
കോട്ടയം: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ 'ഫോമാ' യുടെ കേരള കൺവൻഷൻ കോട്ടയത്ത് നടന്നു. പരിപാടി പലതരത്തിലും ശ്രദ്ധേയമായി.
ഫോമാ ഭാഷാ വിദ്യാഭ്യാസ ഫോറത്തിൻ്റെ നേതൃത്വത്തിൽ മലയാള ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് എൻഡോവ്മെൻ്റ് ഏർപ്പെടുത്തിയത് ആദ്യമായാണ്.
സർക്കാർ, സ്വകാര്യ മേഖലയിലെ മികച്ച രണ്ടു സ്കൂളുകൾക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

അത്തരത്തിൽ മികച്ച സ്കൂളുകളിലൊന്നായ് തെരഞ്ഞെടുത്തത് തൃശൂർ ജില്ലയിലെ മരത്തംകോട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളാണ്.
പിന്നാക്ക വിഭാഗക്കാരായ ഒട്ടേറെ കുട്ടികൾ പഠിക്കുന്ന, ഗ്രാമത്തിലുള്ള, താരതമ്യേന ചെറിയ സ്കൂളാണെങ്കിലും സഹായം ആവശ്യമുള്ള ഒരു വിദ്യാലയമാണിത്.
ഫോമായ്ക്കു വേണ്ടി സ്കൂളിനുള്ള ധനസഹായം ഫോമാ വേദിയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയായ ജൂബി ജിബി സമ്മാനിച്ചു. സ്കൂൾ പ്രതിനിധി ഡോ.അജിത് സർ ഏറ്റുവാങ്ങി.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, treasurer സിജിൽ പാലക്കാലഡി, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്,ജോയിന്റ് treasurer അനുപമ കൃഷ്ണൻ, കേരള കൺവെൻഷൻ ചെയർ പീറ്റർ കുളങ്ങര, ഭാഷാവിദ്യാഭ്യാസ ഫോറം ചെയർമാൻ സാമുവൽ മത്തായി തുടങ്ങി മുഴുവൻ നേതൃത്വത്തിൻ്റെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
മറ്റൊരു സ്കൂളായി തെരഞ്ഞെടുത്തത് കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട സ്വകാര്യ സ്കൂളായ സെൻ്റ്.ജോൺസ് സ്കൂൾ ആണ്. മലയോര മേഖലയിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ എത്തുന്ന മികച്ച സ്കൂളാണിത്.

മലയാള മനോരമ പത്രം സംഘടിപ്പിച്ച എൻ്റെ സ്കൂൾ പരിപാടിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
സ്കൂളുകളുടെ ധനസഹായം സ്പോൺസർ ചെയ്തത് അമേരിക്കൻ നാഷണൽ ക്രിക്കറ്റ് ലീഗിലെ ഹൂസ്റ്റൺ ജനറൽസ് ടീമിൻ്റെ ഉടമകളായ ജോഫിൻ സെബാസ്റ്റ്യനും പ്രവീൺ വർഗീസുമാണ്.