Image

വിദ്യാരംഭം ഒക്‌ടോബര്‍ 24ന്‌ ഡാളസില്‍

Published on 23 October, 2015
വിദ്യാരംഭം ഒക്‌ടോബര്‍ 24ന്‌ ഡാളസില്‍
ഡാളസ്‌: കേരള ലിറ്റററി സൊസൈറ്റി മുന്‍വര്‍ഷങ്ങളില്‍ നടത്തിവരാറുള്ള `വിദ്യാരംഭം' ഈ വര്‍ഷവും കേരള അസോസിയേഷന്‍ ഹാളില്‍ (3821 ബ്രോഡ്‌വേ , ഗാര്‍ലന്റ്‌, 75043) 24ന്‌ ശനിയാഴ്‌ച രാവിലെ 10.00 മുതല്‍ 11:30 വരെ ഉണ്ടായിരിക്കുന്നതാണ്‌. 3 വയസ്‌ തികഞ്ഞ കുട്ടികളെ മലയാളഭാഷയില്‍ കേരളപാരമ്പര്യമനുസരിച്ച്‌ ആദ്യാക്‌ഷരം കുറുപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്‌ധപ്പെടേണ്ടതാണ്‌.

ജാതിമതഭേദങ്ങള്‍ക്കതീതമായി പൊതുവേദിയില്‍ നടത്തപ്പെടുന്ന ഈ ചടങ്ങില്‍ കഴിഞ്ഞ 6 വര്‍ഷങ്ങളിലൂടെ 30ല്‍പ്പരം കുട്ടികളെ ആദ്യാക്‌ഷരം കുറിപ്പിക്കാന്‍ ഈ സംഘടനയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ആദ്യാക്‌ഷരം കുറിക്കുന്ന കുട്ടികള്‍ക്ക്‌ മലയാളം അക്‌ഷരമാല , ചെറുപുസ്‌തകം ലഭിക്കുന്നതാണ്‌.
ഏബ്രഹാം തെക്കേമുറി 9726331480. ജോസന്‍ ജോര്‍ജ്‌ 4697673208. ജോസ്‌ ഓച്ചാലില്‍ 4693635642. മീനു മാത്യു 2146206340.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക