
കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ ഫോമായുടെ കേരള കൺവെൻഷന് വൻ ജനപ്രവാഹം. കോട്ടയം നഗരത്തിലെ എല്ലാ ഹോട്ടൽ റൂമുകളും സോള്‍ഡ് ഔട്ട്. പ്രതീക്ഷയിൽ കവിഞ്ഞ വലിയ പങ്കാളിത്തമാണ് ലഭിച്ചതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, കേരള കൺവെൻഷൻ ചെയർ പീറ്റർ കുളങ്ങര എന്നിവർ പറഞ്ഞു.
ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ നേതൃത്വത്തിൽ ജനുവരി മാസം മൂന്നാം തീയതി നടത്തിയ മെഡിക്കൽ ക്യാമ്പോടെ ഫോമാ കേരള കൺവെൻഷൻ തുടക്കം കുറിച്ചു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, കോടിക്കണക്കിന് രൂപയുടെ സഹായങ്ങൾ എന്നിവ എത്തിക്കുകയും, അമ്പതോളം നഴ്സിംഗ് വിദ്യാർഥികൾക്ക് പഠനസഹായം നൽകുകയും , വികലാംഗരായ ആളുകൾക്കു മോട്ടോർസൈക്കിൾ, കാഴ്ചക്കുറവുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ, തയ്യൽ മെഷീനുകൾ, ഭവനങ്ങളുടെ താക്കോൽദാനം തുടങ്ങിയവ കൺവെൻഷനിൽ വച്ച് വിതരണം ചെയ്യപ്പെട്ടു.
ഇന്ന് പത്താം തീയതി കുമരകത്ത് ബോട്ടിങ്ങിന്റെ 150 രജിസ്ട്രേഷനുകളും പൂർത്തിയായതായി സെക്രട്ടറി ബൈജു വർഗീസും ട്രഷറർ സിജിൽ പാലക്കലോടിയും അറിയിച്ചു. നാളെ പതിനൊന്നാം തീയതി ഗോകുലം പാർക്കിൽ വച്ച് നടത്തപ്പെടുന്ന ബിസിനസ് മീറ്റോടെ പരിപാടികൾക്ക് സമാപനം കുറിക്കും
കേരള കൺവെൻഷന് നാട്ടിലെത്തിയ ഏവർക്കും ജോയിന്റ് സെക്രട്ടറി പോൾ ജോസും ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണനും നന്ദി അറിയിച്ചു
see also
വികസനത്തില്‍ പങ്കാളികളാവുക; ഫോമാ കേരളാ കണ്‍വന്‍ഷനില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
ഫോമാ വേദിയിൽ ഫാഷൻ ഷോ ഹൃദയഹാരിയായി
സത്യനായകാ... എഴുതിയപ്പോൾ ശ്രീകുമാരൻ തമ്പി ക്രിസ്ത്യാനി
പീറ്റര്‍ കുളങ്ങരയെ പൊന്നാടയും മെമന്റോയും നല്‍കി ആദരിച്ചു
ചാരിറ്റി സഹായങ്ങള്‍ ഒട്ടനവധി വിതരണം ചെയ്ത് ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026 മാതൃകയായി