
ഫിലഡല്‍ഫിയ: ഫോമാ വൈസ് പ്രസിഡന്റും, ജീവകാരുണ്യ - സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാലു പുന്നൂസ് രണ്ടാം തവണയും ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
നേരത്തെ പെൻസിൽവാനിയ പോലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവാനിയ പോലീസ് ഉപദേശക സമിതി ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചിരുന്നു. ഫെയർലെസ്ഹിൽസ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി, 2022 ഫോമാ കൺവെൻഷൻ കോ ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാപ്പ് ട്രസ്റ്റ്രീ ബോർഡ് അംഗം, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനീയായുടെ ജനറൽ സെക്രട്ടറി, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ എന്നീ നിലകളികളിലും പ്രവര്‍ത്തിച്ചിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലഡൽഫിയായിലെ ‘ബഡി ബോയ്‌സ് ‘ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ്.
റിയൽ എസ്റ്റേറ്റ് ഏജന്റും, ഹോം കെയർ ഉടമയും ആയ ഇദ്ദേഹം ഫിലഡല്‍ഫിയാ പ്രിസണില്‍ റജിസ്‌റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു.