Image

ആത്മനിറവിന്റെ സ്വര്‍ഗ്ഗീയ നാദമായി കെസ്റ്റര്‍ സംഗീതസന്ധ്യ ഒക്‌ടോബര്‍ 17-നു ന്യൂയോര്‍ക്കില്‍

ബെന്നി പരിമണം Published on 14 October, 2015
ആത്മനിറവിന്റെ സ്വര്‍ഗ്ഗീയ നാദമായി കെസ്റ്റര്‍ സംഗീതസന്ധ്യ ഒക്‌ടോബര്‍ 17-നു ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ആത്മീയതയുടെ അവര്‍ണ്ണനീയമായ അനുഭൂതിയിലേക്ക്‌ ശ്രോതാവിനെ കൊണ്ടുചെന്നെത്തിക്കുന്ന ക്രൈസ്‌തവ സംഗീതലോകത്തെ അതുല്യ ഗായകന്‍ കെസ്റ്റര്‍ ഒരുക്കുന്ന സംഗീതനിശ ഒക്‌ടോബര്‍ 17-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍. സഹൃദയ ക്രിസ്‌ത്യന്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ക്യൂന്‍സ്‌ കമ്യൂണിറ്റി കോളജില്‍ (22205, 56th Ave, Bayside, NY 11361 ) വൈകിട്ട്‌ 5 മണിക്ക്‌ `കെസ്റ്റര്‍ ലൈവ്‌' ആരംഭിക്കും.

ഈ സീസണിലെ `കെസ്റ്റര്‍ ലൈവ്‌' സംഗീത പരിപാടിയുടെ സമാപനമായിരിക്കും ഇത്‌. അനുഗ്രഹീതമായ ഈ സംഗീതരാവിന്റെ ആത്മീയ ചൈതന്യം പ്രശോഭിപ്പിക്കാനായി അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ബിനോയി ചാക്കോ, സിസിലി ഏബ്രഹാം, ക്രിസ്‌തീയ ഗാനരംഗത്തെ പ്രഗത്ഭ സംഗീത സംവിധായകന്‍ സുനില്‍ സോളമന്‍ എന്നിവര്‍ ഒരുമിക്കുന്നു. ദൈവസംഗീതത്തിന്റെ ഇമ്പമാര്‍ന്ന മധുരശബ്‌ദം ജനമനസുകളില്‍ ആഴ്‌ന്നിറങ്ങുന്ന വേദിയായി `കെസ്റ്റര്‍ ലൈവ്‌' മാറുന്ന കാഴ്‌ചയാണ്‌ ഈ പരിപാടി അവതരിപ്പിക്കുന്നിടത്തൊക്കെയും കാണുന്നത്‌. ലൈവ്‌ ഓക്കസ്‌ട്ര പരിപാടിയുടെ തിളക്കം വര്‍ധിപ്പിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും ലഭിക്കുന്നതാണ്‌. വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ആവേശകരമായ രീതിയില്‍ ടിക്കറ്റ്‌ വില്‍പ്പന പുരോഗമിക്കുന്നു. അനുഗ്രഹമായി പെയ്‌തിറങ്ങുന്ന 'കെസ്റ്റര്‍ ലൈവ്‌' സംഗീത പരിപാടിയിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ക്രിസ്‌ത്യന്‍ ആര്‍ട്‌സ്‌ അംഗങ്ങള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലാജി തോമസ്‌ (പ്രമോദ്‌) 516 849 0368, ജോജി ശാമുവേല്‍ (917 805 5290), ചാക്കോ മാത്യു (സണ്ണി) 917 578 4679, ജെയിംസ്‌ അലക്‌സ്‌ (917 692 0228), ജോമോന്‍ (516 644 6724).
ആത്മനിറവിന്റെ സ്വര്‍ഗ്ഗീയ നാദമായി കെസ്റ്റര്‍ സംഗീതസന്ധ്യ ഒക്‌ടോബര്‍ 17-നു ന്യൂയോര്‍ക്കില്‍
ആത്മനിറവിന്റെ സ്വര്‍ഗ്ഗീയ നാദമായി കെസ്റ്റര്‍ സംഗീതസന്ധ്യ ഒക്‌ടോബര്‍ 17-നു ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക