Image

ഫോമാ സതേൺ റീജിയൻ ആർവിപിയായി മിഖായേൽ ജോയ് സ്ഥാനാർഥിത്വം പ്രിഖ്യാപിച്ചു

Published on 05 February, 2026
ഫോമാ സതേൺ റീജിയൻ ആർവിപിയായി മിഖായേൽ ജോയ് സ്ഥാനാർഥിത്വം പ്രിഖ്യാപിച്ചു

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (FOMAA) യുടെ 2026–2028 കാലയളവിലേക്കുള്ള സൗതേൺ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) സ്ഥാനത്തേക്ക് മിഖായേൽ ജോയ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മിഖായേൽ ജോയ്, അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുമെന്ന് അറിയിച്ചു. യുവജന പങ്കാളിത്തം വർധിപ്പിക്കൽ, സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ, ബഹുജന പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഫോമാ സൗതേൺ റീജിയനിലെ അംഗങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 2026–2028 കാലഘട്ടത്തിൽ സംഘടനയെ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ പ്രവർത്തിക്കുമെന്നും മിഖായേൽ ജോയ് വ്യക്തമാക്കി.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-05 22:03:21
ഇന്ന് , Feb അഞ്ചാം തീയതി വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോളം ആയല്ലോ, മഹാ സഭ കൂടാൻ പോയ മഹാ രഥൻ മാരായ ശിരോമണി കൾ ആരും ഇത്‌ വരെയും തിരികെ വന്നില്ലേ എന്റെ ദൈവമേ 🤔???? ങേ??? തിരികെ വന്നവരുടെ ഫോട്ടോ e. മലയാളീ ഒന്ന് പ്രസ്സിദ്ധീകരിക്കണേ, I am കട്ട waiting. Plz🙏🙏 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക