Image

ഫോമാ വനിതാ പ്രതിനിധിയായി ഷേർളി ജോൺ: വിശ്വാസ്യതയുള്ള ശബ്ദം, തെളിയിച്ച നേതൃത്വം

Published on 06 February, 2026
ഫോമാ  വനിതാ പ്രതിനിധിയായി   ഷേർളി ജോൺ: വിശ്വാസ്യതയുള്ള ശബ്ദം, തെളിയിച്ച നേതൃത്വം

ഒക്ലഹോമ: ഫോമാ  വനിതാ പ്രതിനിധിയായി മൽസരിക്കുന്ന  ഷേർളി ജോൺ അനുഭവസമ്പത്തും വിശ്വാസ്യതയും സമൂഹസേവനത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും കൈമുതലായുള്ള വ്യക്തിയാണ്.

ഒക്ലഹോമ മലയാളി അസോസിയേഷൻ്റെ ആദ്യ വനിതാ പ്രസിഡൻറായ ഷേർളി ജോണിനെ സംഘടന എൻഡോഴ്സ് ചെയ്തിട്ടുണ്ട്. അവരുടെ നേതൃത്വം  ഫോമയ്ക്ക് മുതൽക്കൂട്ടാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഏഞ്ചല  ഉമ്മൻ, സെക്രട്ടറി ജോഷ്ന ഫിലിപ്പോസ് എന്നിവർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് പത്ത് വർഷത്തിലധികം പ്രവർത്തിച്ച ഷെർളി  ടിവി അവതാരക, ന്യുസ് റീഡർ, സീരിയലുകളുടെ  കണ്ടന്റ് ക്രിയേറ്റർ  എന്നീ  നിലകളിൽ  അംഗീകാരം നേടി.   ഇന്ത്യയിലും അമേരിക്കയിലും    നിരവധി പരിപാടികൾ   അവതരിപ്പിച്ചിട്ടുണ്ട്. ഇവ  പ്രേക്ഷകരെ  ബോധവൽക്കരിക്കുകയും പ്രചോദിപ്പിക്കുകയും വിവിധ തലമുറകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിക്കുകയും ചെയ്തു.  

മാധ്യമരംഗത്തെ നേട്ടങ്ങൾക്ക് പുറമെ സംഘടനാ രംഗത്തും ഷേർളി ജോൺ  വ്യക്തിമുദ്ര പതിപ്പിച്ചു.   ഒക്ലഹോമ മലയാളി അസോസിയേഷൻ്റെ  പ്രസിഡന്ടായിരിക്കെ അവർ സംഘടനയിൽ  സുതാര്യത,  സമൂഹപങ്കാളിത്തം എന്നിവയ്ക്ക്   പ്രത്യേക ഊന്നൽ നൽകി. സ്ത്രീകളും യുവജനങ്ങളും   സംഘടനയിൽ കൂടുതലായി  പങ്കാളികളാകുന്നതിനു വഴികൾ   തുറന്നു.  

ഇപ്പോൾ, ഒക്ലഹോമയിലെ ഏഷ്യൻ അസോസിയേഷൻ്റെ സെക്രട്ടറിയായി   പ്രവർത്തിക്കുന്നു.   വിവിധ ഏഷ്യൻ സമൂഹങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുന്ന സംഘടനയിൽ    അവർ നിർണായക പങ്ക് വഹിക്കുന്നു.  

സമൂഹസേവനമാണ് ഷേർളിയുടെ പ്രവർത്തനങ്ങളുടെ പ്രത്യേകത.  മുതിർന്ന പൗരന്മാരെയും കുട്ടികളെയും ലക്ഷ്യമാക്കി നടത്തുന്ന ഔട്ട് റീച്  പരിപാടികളിൽ അവർ സജീവമാണ് .   പരിരക്ഷ ആവശ്യമുള്ളവർക്കു പരിചരണവും ശ്രദ്ധയും   അവസരങ്ങളും ഉറപ്പാക്കുന്നു. അതോടൊപ്പം, സ്ത്രീശാക്തീകരണത്തിന്റെ ശക്തമായ വക്താവായ അവർ , സമൂഹത്തിലും തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് നേതൃസ്ഥാനങ്ങൾ, തുല്യാവസരം  എന്നിവ  ലഭിക്കുന്നതിനും പ്രവർത്തിക്കുന്നു.

മാധ്യമരംഗത്തെയും സാമൂഹിക രംഗത്തെയും സേവനങ്ങൾക്ക് പുറമെ സ്റ്റേറ്റ്  ഏജൻസിയിലെ ഫിനാൻസ്  മേഖലയാണ് അവരുടെ കർമ്മരംഗം.  ഉത്തരവാദിത്വം, നിയമാനുസൃത പ്രവർത്തനം,  കൃത്യമായ തീരുമാനമെടുക്കൽ എന്നിവയിലൂടെ അവർ മികവ് കാട്ടുന്നു.   ഫലപ്രദമായ നേതൃത്വത്തിനും സംഘടനാത്മക വിജയത്തിനും അനിവാര്യമായ ഗുണങ്ങളാണ് ഇവ.

സത്യസന്ധത, പ്രതിസന്ധികളെ അതിജീവിക്കുന്ന ശക്തി, ഐക്യവും ശാക്തീകരണവും ആധാരമാക്കിയ   ദർശനം എന്നിവയാണ് അവരുടെ യാത്രയെ നിർവചിക്കുന്നത്.

ഫോമാ സതേൺ റീജിയൻ സെക്രട്ടറിയായ സാം ജോണിന്റെ പത്നിയാണ്  ഷേർളി

സുതാര്യതയോടെയും   സമർപ്പണത്തോടെയും സേവനം ചെയ്യാൻ   പ്രതിജ്ഞാബദ്ധയായ തനിക്ക് എലാവരുടെയും പിന്തുണ അവർ അഭ്യർത്ഥിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക