Image

'പമ്പ' സംഘടിപ്പിക്കുന്ന വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, നവംബര്‍ 14-ന് ഫിലാഡല്‍ഫിയായില്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 02 November, 2015
'പമ്പ' സംഘടിപ്പിക്കുന്ന വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, നവംബര്‍ 14-ന് ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: വില്‍പ്പത്രം തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തിയ  'പമ്പ' മലയാളി അസ്സോസിയേഷന്‍ പൊതുജന താത്പര്യപ്രകാരം വില്‍പ്പത്രം തയ്യാറാക്കുവാനുള്ള സൗകര്യം മാസത്തിലൊരിക്കല്‍ പമ്പയുടെ ഓഫീസില്‍ ഒരുക്കുന്നു. ആദ്യ ക്യാമ്പ് നവംബര്‍ 14-ാം തീയ്യതി രാവിലെ 10 മുതല്‍ 2 വരെയായിരിക്കും(9726 Bustleton Ave, Philadelphia, PA 1915). ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും. നവംബര്‍ 14-നുള്ള ക്യാമ്പില്‍ അവസരം ഉണ്ടാകുക. പമ്പയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറിയും അറ്റോര്‍ണിയുമായ ബാബു വറുഗീസിന്റെ നേതൃത്വത്തിലായിരിയ്ക്കും വില്‍പ്പത്ര ക്യാമ്പ് നടക്കുക എന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കല്‍ അറിയിച്ചു.

വില്‍പ്പത്രം തയ്യാറാക്കുവാന്‍ വരുന്നവര്‍ കൊണ്ടുവരേണ്ട ഡോക്ക്‌മെന്റുകള്‍:
1. വില്‍പ്പത്രം എഴുതുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ്.
2. അനന്തരവകാശികളുടെ പേരും അഡ്രസ്സും.
3.വില്‍പ്പത്രം നടത്തിപ്പുകാരന്റെ പേരും അഡ്രസ്സും.

 കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പിന് രജിസ്റ്റര്‍ ചെയ്യുന്നതിനും വിളിയ്ക്കുക.
ജോര്‍ജ്ജ് ഓലിക്കല്‍ 215-873-4365
അലക്‌സ് തോമസ്-215-850-5268
ഫിലിപ്പോസ് ചെറിയാന്‍- 215-605-7310
മോഡി ജേക്കബ്- 215-667-0801
സുധ കര്‍ത്ത-267-575-7333

'പമ്പ' സംഘടിപ്പിക്കുന്ന വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, നവംബര്‍ 14-ന് ഫിലാഡല്‍ഫിയായില്‍
Babu Varughese - Attorney At Law.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക