Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി രണ്ടിനു ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2015
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി രണ്ടിനു ശനിയാഴ്‌ച
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവ്‌ യോഗം നവംബര്‍ 14-നു ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള റോസ്‌ഡെഡ്‌തായി റസ്റ്റോറന്റില്‍ വച്ചു ചേര്‍ന്നു. യോഗത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കുന്നതിനുള്ള തീരുമാനം എടുത്തു. ജനുവരി രണ്ടിനു ശനിയാഴ്‌ച വൈകുന്നേരം 6.30-നു മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിവിധ കലാപരിപാടികള്‍, കരോള്‍ ഗാനങ്ങള്‍, ഡിന്നര്‍ എന്നിവയോടെ ആണ്‌ ആഘോഷ പരിപാടികള്‍ നടത്തുന്നത്‌.

നവംബര്‍ 13-ന്‌ വെള്ളിയാഴ്‌ച പാരീസില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച്‌ പ്രമേയം പാസാക്കി. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും നടുക്കം രേഖപ്പെടുത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും പരസ്‌പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. സാം ജോര്‍ജ്‌, ജോസി കുരിശിങ്കല്‍, കുര്യന്‍ തുരുത്തിക്കര, ജോയി ചെമ്മാച്ചേല്‍, മറിയാമ്മ പിള്ള, ചന്ദ്രന്‍പിള്ള, അനില്‍ പിള്ള, ബേസില്‍ പെരേര, ജോര്‍ജ്‌ ചക്കാലത്തൊട്ടിയില്‍, സാം മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷവര്‍ഷമായ 2016-ല്‍, മാര്‍ച്ച്‌ മാസത്തില്‍ വോളിബോള്‍/ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും, മേയ്‌ 14-ന്‌ യുവജനോത്സവവും, ഒക്‌ടോബര്‍ മാസത്തില്‍ ജൂബിലി സമാപനാഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തുവാനും തീരുമാനിച്ചു.

അസോസിയേഷനില്‍ മെമ്പര്‍ഷിപ്പ്‌ എടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബേസില്‍ പെരേരയുമായി ബന്ധപ്പെടുക: 312 450 9243. ക്രിസ്‌മസ്‌- പുതുവത്സര പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സം ജോര്‍ജ്‌ (പ്രസനഡന്റ്‌) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക