Image

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 24 ന്‌

ജയിസണ്‍ മാത്യു Published on 13 October, 2015
ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 24 ന്‌
ടൊറോന്റോ : സ്‌ത്രീശാക്തീകരണത്തോടൊപ്പം കലാസാംസ്‌ക്കാരിക വളര്‍ച്ചയും പ്രോത്സാഹനവും ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ സംഘടിപ്പിക്കുന്ന 2ാ-മത്‌ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ ഫെസ്റ്റിവല്‍ (TIDF 2015 ) ഒക്ടോബര്‍ 24 ശനിയാഴ്‌ച ടൊറോന്റോയിലുള്ള ഹമാസ്‌കയിന്‍ വേള്‍ഡ്‌ ക്ലാസ്സ്‌ തിയേറ്ററില്‍ (അര്‍മേനിയന്‍ യൂത്ത്‌ സെന്റര്‍ 50 Hall Crown Place, Toronto) നടക്കും.

വൈകുന്നേരം 6 മണിക്ക്‌ ആരംഭിക്കുന്ന നൃത്തോത്സവത്തില്‍ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഒഡീസ്സി , കഥക്‌ , ബോളിവുഡ്‌ തുടങ്ങിയ 6 ഇന്ത്യന്‍ ഡാന്‍സുകളും ഹിപ്‌ ഹോപ്‌ , ടാന്‍ഗോ, സ്വിംഗ്‌ , മെക്‌സിക്കന്‍, ചൈനീസ്‌ , ജാസ്‌ , ജൂയിഷ്‌ , പോളിഷ്‌ , ലാറ്റിന്‍, ടാപ്പ്‌ , വാക്കിംഗ്‌ തുടങ്ങിയ ഇരുപതോളം അന്താരാഷ്ട്ര ഡാന്‍സ്‌ ഇനങ്ങളും അരങ്ങേറും .

മാലാ പിഷാരടി, ഗായത്രിദേവി വിജയകുമാര്‍, ഡോ.മുക്കുര്‍ ഡേ, പൂജാ അമിന്‍ , രശ്‌മി ഡേവ്‌ എന്നിവരാണ്‌ ഇന്ത്യന്‍ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്നത്‌ . `രാജന്‍ സഹോദരി`മാരെന്ന്‌ പേരുകേട്ട ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ മേരി അശോകും, കാല്‍ഗരിയിലുള്ള സോണി മാര്‍ക്കസ്‌ സാമുവേലും മദ്രാസിലുള്ള സോഫി സതീഷും 20 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരുമിച്ച്‌ ഒരു വേദിയില്‍ നൃത്തമഭ്യസിക്കുന്നെന്ന പ്രത്യേകതയുമുണ്ട്‌ ഈ വര്‍ഷത്തെ ഡാന്‍സ്‌ ഫെസ്റ്റിവലിന്‌ .പ്രമുഖ ടെലിവിഷന്‍ അവതാരക ഷാന്നന്‍ സ്‌കിന്നെര്‍, സെനറ്റര്‍ ഡോ. ആശാ സേത്ത്‌ , ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ഉദ്‌ ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ddshows.com സന്ദര്‍ശിക്കുക . ഫോണിലൂടെ വിവരങ്ങള്‍ അറിയാന്‍ 416.788.6412 ( മേരി അശോക്‌ ), 647.793.4959 (ഫൗസിയ ഖാന്‍ ), 416.371.9942 (ശോഭാ ശേഖര്‍ ), 647.389.8555 (ആശാ വിശ്വനാഥ്‌ ) 647.633.6146 (കുശാലിനി കുമാര്‍ ) എന്നീ നംബരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌ .

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 24 ന്‌
ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ്‌ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 24 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക