Image

ഫോമയുടെ പ്രൗഢി അറിയിച്ച കേരള കൺവൻഷൻ; ഒപ്പം ജീവകാരുണ്യവും! (ഷോളി കുമ്പിളുവേലി - പി.ആർ.ഒ . ഫോമ)

Published on 20 January, 2026
ഫോമയുടെ പ്രൗഢി അറിയിച്ച കേരള കൺവൻഷൻ; ഒപ്പം ജീവകാരുണ്യവും! (ഷോളി കുമ്പിളുവേലി - പി.ആർ.ഒ . ഫോമ)

 വേദികളിൽ  കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ മുതൽ കലാ- സാംസ്‌കാരിക നായകർ വരെ !!

 

 ന്യൂയോർക്ക്  : ഫോമയുടെ ചരിത്രത്തിൽ തങ്ക ലിപികളിൽ അടയാളപ്പെടുത്തുന്ന  "കേരള കൺവൻഷനാണ്  ജനുവരി ഒൻപതു, പത്തു തീയതികളിൽ നടന്നത്.  എന്നാൽ, കേരള കൺവൻഷൻറെ ഭാഗമായി ജനുവരി മൂന്നു മുതൽ പതിനൊന്നുവരെ കേരളത്തിലെ  നിരവധി സ്‌ഥലങ്ങളിൽ വച്ചുനടന്ന വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ  ജീവകാരുണ്യ പദ്ധതികളും, സാംസ്‌കാരിക, ബിസിനസ്സ് പരിപാടികളും കൂട്ടിവായിച്ചാൽ, അക്ഷരാർഥത്തിൽ കേരളം, ഫോമ കൈയടക്കിയ വാരമാണ് കടന്നുപോയത്. തീർച്ചയായും പ്രസിഡന്റ് ബേബി മണക്കുന്നേലിൻറെയും ടീമിന്റേയും അക്ഷീണ പരിശ്രമത്തിന്റെ ഫലംകൂടിയാണീ വിജയം.

 "അക്ഷര നഗരി' എന്നറിയപ്പെടുന്ന  കോട്ടയത്തെ പ്രശസ്തമായ  വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലിൽ നടന്ന പ്രൗഡോജ്ജലമായ  ചടങ്ങിൽ "കേരള കൺവൻഷന്റെ ഉദ്‌ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഫോമ, അമേരിക്കയിലും നാട്ടിലുമായി നടത്തിവരുന്ന നിരവധിയായ പ്രവർത്തങ്ങളെ മന്ത്രി യോഗത്തിൽ അഭിനന്ദിച്ചു. 

വൈകുന്നേരം നടന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. അമേരിക്കൻ മലയാളികളുടെ  അനുഭവ പരിജ്ഞാനവും സ്‌നേഹസംഭാവനകളും രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കവിയും, നോവലിസ്റ്റും, ചലച്ചിത്ര ഗാനരചയിതാവും, , സംവിധായകനുമായ   ശ്രീകുമാരന്‍ തമ്പി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫോമ  പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, മന്ത്രി വി.എൻ. വാസവൻ, എം.പി മ്മാരായ  ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ് ,  എം.എൽ.എ  മ്മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മുൻ എംപി സുരേഷ് കുറുപ്പ് , തോമസ് ചാഴികാടൻ, മുൻ എംഎൽ.എ  രാജു എബ്രഹാം, അഡ്വ. വർഗീസ് മാമ്മൻ    ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര,  ഫോമ മുന്‍ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബേബി ഊരാളില്‍ ഡോ.ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്, ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു. 

ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രിവിലേജ് കാര്‍ഡ് ഫോമാ വിമന്‍സ് ഫോറം മുന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. സാറാ ഈശോ പ്രസിഡന്റ് ബേബി മണക്കുന്നേലിന് കൈമാറി. തദവസരത്തിൽ, ഫോമ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 നേഴ്സിങ് വിദ്യാർത്ഥികൾക്കു അമ്പതിനായിരം രൂപ വീതം സാമ്പത്തിക സഹായം വിതരണം ചെയ്തു. അതോടൊപ്പം  ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക്ക് വീൽചെയർ , മുക്രച്ച സ്‌കൂട്ടർ, ലാപ്ടോപ്പ്, മറ്റു പഠനോപകങ്ങളും നൽകുകയുണ്ടായി , കൂടാതെ ഫോമ "ഹെൽപ്പിംഗ് ഹാൻഡിന്റെ" വക ഒരു ലക്ഷം രൂപയുടെ സഹായം ചെങ്ങന്നൂർ സ്വദേശിനിയായ വീട്ടമ്മക്കും നൽകി.  "ഫോമ ഭവന" പദ്ധതിയുടെ ഭാഗമായി  നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം പുതുപ്പള്ളി എം.എൽ.എ  ചാണ്ടി ഉമ്മൻ നിർവഹിച്ചു. 

അങ്ങനെ നിരവധിയായ ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങളിലൂടെ, ഫോമക്കു  മലയാളക്കരയോടുള്ള അവരുടെ  പ്രതിബദ്ധത വെളിവാക്കുന്ന വേദികൂടിയായി കേരള കൺവൻഷൻ! സ്ത്രീ ശാക്തീരണത്തിന്റെ ഭാഗമായി 50 വനിതകൾക്ക് തയ്യൽ മെഷീനുകൾ നൽകിയതും മാതൃകയായി.  ജീവകാരുണ്യ പ്രവർത്തങ്ങൾ  കടലാസുകളിൽ മാത്രമായി ഒതുക്കാതെ  അത് പ്രാവർത്തികമാക്കിയതിൽ ഫോമക്ക് അഭിമാനിക്കാം!!

കേരള കൺവൻഷനു മുന്നോടിയായി ജനുവരി 3-)0  തീയതി പരുമല സെയിന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ, ചങ്ങനാശേരി- കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്ഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന നിരവധി പേർക്കു ഉപകാരപ്രദമായി. ഫോമ കേരളത്തില്‍ നടത്തുന്ന ചാരിറ്റി മാതൃകാപരമാണെന്നും,   ജന്‍മനാടിനോടുള്ള ഫോമയുടെ  പ്രതിബദ്ധത ശ്ലാഘനീയമാണെന്നും മെഡിക്കല്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത ചങ്ങനാശേരി എം.എൽ.എ  ജോബ് മൈക്കിള്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം മെഡിക്കല്‍ ക്യാമ്പുകളെന്നു മെഡിക്കൽ ക്യാമ്പ്  സന്ദർശിച്ച ഫോമായുടെ ചിരകാല സുഹൃത്തും, കടുത്തുരുത്തി  എം.എല്‍.എ യുമായ  മോന്‍സ് ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ,  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ ഷാലൂ പുന്നൂസ്,  ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്,   ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്ഡോക്സ് പള്ളി വികാരി റവ. ഫാ. മാത്യു പി കുര്യന്‍, ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗം സുമ എബി, കുമരകം ഡിവിഷന്‍ മെമ്പര്‍ ടി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് കുര്യാക്കോസ്, കുറിച്ച് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ ബാബു, റ്റി. തോമസ് തുടങ്ങി നിരവധിപ്പേർ ആശംസകൾ നേർന്നു. 

 

പിറവത്തു ഫോമ സംഘടിപ്പിച്ച "അമ്മമാരോടൊപ്പം" പരിപാടി വേറിട്ടതായി. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ധനരും  വിധവകളായ നൂറുകണക്കിന് അമ്മമാര്‍ക്ക് ഫോമയുടെ കൈത്താങ്ങ് നൽകി ആദരിച്ചത്,  മാതൃത്വത്തിന്റെ മഹത്വവും സഹജീവി സ്‌നേഹത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്നതായിരുന്നു.  സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിധവകളായ 750 അമ്മമാര്‍ക്ക് പുതു വസ്ത്രങ്ങളും  മെഡിക്കല്‍ കിറ്റും കൂടാതെ സഹായ ധനവും നൽകി  ഫോമ ആദരിച്ചു.   ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകൾ അറിയിച്ചു. കൂടാതെ ഫോമ  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ തുടങ്ങിയവും സംബന്ധിച്ചു.    സാബു കെ ജേക്കബ് ആയിരുന്നു  "അമ്മയോടൊപ്പം" പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍.

ജനുവരി 11-)0 തീയതി കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ഫോമ ബിസിനസ്സ് മീറ്റ്, ഫോമയുടെ പ്രൗഢിയും, സംഘടനാ മികവും വിളിച്ചോതുന്നതായിരുന്നു. ഫോമായ്ക്ക് കേരളത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാമെന്നും, അതിന് കേരള സര്‍ക്കാര്‍ എല്ലാവിധ പിന്തുണ നല്‍കുമെന്നും ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്നും, യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ടു   വിവസായ മന്ത്രി പി രാജീവ് പറഞ്ഞത്, സംസ്ഥാന സർക്കാരിനു ഫോമയിലുള്ള വിശ്വാസത്തിന്റെ  പ്രതിഫലനം കൂടിയായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനേയ് വിശ്വം യോഗത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. 
യോഗത്തിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ ആമുഖ പ്രസംഗം നടത്തി. 

ചടങ്ങില്‍ ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടര്‍ മനേരമ ടി.വി), 24 ടി.വി എം.ഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍, ബിജു ലോസണ്‍-റാണി ലോസണ്‍ (ബറാക്ക് സ്റ്റഡി എബ്രോഡ്), സാബു ജോണി (എം.ഡി ഇ.വി.എം ഗ്രൂപ്പ്), സാജന്‍ വര്‍ഗീസ് (സാജ് ഗ്രൂപ്പ് സ്ഥാപകന്‍), മിനി സാജന്‍ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ - സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്), ലക്ഷ്മി സില്‍ക്ക്സ്, അച്ചായന്‍സ് ഗോള്‍ഡ്, ജോര്‍ജ് ജോസഫ് (മെറ്റ്ലൈഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്), റെനീഷ് റഹ്‌മാന്‍ (ഒലിവിയ ഗ്രാമീണ്‍ ക്രെഡിറ്റ്സ്), ഡോ. അഭിജിത്ത് (ആത്മാ ഗ്രൂപ്പ്), പി.വി മത്തായി (ഒലിവ് ബില്‍ഡേഴ്സ്), ജോണ്‍ വര്‍ഗീസ്-ജോണ്‍ ഉമ്മന്‍ (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), മാത്യു ജോസഫ് (സി.ഇ.ഒ ഫ്രഷ് ടു ഹോം), ഡോ. കെ പോള്‍ തോമസ് (ഇസാഫ് ബാങ്ക്) ജാക്സ് ബിജോയി (സംഗീത സംവിധായകന്‍), ജിത്തു ജോസ് (മണിപ്പാല്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടന്റ്), സിബി അച്യുതന്‍ (എസ്.ഐ ഓഫ് പോലീസ്), എം.ജെ ജേക്കബ് (മുന്‍ എം.എല്‍.എ), എന്‍.എ ബെന്നി (എന്‍ സ്‌റ്റൈല്‍), എന്നിവര്‍ക്ക് വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ നൽകി  ആദരിച്ചു

ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്,  ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ്സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത്, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി.കെ, മുന്‍ മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.പി, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് സാബു ചെറിയാന്‍, ഇ.വി.എം വീല്‍സ് സി.ഇ.ഒ ആന്‍സി സജി, കോ-ഓര്‍ഡിനേറ്റര്‍ സാബു കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഫോമാ നാഷണന്‍ കണ്‍വന്‍ഷന്‍-2026 ചെയര്‍മാന്‍ സുബിന്‍ കുമാരനായിരുന്നു ബിസിനസ് മീറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍.
ബിസിനസ് മീറ്റോടെ ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ 2026-ന് തിരശീല വീണു.

കേരള കൺവൻഷന്റെ ഭാഗമായി, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്, ഫോമ കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികളും, പരിപാടികളും , അതുപോലെ വിവിധ പരിപാടികളിൽ അതിഥികളായി പങ്കെടുത്ത  രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖരേയും, അതില്ലെല്ലാം ഉപരി പരിപാടികളിലെ ജന പങ്കാളിത്വവുമെല്ലാം പരിഗണിക്കുമ്പോൾ, ഫോമയുടെ 2026 ലെ കേരള കൺവൻഷൻ വൻ വിജയമായിരുന്നു എന്നു  നിസംശയം പറയാം. പ്രസിഡന്റ ബേബി മണക്കുന്നേലിനും ടീമിനും തീർച്ചയായും  അഭിമാനിക്കാം !!!


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക