Image

അഭിനയിക്കാൻ റെഡി; പക്ഷെ അഭിനയം അത്ര എളുപ്പമല്ലെന്ന് ഷാലു പുന്നൂസിന്റെ സാക്ഷ്യം

Published on 21 February, 2026
അഭിനയിക്കാൻ റെഡി; പക്ഷെ അഭിനയം അത്ര എളുപ്പമല്ലെന്ന് ഷാലു പുന്നൂസിന്റെ സാക്ഷ്യം

ഫിലഡൽഫിയ: പ്രസംഗിക്കുന്നത് പോലെ അത്ര എളുപ്പമല്ല അഭിനയം എന്ന് ഫോമാ പ്രസിഡന്റ് ഷാലു പുന്നൂസ് മനസിലാക്കിയത് കാമറയ്ക്കു മുന്നിൽ വച്ച്. അതുവരെ  നല്ല ധൈര്യമായിരുന്നു. പക്ഷെ ക്യാമറ കണ്ടപ്പോൾ ധൈര്യം ചോർന്നു പോയി. 'വേദികളിൽ ഒക്കെ പ്രസംഗിക്കുമ്പോൾ യാതൊരു നാണവും ഇല്ലാത്ത എനിക്ക് ആദ്യത്തെ സീനിൽ നല്ല രീതിയിൽ പതറിപ്പോയി,' അമേരിക്കൻ മലയാളി ജീമോൻ ജോർജ് നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന 'ശുക്രൻ' എന്ന സിനിമയിലെ തന്റെ റോളിനെപ്പറ്റി ഷാലു പറയുന്നു.

ഷാലുവിന്റെ കഥാപാത്രം  തമിഴ്നാട്ടിലെ ഒരു വ്യവസായിയാണ്. സ്വന്തമായി  നിരവധി ലോറികൾ ഉണ്ട്. 'എന്റെ ലോറിയിൽ ഒരെണ്ണമാണ് കോട്ടയം നസീർ ഓടിക്കുന്നത്. ഒരു കൊലപാതവുമായി ബന്ധപ്പെട്ട് ലോറിയുടെ ഉടമയെ അന്വേഷിച്ച് തമിഴ്നാട്ടിൽ കേരള പോലീസ് എത്തുന്നതാണ് എന്റെ സീൻ.'

സംവിധായകന്റെയും  കഥാകൃത്തിന്റെയും അതുപോലെ കാണികളുടെയും ഒക്കെ മുന്നിൽ പെട്ടെന്ന് അഭിനയിക്കാൻ തുടങ്ങിയപ്പോൾ  പതറിപ്പോയി. 'എന്നാൽ രണ്ടാമത്തെ സീനിൽ ഞാൻ സ്വയം പറഞ്ഞു ജീവിതത്തിൽ ഒരിക്കൽ ലഭിക്കുന്ന അവസരമാണ് അത് പാഴാക്കരുത്. അങ്ങനെ പൂർവ്വാധികം ശക്തിയോടും ധൈര്യത്തോടും കൂടി ഞാൻ നല്ല രീതിയിൽ രണ്ടാമത്തെ ഷോട്ട് അഭിനയിച്ചു,' ഷാലു  പറയുന്നു.

ഇനിയും അഭിനയിക്കാൻ റെഡി. പക്ഷെ അതിനായി സിനിമ നിർമ്മിക്കാനൊന്നും താല്പര്യമില്ല!

ശുക്രൻ നാട്ടിൽ റിലീസ് ചെയ്തു. തീയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത് 

Join WhatsApp News
കോട്ടയം കണ്ട ശുക്രൻ 2026-02-21 05:58:01
കോട്ടയം അനുപമയിൽ ശുക്രൻ കാണാൻ പോകാൻ ഇരുന്നു. ആദ്യ ആഴ്ച കഴിഞ്ഞു ; ശുക്രൻ തീയേറ്ററിന്റെ പടി പോലും കാണാതെ വിട്ടു പോയി. പിന്നെ എങ്ങിനെയാണ് "തീയേറ്ററുകളിൽ മികച്ച പ്രകടനം " കാഴ്ച വെക്കുന്നത്? ഇമലയാളീ കുറച്ചു കൂടി വിവേകം കാണിക്കണം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-21 12:14:36
💥🔥 to- : "കോട്ടയം കണ്ട ശുക്രൻ" : - പടം, ഇപ്പറഞ്ഞതു പോലെ നല്ല movie ആയിരുന്നു. ഞാൻ ഒരു review ചെയ്തിരുന്നു അന്ന് തന്നേ. പക്ഷേ എല്ലാ സിനിമകളുടെയും ഗതി കേരളത്തിൽ ഇത് തന്നേ, ഒരു രണ്ടു ദിവസം ഓടും അത്ര തന്നേ. ആളില്ല... അത് ഒന്നുകിൽ മോഹൻ ലാൽ, മമ്മൂട്ടി അല്ലെങ്കിൽ തട്ട് പൊളിപ്പൻ തെലുങ്ക് തമിഴ് പടങ്ങൾ ഇതിനൊക്കെ കുറച്ചെങ്കിലും ജനക്കൂട്ടം കാണും. ശുക്രൻ നന്നായി എടുത്തിട്ടുണ്ട്, one time വാച്ച്ബിൾ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക