Image

ഫോമായ്ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാം, കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി പി രാജീവ്

എ.എസ് ശ്രീകുമാര്‍ Published on 12 January, 2026
ഫോമായ്ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാം,  കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി പി രാജീവ്

കൊച്ചി: ഫോമായ്ക്ക് കേരളത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാമെന്നും അതിന് കേരള സര്‍ക്കാര്‍ എല്ലാവിധ പിന്തുണ നല്‍കുമെന്നും ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്നും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വ്യവസായം ആരംഭിക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ താത്കാലിക ലൈസന്‍സ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് ചാരിറ്റിയേക്കാള്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ ഇന്‍വെസ്റ്റ്‌മെന്റാണെന്നും, അതിലൂടെ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. തങ്ങള്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2026-ലെ റാങ്കിംഗില്‍ ഒന്നാമതെത്തുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ജനവിധി തേടിയ സര്‍ക്കാര്‍, 2023-ല്‍ തന്നെ ഒന്നാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 97.3 ശതമാനം പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച ബിസിനസ് മീറ്റില്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗതമാശംസിച്ചു. ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ആമുഖ പ്രസംഗം നടത്തി. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയുടെ മനോഹരമായ ഫ്യൂഷനോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. വാണിജ്യ വ്യാപാര വിഷയങ്ങളില്‍ ഗൗരവതരമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനവേണ്ടിയാണ് ഫോമാ ഈ ബിസിനസ് മീറ്റ് സംഘടിപ്പിച്ചതെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

സാമൂഹിക പ്രസക്തമായ വിവധ വിഷയങ്ങളില്‍ ഫോമായുടെ ഇടപെടലുകള്‍ പ്രശംസാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനേയ് വിശ്വം പറഞ്ഞു. ലോകത്തിന്റെ നിറുകയിലേയ്ക്ക് കേരളം നടന്നുകയറുകയാണെന്നും നാട്ടിലെ ചടുലമായ മാറ്റങ്ങള്‍ സന്തോഷമുണ്ടാക്കുന്നുവെന്നും ഫോമായ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്‌ളവേഴ്‌സ് -24 ടി.വി എം.ഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഫോമാ നാഷണന്‍ കണ്‍വന്‍ഷന്‍-2026 ചെയര്‍മാന്‍ സുബിന്‍ കുമാരനായിരുന്നു ബിസിനസ് മീറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍.

ചടങ്ങില്‍ ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടര്‍ മനേരമ ടി.വി), ബിജു ലോസണ്‍-റാണി ലോസണ്‍ (ബറാക്ക് സ്റ്റഡി എബ്രോഡ്), സാബു ജോണി (എം.ഡി ഇ.വി.എം ഗ്രൂപ്പ്), സാജന്‍ വര്‍ഗീസ് (സാജ് ഗ്രൂപ്പ് സ്ഥാപകന്‍), മിനി സാജന്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ - സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്), ലക്ഷ്മി സില്‍ക്ക്‌സ്, അച്ചായന്‍സ് ഗോള്‍ഡ്, ജോര്‍ജ് ജോസഫ് (മെറ്റ്‌ലൈഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്), റെനീഷ് റഹ്‌മാന്‍ (ഒലിവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ്), ഡോ. അഭിജിത്ത് (ആത്മാ ഗ്രൂപ്പ്), പി.വി മത്തായി (ഒലിവ് ബില്‍ഡേഴ്‌സ്), ജോണ്‍ വര്‍ഗീസ്-ജോണ്‍ ഉമ്മന്‍ (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), മാത്യു ജോസഫ് (സി.ഇ.ഒ ഫ്രഷ് ടു ഹോം), ഡോ. കെ പോള്‍ തോമസ് (ഇസാഫ് ബാങ്ക്) ജാക്‌സ് ബിജോയി (സംഗീത സംവിധായകന്‍), ജിത്തു ജോസ് (മണിപ്പാല്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടന്റ്), സിബി അച്യുതന്‍ (എസ്.ഐ ഓഫ് പോലീസ്), എം.ജെ ജേക്കബ് (മുന്‍ എം.എല്‍.എ), എന്‍.എ ബെന്നി (എന്‍ സ്റ്റൈല്‍), എന്നിവര്‍ക്ക് വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ നല്‍കി.

ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ്‌സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു. ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത്, കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി.കെ, മുന്‍ മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.പി, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് സാബു ചെറിയാന്‍, ഇ.വി.എം വീല്‍സ് സി.ഇ.ഒ ആന്‍സി സജി, കോ-ഓര്‍ഡിനേറ്റര്‍ സാബു കെ. ജേക്കബ്,ജിജു കുളങ്ങര (ഹൂസ്റ്റണ്‍)
എന്നിവര്‍ പ്രസംഗിച്ചു.


 

ഫോമായ്ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാം,  കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി പി രാജീവ്
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-12 07:11:07
ങ്ങാ... അങ്ങോട്ട്‌ ഓടി ചെല്ല്, വ്യവസായം തുടങ്ങാൻ.വിളിച്ചതല്ലേ, ചെന്ന് കേറി കൊടുത്തിട്ട് തിരികെ ഇറങ്ങി വരുമ്പോൾ മോങ്ങരുത്. നല്ല വ്യവസായികളെല്ലാം അവിടെ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് ജീവനും കൊണ്ട് സ്ഥലം വിട്ടു. അല്ലാത്തവർ ആത്മഹത്യ ചെയ്തു. ഇനിയും ഫോമാ പ്രാഞ്ചിയൻമാരുടെ കൊറവൂടേ ഒണ്ടായിരുന്നൊള്ളൂ. പണ്ടു നെഹ്‌റുവും, നമ്മുടെ mk ഗാന്ധിയും ബ്രിട്ടനിലെ രാക്ഞ്ജിയുടെ പിറന്നാളിന് ചക്കയും പാക്കും സമ്മാനം കൊണ്ട് പോയിട്ട് തിരികെ വന്നതു പോലെ ആകരുത്..... ഇന്നും 10 ഫോട്ടോപടം ഇട്ടിട്ടുണ്ട്. ഇന്നലെയും ഉണ്ടായിരുന്നു കൊറേ.... എന്റെ പൊന്നു കിഴങ്ങൻമാരേ, നിങ്ങളിൽ ഒരുത്തൻ പോലും ഏതായാലും കേരളത്തിൽ പോയി ഒരു 30 ദിവസത്തിൽ കൂടുതൽ നിൽക്കാൻ പോകുന്നില്ല നിങ്ങളുടെ മരണം വരെയും. നിങ്ങളെ ,നിങ്ങളുടെ പിള്ളാർക്ക് ഇവിടെ ആവശ്യമുണ്ട്, അവരുടെ പിള്ളേരുടെ pampers ചേഞ്ച്‌ ചെയ്യാൻ. ങ്ങാ, ഏതായാലും മന്ത്രി പറഞ്ഞതല്ലേ, കൂടെ നിന്ന് പടം പിടിച്ചതല്ലേ, കുറച്ചു ഡോളർ അങ്ങനെയും പോകട്ടേ. രണ്ടു കില്ലോ ഇറച്ചി പോകുമ്പോഴേ പട്ടിയുടെ തനിക്കൊണം അറിയത്തൊള്ളൂ. ആപ്പ് വയ്ക്കേണ്ടിയിടത്തു കൈ കൊണ്ട് വയ്ക്കരുത്. 1984 മുതൽ ഞാൻ കാണുന്നതാണ് കേരളത്തിലെ സർക്കാരും സാഹിത്യകാരന്മാരും,ബന്ധുക്കളും സുഹൃത്തുക്കളും, മലയാളി- അമേരിക്കക്കാരെ ഉപ്പില്ലാതെ 00(മ്പി)ക്കുന്നത്.. ബ്രാക്കറ്റിൽ നിന്ന് "മ്പി" എടുത്ത് മാറ്റിയിട്ടു വായിച്ചാൽ അർത്ഥം ഇരട്ടിക്കും. ഏതായാലും വിളിച്ചതല്ലേ, അവിടം വരെ ഒന്ന് പോയി ശ്രമിച്ചു നോക്ക്. എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് എന്നെ വിളി... My number is = 516-514-5767. e.മേൽവിലാസം = malayaly3@gmail.കോം വിദേശികൾ നാട്ടിൽ ചെന്നിട്ട് ആത്മഹത്യ ചെയ്തതായി ഇന്നു വരെയും കേട്ടിട്ടില്ല. ഒരു ഭാസ്കര കാരണവരെ ( വന്ദന ഗ്രോസറി സ്റ്റോർ, Hill Side Ave, Qns) കുറിച്ച് കേട്ടിട്ടുണ്ട് ,അത് പിന്നെ മരുമോൾപെണ്ണിന്റെ കുത്തിക്കഴപ്പായിരുന്നു . Any way goahead, & all the best. ചാവ് അടുക്കുമ്പോൾ നരി പട്ടണം കാണാൻ ഇറങ്ങണമല്ലോ അല്ലേ...... Rejice ജോൺ
Naden Invester 2026-01-12 07:29:32
ഇപ്പോഴത്തെ നിലയിൽ ഇവരുടെയൊക്കെ മോഹനസുന്ദര വാഗ്ദാനങ്ങൾ കേട്ട് നാട്ടിൽ കൊണ്ടുപോയി പണം ഇറക്കുന്ന, പണം മുടക്കുന്ന, വ്യവസായ സംരംഭങ്ങൾ തുടങ്ങുന്ന അമേരിക്കൻ വ്യവസായികൾ തീരെ മണ്ടന്മാരായിരിക്കണം. മുടക്കുന്ന പണത്തിന്റെ ഒരു നാലിൽ ഒന്ന് തിരിച്ചെടുക്കാൻ പ്രയാസം, പിന്നെ നാട്ടിൽ നിന്ന് തിരികെ കൊണ്ടുവരാൻ പ്രയാസം. ഒന്നും വിവരിക്കേണ്ടതില്ലല്ലോ അഴിമതി കൈക്കൂലി കാലതാമസം സമരം എല്ലാം കണ്ടതാണ് കേട്ടതാണ് അനുഭവിച്ചതാണ് അനുഭവിക്കുന്നതാണ്. ചുമ്മാ ഇവരൊക്കെ ആയിട്ട് മീറ്റിംഗ് ഓടി സ്റ്റേജിൽ കുത്തിയിരുന്ന് പടം എടുത്ത്, നമ്മളൊക്കെ നിങ്ങളൊക്കെ വലിയ ആൾക്കാരാണെന്ന് ചമഞ്ഞു നടക്കാം. ഷർട്ടിന്റെ കോളർ ഒക്കെ ഒന്ന് പൊക്കി വെച്ച വീണ്ടും അമേരിക്കയിൽ വന്നു ഒന്ന് പൊങ്ങിപ്പൊങ്ങി വിരാജിക്ക്. ആശംസകൾ.
കാവിൽ 2026-01-13 12:12:05
രണ്ടോ മൂന്നോ മാസം മാത്രം ആയുസുള്ള മന്ത്രിസഭയും മന്ത്രിമാരും പ്രവാസികളുടെ പണം കൂടി അടിച്ചു മാറ്റി കേരളത്തിൽ വ്യവസായം തുടങ്ങണം എന്ന് ഫോമായിലെ മണ്ടൻമാ രെ ക്കൊണ്ട് പറയിപ്പിക്കുന്നു . മ ണ്ടത്തരം കാട്ടരുത് . കിറ്റെക്സ് വരെ പൂട്ടിക്കെട്ടിച്ച വരാണ് . അയ്യപ്പനേം വിറ്റുതിന്നവർ ക്ക് ഫോമാ എന്ന കടലാസു സംഘടന കൂട്ട് കഷ്ടം
jacob 2026-01-12 16:15:46
Watch movie "Varavelppu" before investing money in kerala.
jacob 2026-01-12 16:15:53
Watch movie "Varavelppu" before investing money in kerala.
രസികൻ, വലിയിടം 2026-01-12 23:31:30
ഫോമാ ഭാരവാഹികളെ ശ്രീ റെജിസ് പറയുന്നത് ശ്രദ്ധിക്കു അദ്ദേഹത്തെ അനുസരിക്കു. എങ്കിൽ നിങ്ങൾ ചോര നീരാക്കി ഉണ്ടായേക്കിയ സ്വത്ത് നിങ്ങളുടെ മക്കൾക്ക് കിട്ടും. അല്ലെങ്കിൽ അത് നാട്ടിലെ കാട്ടുകള്ളന്മാർ കൊണ്ടുപോകും. കച്ചവടം അമേരിക്കയിലോ ഗൾഫിലോ ചെയ്യൂ അഭിവൃദ്ധിപ്രാപിക്കു. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശന്റെ മിഥുനം എന്ന സിനിമ കാണു. ലിങ്ക് താഴെയുണ്ട്. https://www.youtube.com/watch?v=QlwKwes1qIs അത് കഴിഞ്ഞു കുടുബസിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വരവേൽപ്പ് കാണു. ലിങ്ക് താഴെയുണ്ട്. https://www.youtube.com/watch?v=UnCPhdvWn7M എല്ലാവര്ക്കും ബുദ്ധിയുണ്ടാകണമെന്നില്ല എന്നാൽ ബുദ്ധിയുള്ളവർ പറയുന്നത് കേൾക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണം. ശ്രീ റെജിസിനു നന്ദി പറയുക.മതത്തിന്റെ പേരിൽ മനുഷ്യർ തെറ്റായ വഴിക്ക് നടക്കുന്നതിനെപ്പറ്റിയും അദ്ദേഹം പറയുന്നത് എല്ലാവരും കേൾക്കുക. 2000 / 1500 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ അറിവ് അനുസരിച്ച് ആരെങ്കിലും പറഞ്ഞത് ഇപ്പോൾ എന്തിനു അനുസരിക്കണം. അന്ന് പറഞ്ഞവർ കുശാഗ്രബുദ്ധികൾ അവർ പറഞ്ഞു ഇതൊന്നും ഞങ്ങളല്ല അങ്ങ് ആകാശത്ത് നിന്നും അവൻ പറഞ്ഞതാണ്. കാണാത്ത കേൾക്കാത്ത അവനിൽ ജനം വിശ്വാസം അർപ്പിച്ചു. കാലചക്രം ഉരുണ്ടപ്പോൾ കുറെ പേർക്ക് മനസ്സിലായി മേൽ അനങ്ങാതെ തിന്നാൻ അവനെ വിൽക്കുക. രണ്ടായിരം വര്ഷം മുമ്പ് അവനെ ക്രൂസിക്കുക എന്ന് കേട്ട്. ഇപ്പോൾ അവനെ വിൽക്കുക. ആ വിൽപ്പനയിൽ എത്ര പേര് കോടീശ്വരന്മാരായി. എന്തൊരു ജാതി മനുഷ്യർ.
രസികൻ, വലിയിടം 2026-01-12 23:35:32
ഫോമാ ഭാരവാഹികളെ ശ്രീ റെജിസ് പറയുന്നത് ശ്രദ്ധിക്കു അദ്ദേഹത്തെ അനുസരിക്കു. എങ്കിൽ നിങ്ങൾ ചോര നീരാക്കി ഉണ്ടായേക്കിയ സ്വത്ത് നിങ്ങളുടെ മക്കൾക്ക് കിട്ടും. അല്ലെങ്കിൽ അത് നാട്ടിലെ കാട്ടുകള്ളന്മാർ കൊണ്ടുപോകും. കച്ചവടം അമേരിക്കയിലോ ഗൾഫിലോ ചെയ്യൂ അഭിവൃദ്ധിപ്രാപിക്കു. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശന്റെ മിഥുനം എന്ന സിനിമ കാണു. ലിങ്ക് താഴെയുണ്ട്. https://www.youtube.com/watch?v=QlwKwes1qIs അത് കഴിഞ്ഞു കുടുബസിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വരവേൽപ്പ് കാണു. ലിങ്ക് താഴെയുണ്ട്. https://www.youtube.com/watch?v=UnCPhdvWn7M എല്ലാവര്ക്കും ബുദ്ധിയുണ്ടാകണമെന്നില്ല എന്നാൽ ബുദ്ധിയുള്ളവർ പറയുന്നത് കേൾക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണം. ശ്രീ റെജിസിനു നന്ദി പറയുക.
രസികൻ വലിയിടം 2026-01-13 01:11:46
ഫോമാ ഭാരവാഹികളെ ശ്രീ റെജിസ് പറയുന്നത് ശ്രദ്ധിക്കു. അദ്ദേഹത്തെ അനുസരിക്കു. എങ്കിൽ നിങ്ങൾ ചോര നീരാക്കി ഉണ്ടാക്കിയ സ്വത്ത് നിങ്ങളുടെ മക്കൾക്ക് കിട്ടും. അല്ലെങ്കിൽ അത് നാട്ടിലെ കാട്ടുകള്ളന്മാർ കൊണ്ടുപോകും. കച്ചവടം അമേരിക്കയിലോ ഗള്ഫിലോ ചെയ്യൂ. അഭിവൃദ്ധി പ്രാപിക്കു. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശന്റെ മിഥുനം എന്ന സിനിമ കാണും. ലിങ്ക് താഴെയുണ്ട്. Mithunam | Mohanlal, Urvashi, Sreenivasan, Jagathi Sreekumar, Jagathi Sreekumar - Full Movie അതുകഴിഞ്ഞു കുടുംബസിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വരവേൽപ്പ് കാണു. ലിങ്ക് താഴെയുണ്ട് Varavelpu Malayalam Full Movie - HD | Mohanlal , Revathi , Sreenivasan - Sathyan Anthikkad മതത്തിന്റെ പേരിൽ മനുഷ്യർ തെറ്റായ വഴിക്ക് നടക്കുന്നതിനെപ്പറ്റിയും അദ്ദേഹം പറയുന്നത് എല്ലാവരും കേൾക്കുക. 2000 / 1500 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ അറിവ് അനുസരിച്ച് ആരെങ്കിലും പറഞ്ഞത് ഇപ്പോൾ എന്തിനു അനുസരിക്കണം. അന്ന് പറഞ്ഞവർ കുശാഗ്രബുദ്ധികൾ അവർ പറഞ്ഞു ഇതൊന്നും ഞങ്ങളല്ല അങ്ങ് ആകാശത്ത് നിന്നും അവൻ പറഞ്ഞതാണ്. കാണാത്ത കേൾക്കാത്ത അവനിൽ ജനം വിശ്വാസം അർപ്പിച്ചു. കാലചക്രം ഉരുണ്ടപ്പോൾ കുറെ പേർക്ക് മനസ്സിലായി മേൽ അനങ്ങാതെ തിന്നാൻ അവനെ വിൽക്കുക. രണ്ടായിരം വര്ഷം മുമ്പ് അവനെ ക്രൂസിക്കുക എന്ന് കേട്ട്. ഇപ്പോൾ അവനെ വിൽക്കുക. ആ വിൽപ്പനയിൽ എത്ര പേര് കോടീശ്വരന്മാരായി. എന്തൊരു ജാതി മനുഷ്യർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക