
കോട്ടയം: ഫോമാ കേരള കൺവൻഷനിൽ ലക്ഷ്മി സിൽക്ക്സ് അവതരിപ്പിച്ച് ഫാഷൻ ഷോ അത്യന്തം ഹൃദയഹാരിയായി. ഒരു ഡസനോളം യുവതീ യുവാക്കൾ വ്യത്യസ്ത വേഷങ്ങളിൽ ചടുലമായ നടത്തത്തോടെ വേദി കയ്യടക്കിയപ്പോൾ അപൂർവമായ മനോഹാരിതയിൽ കാണികളും അലിഞ്ഞു ചേർന്നു.
പങ്കെടുത്ത വനിതകളുടെ ഉയരവും മെലിഞ്ഞ ശരീര പ്രകൃതിയും ശ്രദ്ധേയമായി. സാരിയും വ്യത്യസ്ത വേഷങ്ങളും അണിഞ്ഞ സുന്ദരികൾ സാംസ്കാരികമായ ഉന്നത നിലവാരം പുലർത്തി ഫാഷൻ ഷോ എങ്ങനെ മനോഹരമാക്കാമെന്ന് തെളിയിക്കുകയും ചെയ്തു. സംഘാടകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
രാത്രി വൈകി ആയതിനാൽ കാണികൾ കുറവായത്=യിരുന്നു എന്ന പോരായ്മയും കണ്ടു.
ഇതോടൊപ്പം അമീക്കയിൽ നിന്ന് വന്ന വനിതകളും ഫാഷൻ ഷോയിൽ പങ്കെടുത്തതും മനോഹരമായി. അനുപമ കൃഷ്ണൻ, ലാലി കളപ്പുരക്കൽ, ജൂലി ബിനോയി, ഡോ. മഞ്ജു പിള്ള, അനിതാ നായർ, തുടങ്ങിയവർണ് പങ്കെടുത്തത്.