Image

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ. വി.പി. ആയി തോമസ് ചാണ്ടിയെ മാപ്പ് എൻഡോഴ്സ് ചെയ്തു

സജു വര്‍ഗീസ്‌ Published on 08 March, 2026
ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ  ആർ. വി.പി. ആയി  തോമസ് ചാണ്ടിയെ മാപ്പ് എൻഡോഴ്സ് ചെയ്തു

ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ  ആർ. വി.പി. ആയി  തോമസ് ചാണ്ടിയെ  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെല്ഫിയ എൻഡോഴ്സ് ചെയ്തു.

ഒരു പതിറ്റാണ്ടിലേറെയായി മാപ്പിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന യുവ നേതാവാണ് തോമസ് ചാണ്ടി.  മാപ്പിന്റെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.  ബോർഡ്‌ ഓഫ് ട്രസ്റ്റീ, ട്രഷറർ , ജനറൽ സെക്രട്ടറി തുടങ്ങിയ പ്രധാന ചുമതലകൾ വഹിച്ച ശേഷം പ്രസിഡന്റായി. തോമസ് ചാണ്ടി പ്രസിഡന്റായിരിക്കുമ്പോഴാണ് ഫോമായുടെ ബെസ്റ്റ് അംഗസംഘടനയായി മാപ്പ് തിരഞ്ഞെടുക്കപ്പെട്ടത്.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ സെക്രട്ടറി ആയും  പ്രവർത്തിക്കുന്നു. ഐടി മേഖലയിലും ബിസിനസ്‌ലും പ്രവർത്തിക്കുന്ന തോമസ്‌ ചാണ്ടിക്ക് മാപ് എല്ലാവിധ ആശംസകളും നേർന്നു.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ  ആർ. വി.പി. ആയി  തോമസ് ചാണ്ടിയെ മാപ്പ് എൻഡോഴ്സ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക