധ്യയില്‍ കുടുംബസമ്മേതം പങ്കെടുക്കുവാന്‍ ജാതിമതഭേദമെന്യേ എല്ലാവരേയും ക്ഷണിക്കുന്നു. ഹൃദയത്തിന്റെ ലോലതലങ്ങളില്‍ ആത്മീയാനുഭൂതികളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന സ്വര്‍ഗ്ഗത്തിന്റെ സ്വന്തം അമൂല്യദൃഷ്ടികളുടെ ഈ അപൂര്‍വ്വ സന്ധ്യ പങ്കിടുവാന്‍ എല്ലാവര്‍ക്കും സ്വാഗതം! പ്രവേശനം സൗജന്യം.

വിഭിന്ന ശേഷിയുള്ളവരുടെ(Differently Abled) സംരക്ഷണവും പരിപാലനവും വളരെ സൂഷ്മ സ്പര്‍ശിയും ദുഷ്‌ക്കരവുമാണ്. അറിയുന്നവയും അല്ലാത്തവയുമായ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ഇത്തരം അവസ്ഥകള്‍ക്ക് ഇരകളായിത്തീരുന്നതിനാല്‍ വളരെ നൊമ്പരപ്പെടുകയും ആത്മഭാരം അനുഭവിക്കയും ചെയ്യുന്നുണ്ട്. ഇത്തരുണത്തിലാണ് HOPE എന്ന പ്രസ്ഥാനം അന്ധകാരാവൃതമായ ലോകത്തിലെ ആദ്യകിരണങ്ങള്‍പോലെ ഈ ഹ്യൂസ്റ്റന്‍ പ്രദേശത്തെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രശോഭിക്കുന്നത്. ഏകദേശം 5 വര്‍ഷകള്‍ക്കു മുമ്പാണ് Austin, Cerebral Palsy, Down Syndrome മുതലായ മാനസീക വെല്ലുവിളി ശൃംഖലാവസ്ഥകള്‍(mentally challenged) ഉള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു ആശാകേന്ദ്രംപോലെ HOPE ആരംഭിച്ചത്. ആധുനിക സമൂഹത്തില്‍ പരിഭ്രമജനകമാം വിധം വര്‍ദ്ധിച്ചുവരുന്ന ഇത്തരം അവസ്ഥകളോട് സമൂഹത്തിന്റെ ആവശ്യപ്രതികരണമായ ഒരു പ്രസ്ഥാനം ഒരു ഇന്ത്യന്‍ സമൂഹത്തില്‍ ഇത് ഇദംപ്രഥമമാണ്. ഈ സംഘടനയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത് അവരുടെ ആത്മഭാരം ലഘൂകരിക്കുന്ന ഒരു അത്താണിയാണ്. ഇന്നത്തെ സമൂഹത്തില്‍ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം അവസ്ഥകള്‍ ശൈശവത്തില്‍തന്നെ തിരിച്ചറിയുവാനും, വിദഗ്ധ ഇടപെടല്‍ അന്വേഷിക്കുവാനു, ലഭ്യമായ പരിഹാരമാര്‍ഗ്ഗങ്ങളും ചികിത്സകളും ആരായുവാനും കഴിയാതെ പോകുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുവാന്‍ കാരണമാകുന്നു. 

വൈദ്യശാസ്ത്രപരമായ കണ്ടെത്തല്‍ സ്വീകരിക്കുവാനും അംഗീകരിക്കുവാനും ഇന്ത്യന്‍ സമൂഹത്തിലെ കുടുംബങ്ങള്‍ വൈമുഖ്യം കാണിക്കുന്നത് തീരെ ആശാസ്യമല്ല. കുടുംബത്തിലെ ഒരു വ്യക്തിയുടെ ഈ അവസ്ഥ പുറത്തുള്ളവര്‍ അറിയുന്നത് ഒരു പോരായ്മയായി കാണുന്ന മാനസീകാവസ്ഥ മാറി അതിനോടു ക്രിയാത്മകമായി പ്രതികരിക്കുന്ന മനോഭാവമാണ് ഉണ്ടാകേണ്ടത്. ഇത്തരം അവസ്ഥകളുള്ളവരേയും അവരുടെ കുടുംബങ്ങളെയും ജാതിമതഭേദമെന്യെ HOPE സ്വാഗതം ചെയ്യുന്നു.

Hope അതിന്റെ ആരംഭം മുതല്‍ ക്രമമായ പ്രതിമാസ കൂടിവരവുകള്‍, പ്രത്യേക മീറ്റിംഗുകള്‍, ഈ അവസ്ഥകളെ പഠിക്കുവാന്‍ ഇവരുടെ വിദഗ്ധരെ കണ്ടെത്തി പ്രത്യേക പഠനക്ലാസ്സുകള്‍, സമാന സ്ഥാപനങ്ങളുടെ സന്ദര്‍ശനം മുതലായ പരിപാടികളില്‍ക്കൂടി വ്യാപകമായ ബോധവല്‍ക്കരത്തിനും, ഫലപ്രദമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമായി നിരന്തരം യത്‌നിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ ആഗോളതലത്തില്‍ ഇത്തരം പ്രശ്‌നങ്ങളോടുള്ള ഐക്യദാര്‍ഢ്യം എന്നോണം ഇന്ത്യയിലെ ഇത്തരം കുടുംബങ്ങളെ സഹായിക്കുന്ന പരിപാടിയും തുടര്‍ന്നു വരുന്നു. ഈ വിധ നിസ്വാര്‍ത്ഥ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന ഈ പ്രസ്ഥാനം വ്യാപകമായ പ്രചാരവും സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും ക്ഷണിക്കുന്നു, അര്‍ഹിക്കുന്നു!

HOPE എന്ന ഈ പ്രസ്ഥാനത്തെ അടുത്തറിയുവാനും അതില്‍ പങ്കാളികളാകുവാനും സഹരിക്കുവാനുമുള്ള ഒരു അസുലഭ സന്ദര്‍ഭമാണ് 2015 നവംബര്‍ 1 എന്ന് കേരളപ്പിറവി ദിനത്തില്‍ നടത്തപ്പെടുന്ന HOPE NITE-2015! സാമൂഹ്യബോധവല്‍ക്കരണത്തോടൊപ്പം HOPE-ന്റെ ചിരകാലാഭിലാഷമായ പുനരധിവാസ കേന്ദ്രത്തിനായുള്ള(റീഹാബിലിറ്റേഷന്‍ സെന്റര്‍) വിഭവസമാഹരണവും ലക്ഷ്യമാക്കിയാണ് ഈ പരിപാടി. വ്യക്തികള്‍, കുടുംബങ്ങള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ ഇവയില്‍ നിന്ന് ഉദാരമായ സംഭാവനകള്‍ HOPE പ്രതീക്ഷിക്കുന്നു. നല്‍കുന്ന തുകയുടെ വലിപ്പച്ചെറുപ്പം ഗൗനിക്കാതെ സമര്‍പ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. HOPE NITE-2015ന് പല തലങ്ങളിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ബന്ധപ്പെടുക:
അബ്രഹാം  സാമൂവല്‍(കോര്‍ഡിനേറ്റര്‍)-281-248-6528,Email: sgergeusa@yahoo.com
മോനച്ചന്‍ തോമസ്‌(സെക്രട്ടറി): 832-766-4249, Email: monacherk@gmail.com.

ഹോപ് നൈറ്റ് 2015
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക