Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിട്ടയര്‍മെന്റ് പ്ലാന്‍ സെമിനാര്‍ ഞായറാഴ്ച്ച

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 November, 2015
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍  ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിട്ടയര്‍മെന്റ് പ്ലാന്‍ സെമിനാര്‍  ഞായറാഴ്ച്ച
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‍ക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍  ഒരു  ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിട്ടയര്‍മെന്റ് പ്ലാന്‍ സെമിനാര്‍ നവംബര്‍  ഇരുപത്തിരണ്ടാം തിയതി  ഞയറായ്ച്ച  5.00 മണി മുതല്‍  യോങ്കേഴ്‌സിലുള്ള മുബൈ  പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തുന്നു.  സെമിനാറില്‍  വിവിധ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ കുറിച്ചും റിട്ടയര്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാമെന്നും ഗൈഡന്‍സ് നല്‍കുകയാണ് ലക്ഷ്യം.  

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അത് മലയാളികളില്‍ എത്തികാനും  അമേരിക്കയില്‍ എത്തിയ മലയാളികളുടെ  ആദ്യ തലമുറ റിട്ടയര്‍മെന്റ്  ജീവിതത്തിലേക്  കടന്നുകൊണ്ട് രിക്കുന്നു.  ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുക  എന്നതിന്നാണ്  അസോസിയേഷന്‍  പരിശ്രമിക്കുന്നത്,  ഈ  സെമിനാറിന്റെ കോര്‍ഡിനേറ്റര്‍സ് ആയ    തോമസ് കോശിയും , കൊച്ചുമ്മന്‍ ജേക്കബ് ഉം അറിയിച്ചു.  

 വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍  പ്രസിഡന്റും, ഇപ്പൊഴത്തെ  വൈസ് പ്രസിഡന്റും'
 ഇന്‍ഡ്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും, ഫോമയുടെ  വിവിധ ഭാരവാഹിത്യം വഹിച്ചിട്ടുള്ള ,ഫോമയുടെ നേതാവും വെസ്റ്റ് ചെസ്റ്റര്‍  ഹുമന്‍ റൈറ്റ് കമ്മിഷണര്‍  കുടിയാണ് അദ്ദേഹം.

 വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍  പ്രസിഡന്റും എപ്പോഴാത്തെ  കമ്മറ്റി മെമ്പര്‍ കുടി ആയ കൊച്ചുമ്മന്‍ ജേക്കബ് ഫോകനയുടെ  സിനിയര്‍  നേതാവ് കുടിയാണ്.

 ഈ സെമിനാറിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി തോമസ് കോശി, കൊച്ചുമ്മന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍  ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിട്ടയര്‍മെന്റ് പ്ലാന്‍ സെമിനാര്‍  ഞായറാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക