Image

പതിനെട്ടാം സരസ്വതി അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 12ന്

ജോജോ തോമസ്, Published on 06 November, 2015
പതിനെട്ടാം സരസ്വതി അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 12ന്
ന്യൂയോര്‍ക്ക്: ഭാരതീയ കലകളുടെ മികവ് യുവപ്രതിഭകളില്‍ കണ്ടെത്തി ആദരിച്ച് പ്രോത്സാഹിപ്പിക്കുന്ന 18-മത് സരസ്വതി അവാര്‍ഡിനുള്ള ഒരുക്കങ്ങള്‍ ന്യൂയോര്‍ക്കില്‍ പുരോഗമിക്കുന്നു.

നവംബര്‍ 14 ന് നടത്താന്‍ മുമ്പ് നിശ്ചയിച്ചിരുന്ന ഈ വര്‍ഷത്തെ മത്സരം ഡിസംബര്‍ 12 ശനിയാഴ്ചത്തേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിക്കുന്നു.

ക്യൂന്‍സ്, ബെല്‍റോസ്സിലെ ക്യൂന്‍സ് ഹൈസ്‌ക്കൂള്‍ ഓഫ് ടീച്ചിംഗ് ഹാളില്‍ ഡിസംബര്‍ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് 18-ാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങള്‍ ആരംഭിയ്ക്കും. വൈകീട്ട് 6 മണിക്ക് അവാര്‍ഡ് ദാനവും തെരഞ്ഞെടുക്കപ്പെട്ട കലാരൂപങ്ങളുടെ പ്രകടനവും ഉണ്ടാകും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് സ്‌റ്റേറ്റുകളിലെ വിവിധ നൃത്ത-സംഗീത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും സാമൂഹ്യ നൃത്തവും ഉണ്ടാകും.

4 മുതല്‍ 20 വയസുവരെ പ്രായമുള്ള നൃത്ത-സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 25 വരെ മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം.

ഇന്‍ഡ്യന്‍ ഭാഷാഗാനം, ക്ലാസ്സിക്കല്‍ സംഗീതം, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, ഭരതനാട്യം, നാടോടിനൃത്തം എന്നീ വിഭാഗങ്ങളില്‍ മത്സരത്തിന് പങ്കെടുക്കാം. 

അവാര്‍ഡ് ദാന ചടങ്ങില്‍ പ്രശസ്ത വ്യക്തികളും നൃത്ത-സംഗീത അദ്ധ്യാപകരും പങ്കെടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെടുക.

ജോജ തോമസ്- 516-455-9739
മാത്യൂ സിറിയക്-516-294-7718
ഡോ.അശോക് കുമാര്‍- 516-385-6150
സെബാസ്റ്റിന്‍ തോമസ്-516-681-8665
മറിയ ഉണ്ണി-516-825-0394
ബി.അരവിന്ദാക്ഷന്‍-516-616-0233
Email: saraswathiawards @ gmail.com


റിപ്പോര്‍ട്ട്: ജോജോ തോമസ്, പ്രസിഡന്റ്, സരസ്വതി അവാര്‍ഡ്‌സ്, ന്യൂയോര്‍ക്ക്‌

പതിനെട്ടാം സരസ്വതി അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 12ന്
ലോഗോ
പതിനെട്ടാം സരസ്വതി അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 12ന്
ട്രോഫി ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക