Image

ഫ്‌ളോറിഡയില്‍ 'മഴവില്ല് പൂക്കുന്നത്' ശനിയാഴ്ച

ജോര്‍ജ് തുമ്പയില്‍ Published on 04 November, 2015
ഫ്‌ളോറിഡയില്‍ 'മഴവില്ല് പൂക്കുന്നത്' ശനിയാഴ്ച
കോറല്‍ സ്പ്രിംഗ്‌സ്(ഫ്‌ളോറിഡ): മാര്‍ഗേറ്റ് സെന്റ് ലൂക്ക്‌സ് മാര്‍ത്തോമ്മാ ഇടവകയുടെ ധനശേഖരണാര്‍ത്ഥം ന്യൂജേഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ മഴവില്ല് പൂക്കുന്ന ആകാശം എന്ന സാമൂഹ്യ സംഗീത നാടക അവതരണവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 6.30 ന് കോറല്‍ സ്പ്രിംഗ്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തിലാണ് നാടകം നടക്കുന്നത്.

നിരവധി സ്‌റ്റേജുകളില്‍ അവതരിപ്പിച്ച് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ശനിയാഴ്ച ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ കലാവേദിയുടെ ആഭിമുഖ്യത്തിലും-നാടകാസ്വദകരുടെ മുക്തകണ്ഠമായ പ്രശംസയേറ്റു വാങ്ങിയ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഈ നാടകം കാണുവാന്‍ ഫ്‌ളോറിഡ മലയാളികള്‍ ആകാംക്ഷാപൂര്‍വ്വമാണഅ കാത്തിരിക്കുന്നതെന്ന് ഇടവക സെക്രട്ടറി ബേസില്‍ തോമസ് പറഞ്ഞു. അമേരിക്കന്‍ മലയാളി സര്‍ഗചേതനയുടെ പ്രതീകമായി മാറിക്കഴിഞ്ഞ കലാസംഘമായ ഫൈന്‍, ആര്‍ട്‌സ് മലയാളത്തെ ഫ്‌ളേറിഡയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവകക്കും ഭാരവാഹികള്‍ക്കും വേണ്ടി ബേസില്‍ തോമസ് അറിയിച്ചു.

വാര്‍ദ്ധക്യ വിഹ്വലതകളുടെ കഥാതന്തുവിലൂര്‍ന്ന് വികസിക്കുനന ഒരു ദൃശ്യകാവ്യമാണ് 'മഴവില്ല് പൂക്കുന്ന ആകാശം'. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്ന് വിശ്വസിക്കുന്ന ന്യൂജനറേഷന്‍ ബന്ധങ്ങള്‍, ബന്ധനങ്ങളാവുന്ന നിമിഷങ്ങള്‍. ഇതിനിടയിലും സത്യവും നീതിയും വിജയകിരീടമണിയുന്ന മുഹൂര്‍ത്തങ്ങള്‍, എല്ലാ അമേരിക്കന്‍ മലയാളികളും കാണേണ്ടതാണ് ഈ നാടകം എന്ന് സംവിധായകന്‍ റെഞ്ചി കൊച്ചുമ്മന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രശസ്ത നാടകരചയിതാവ് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടേതാണ് ഇതിവൃത്തവും സംഭാഷണവും.

രണ്ടേകാല്‍ മണിക്കൂറുള്ള നാടകത്തിന് മുമ്പ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ബൈബിള്‍ ചിത്രീകരണവും ഉണ്ട്. ഉല്പത്തി 16-ാം അദ്ധ്യായത്തെ ആസ്പദമാക്കിയുള്ള 'സാറായുടെ ദാസി-ഹാഗാര്‍' എന്ന നൃത്തശില്പത്തില്‍ സാമുവല്‍ പി. ഏബ്രഹാം, റെഞ്ചി കൊച്ചുമ്മന്‍, സജിനി സഖറിയാ, മോളി ജേക്കബ് എന്നിവരോടൊപ്പം പ്രശസ്ത നൃത്താധ്യാപിക രശ്മി സോമന്റെ ഡാന്‍സ് സ്‌ക്കൂളില്‍ നിന്നുള്ള കലാകാരികളും പങ്കെടുക്കും. പി.ടി.ചാക്കോ(മലേഷ്യ) രചിച്ച് സംവിധാനം നിര്‍വ്ഹിക്കുന്നു.

പി.ടി.ചാക്കോ(മലേഷ്യ) രക്ഷാധികാരിയായ ഒരു ഭരണസമിതിയാണ് ഫൈന്‍ ആര്‍ട്‌സ് മലയാളിത്തിനുള്ളത്. പ്രസിഡന്റ്- ജിജി ഏബ്രഹാം, സെക്രട്ടറി- ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍- എഡിസണ്‍ ഏബ്രഹാം, കമ്മറ്റി അംഗങ്ങള്‍- സാം പി.ഏബ്രഹാം, ദേവസി പാലാട്ടി, ബേബി വലിയ കലുങ്കല്‍, റെഞ്ചി കൊച്ചുമ്മന്‍, സണ്ണി റാന്നി. ഓസികര്‍- ഉണ്ണികൃഷ്ണന്‍ നായര്‍.
'മഴവില്ല് പൂക്കുന്ന ആകാശ' ത്തില്‍ ജോസ് കാഞ്ഞിരപ്പള്ളി, സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടീനോ തോമസ്, മോളി ജേക്കബ്, അഞ്ജലി ഫ്രാന്‍സിസ് ആലുങ്കല്‍, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് അഭിനേതാക്കള്‍. സ്റ്റേജ് മാനേജ്‌മെന്റ്- ചാക്കോ ടി. ജോണ്‍, ഷൈനി ഏബ്രഹാം എന്നിവരോടൊപ്പം ടീം അംഗങ്ങളും. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത് മേക്കപ്പ് നിര്‍വ്വഹിക്കുന്നത് സാം പി ഏബ്രഹാം. ലൈറ്റിംഗു ഇഫക്റ്റ്‌സും ജിജി ഏബ്രഹാം. സംഗീത നിര്‍വ്വഹണം- റീനാ മാത്യു. വീഡിയോ എഡിറ്റിംഗ്- ടീനോ തോമസ്, ജയന്‍ ജോസഫ്.

വിവരങ്ങള്‍ക്ക്:
വികാരി റവ. ബിനു തോമസ്
ബേസില്‍ തോമസ്, സെക്രട്ടറി)561) 312-1391
ജോര്‍ജ് സാമുവല്‍(303) 478-3652
സാറാ മാത്യു(954) 610-7128
ഷീലാ ജോസ്(954) 643-4214
ഷിബു ജോസഫ്(954) 254-1947

ഫ്‌ളോറിഡയില്‍ 'മഴവില്ല് പൂക്കുന്നത്' ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക