Image

സാന്‍ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്‌നേഹ സ്പര്‍ശം ഒക്ടോബര്‍ 24നു

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 20 October, 2015
സാന്‍ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്‌നേഹ സ്പര്‍ശം ഒക്ടോബര്‍ 24നു
ഡിട്രോയിറ്റ്: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ തിരുന്നാളിന്റെ ഭാഗമായി ഒക്ടോബര്‍ 23, 24, 25 ദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി 24ആം തീയതി ശനിയാഴ്ച്ച സാന്‍ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്‌നേഹസ്പര്‍ശം എന്ന ആക്ഷന്‍ ത്രില്ലര്‍ സ്‌റ്റേയ്ജ് ഷോയാണു കലാപരിപാടികളിലെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിലെ ആത്മ സങ്കര്‍ഷങ്ങളുടേയും ചെറു തമാശകളുടേയും നേര്‍ക്കാഴ്ച്ചയായിരിക്കും സ്‌നേഹ സ്പര്‍ശമെന്നു സംവിധായകന്‍ പ്രിമസ് ജോണ്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി കഴിഞ്ഞ ഒന്നര മാസമായി കഠിന പ്രയത്‌നത്തിലാണ് ക്രൂ എന്നും അദ്ദേഹം പറഞ്ഞു. ഡിട്രോയിറ്റില്‍ ഇതുവരെ അക്വാ വിവ, യാത്ര, നളചരിതം തുടങ്ങി വിവിധ ഹിറ്റ് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് പ്രിമസ്. സ്‌നേഹസ്പര്‍ശത്തിന്റെ കഥാ, തിരക്കഥ എഴുതിയിരിക്കുന്നത്, പ്രശസ്ത തിരക്കഥ കൃത്ത് തോമസ് തോപ്പിക്കുടിയാണു. സംഗീതവും റെക്കാര്‍ഡിംഗും ചെയ്തിരിക്കുന്നത് സൈജാന്‍ കണിയോടിക്കലും,ഡബ്ബിംഗ് ഫാ: റോയ് മൂലേച്ചലിലും, അജിത് അയ്യമ്പിള്ളിയും, സ്‌റ്റേയ്ജ് ലൈറ്റ് ജെയ്‌സണ്‍ തുരുത്തേലും, സ്‌റ്റേയ്ജ് ആര്‍ട്ട് ബ്രാന്‍ഡ്‌സ് ആലുവയുമാണു ചെയ്തിരിക്കുന്നത്. 

ഷിബു മാത്യൂസ്, സൈജാന്‍ കണിയോടിക്കല്‍, പ്രിമസ് ജോണ്‍, മാത്യൂ വര്‍ഗ്ഗീസ്, ഓസ്‌ബോണ്‍ ഡേവിഡ്, സോഫിയ വര്‍ഗീസ്, ലീസാ മാത്യൂ, വര്‍ക്കീ ഫ്രാന്‍സിസ്, ആന്‍സി ജെയിംസ്, ലിബിന്‍ ജോണ്‍, ജെയിംസ് വര്‍ഗീസ്, തോമസ് വര്‍ഗീസ്, അഭിലാഷ് പോള്‍, എബിന്‍ ജോ, പ്രിയങ്ക തച്ചില്‍ എന്നിവരാണ് അഭിനേതാക്കള്‍. 

ഒക്ടോബര്‍ 24ആം തീയതി ശനിയാഴ്ച്ച വൈകിട്ട് 6:30ക്ക് ദേവാലയത്തില്‍ പുതുതായി പണികഴിപ്പിച്ച സാന്‍ തോം ഓഡിറ്റോറിയത്തില്‍ (പാരിഷ് ഹാള്‍) വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്.
ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ തോമസ് & മേരി കര്‍ത്തനാള്‍, ജേക്കബ് & സെലിന്‍ ജേക്കബ്, ജെയിംസ് & ആന്‍സി വര്‍ഗ്ഗീസ്, സൈജാന്‍ & മിനി കണിയോടിക്കല്‍ എന്നിവരാണ്. മിഷിഗണിലെ മലയാളി പൗര സമൂഹത്തെ തിരുന്നാളിലേക്കു ഫാ: റോയ് മൂലേച്ചലിലും സംഘവും സ്വാഗതം ചെയ്തു.



സാന്‍ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്‌നേഹ സ്പര്‍ശം ഒക്ടോബര്‍ 24നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക