Image

നാല് സ്റ്റേറ്റിൽ ട്രംപിന് വിജയം;  പ്രസിഡന്റ്  ബൈഡനും മുന്നേറുന്നു

Published on 06 March, 2024
നാല് സ്റ്റേറ്റിൽ ട്രംപിന് വിജയം;  പ്രസിഡന്റ്  ബൈഡനും മുന്നേറുന്നു

സൂപ്പർ ടുസ്‌ഡേയിൽ  വോട്ടു ചെയ്യുന്ന  15 സംസ്ഥാനങ്ങളിൽ   വെർമോണ്ടിലും വിർജീനിയയിലും  വൈകിട്ട് 7  മണിക്ക് വോട്ടെടുപ്പ് അവസാനിച്ചു.

വിർജീനിയയിൽ   പ്രസിഡൻ്റ് ബൈഡൻ  വിജയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അയോവയിലും ടെന്നസിയിലും ബൈഡനെ വിജയിച്ചു  

റിപ്പബ്ലിക്കൻ  പാർട്ടിയിൽ വിർജിനിയ, നോർത്ത് കരളിനെ, ടെന്നസി, ഒക്ലഹോമ സ്റ്റേറ്റുകളിൽ  ട്രംപ് തകർപ്പൻ വിജയം നേടി.  

ഞായറാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന പ്രൈമറിയിൽ വിജയിച്ചതിന് ശേഷം, നോർത്ത്  വിർജീനിയയിൽ    വിജയിക്കുമെന്ന്  നിക്കി ഹേലി പ്രതീക്ഷിക്കുന്നുണ്ട്.   വെർമോണ്ടിലും   അവർക്ക് പ്രതീക്ഷയുണ്ട് 

ഈ രണ്ട് സംസ്ഥാനങ്ങളിലും വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ നിക്കി തെളിയുടെ സാധ്യത തീരെ ഇല്ലാതാകും.  ടെക്‌സാസിലും കാലിഫോർണിയയിലും നടന്ന സമീപകാല വോട്ടെടുപ്പുകൾ - ഏറ്റവും കൂടുതൽ ഡെലിഗേറ്റുകൾ  ഉള്ള സംസ്ഥാനങ്ങൾ -  ട്രംപിനൊപ്പമാണ് 

സമീപകാല കോടതി വിധികളുടെ ഒരു പരമ്പരയും മുൻ പ്രസിഡൻ്റിന് പ്രയോജനം ചെയ്യുന്നുണ്ട്.  

ഇന്ന് സൂപ്പർ ടുസ്‌ഡേയിൽ  15 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ വോട്ടർമാരും   16 സംസ്ഥാനങ്ങളിലെയും  ടെറിറ്ററികളിലെയും  ഡെമോക്രാറ്റുകളും പ്രസിഡന്ഷ്യൽ  പ്രൈമറി തിരഞ്ഞെടുപ്പുകളിലോ കോക്കസുകളിലോ   വോട്ട് രേഖപ്പെടുത്തുന്നു.  ഒരു ദിവസം  ഏറ്റവും കൂടുതൽ സ്റ്റേറ്റുകളിൽ  പ്രൈമറി നടക്കുന്നത് ഇന്നാണ് (സൂപ്പർ ടുസ്‌ഡേ).

മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 15 സ്റ്റേറ്റുകളും  തൂത്തുവാരുമോ എന്നതാണ് ശ്രദ്ധാവിഷയം. അവശേഷിക്കുന്ന  ഏക എതിരാളി നിക്കി ഹേലിയുടെ   ഭാവിയും ഇന്ന്  മിക്കവാറും തീരുമാനമാകും.

സൂപ്പർ  ടുസ്‌ഡേ മത്സരങ്ങൾ 874 റിപ്പബ്ലിക്കൻ പ്രതിനിധികൾക്ക് വേണ്ടിയാണ്.  ആകെയുള്ളതിൻ്റെ മൂന്നിലൊന്ന്.  തിങ്കളാഴ്ച വരെ, ഹേലിക്ക്  43  ഡെലിഗേറ്റുകൾ മാത്രം. ട്രംപിന് 244.   നാമനിർദേശം നേടുന്നതിന് ട്രംപിന് 1,215 പ്രതിനിധികളെ ലഭിക്കണം. 

ഡെമോക്രാറ്റിക് പക്ഷത്ത്, 1,420 ഡെലിഗേറ്റുകളാണ് ഇന്നത്തെ തെരെഞ്ഞെടുപ്പിലുള്ളത്. ആകെയുള്ള  3,934 പ്രതിനിധികളിൽ 36%.    തിങ്കളാഴ്ച ഉച്ചവരെ പ്രസിഡന്റ് ബൈഡന് 206  ഡെലിഗേറ്റുകളുണ്ട്.  നോമിനേഷൻ  കിട്ടാൻ 1,968 പേർ ആവശ്യമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക