Image

ഡാളസ് സംയുക്ത ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന്

പി.പി.ചെറിയാന്‍ Published on 20 November, 2015
ഡാളസ് സംയുക്ത ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന്
ഗാര്‍ലന്റ്(ഡാളസ്): ഡാളസ്സിലെ 22 ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിയേഴാമത് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 5ന് വൈകീട്ട് 5 മുതല്‍ ഒമ്പതു മുപ്പതു വരെ(9.30) ഗാര്‍ലന്റ് എം.ജി.എം. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കും. കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവക വികാരി റവ.സാം മാത്യു പ്രസിഡന്റും, റവ.പി.സി. ഷാജി(വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍(ജനറല്‍ സെക്രട്ടറി), നിബു തോമസ്(ട്രഷറര്‍), ജോണ്‍ തോമസ്(ക്വയര്‍ കോര്‍ഡിനേറ്റര്‍), മെര്‍വിന്‍ എബ്രഹാം(യൂത്ത് കോര്‍ഡിനേറ്റര്‍), ഫാ.രാജു ദാനിയേല്‍, ഫാ.ഡോ. രജ്ജന്‍ മാത്യു, ഫാ.പോള്‍ തോട്ടക്കാട്ട്, റവ.നൈനാന്‍ ജേക്കബ്, ഫാ.ജോസഫ് നെടുമാംകുഴിയില്‍ ഫാ.മാത്യു മേലേടം, ഷാജു എബ്രഹാം, വര്‍ഗീസ് മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ് ജോണ്‍, വര്‍ഗീസ് ജോണ്‍, എബ്രഹാം തോമസ്, ബേബി പുന്നൂസ്(കമ്മറ്റി അംഗങ്ങള്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഈ വര്‍ഷത്തെ സംയുക്ത കരോള്‍ സര്‍വ്വീസിന് ആതിഥേയത്വം വഹിക്കുന്നു. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാവരുടേയും സാന്നിധ്യസഹകരണം ക്ഷണിക്കുന്നതായി പ്രസിഡന്റ് സാം മാത്യു ജന.സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

ഡാളസ് സംയുക്ത ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക