Image

ഈ സംഭാവനക്ക് വലിയ തിളക്കം

Published on 12 June, 2023
ഈ സംഭാവനക്ക് വലിയ തിളക്കം

ന്യു യോർക്ക്: ലോക കേരള സഭ സമ്മേളനത്തിനു ആദ്യം രണ്ടര ലക്ഷം  ഡോളറും പിന്നീട് ഒരു ലക്ഷം ഡോളറും കൊടുത്ത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മലയാളി സമൂഹത്തെ ഞെട്ടിച്ചതാണ്. ഗൾഫിൽ മാത്രമല്ല അമേരിക്കയിലും കാശുള്ളവരുണ്ടെന്ന്   തെളിയിച്ച ആദ്യ സംഭവമെന്ന് ഇതിനെ  പറയാം (ഗൾഫിലെ മുതലാളിമാർ രാഷ്ട്രീയക്കാർക്ക് വാരിക്കോരി കൊടുക്കുന്നത്  കേരളത്തിൽ അത് മുതലാക്കാനാണ്  എന്ന് ആർക്കാണ് അറിയാത്തത്?)

ബാബു സ്റ്റീഫനോ മിക്കവാറുമുള്ള അമേരിക്കൻ  മലയാളിക്കോ അങ്ങനെയൊരു താല്പര്യവുമില്ലെന്നതാണ് സത്യം. 

മുഖ്യ സ്പോൺസറായപ്പോൾ മുതൽ  ബാബു സ്റ്റീഫന്  ഒരു സ്റ്റാർ പരിവേഷം വന്നു. സമ്മേളനത്തിൽ അത് പ്രതിഫലിക്കുകയും ചെയ്‌തു. ടൈംസ് സ്കവയറിൽ  മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യാനുള്ള നിയോഗവും അദ്ദേഹത്തിനായിരുന്നു. സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ  നായർ ഒഴിച്ചാൽ   ഔദ്യോഗിക സ്ഥാനമില്ലാത്ത ഏക പ്രാസംഗികനായിരുന്നു അദ്ദേഹം. അധ്യക്ഷൻ  എ.എൻ. ഷംസീർ. 

പ്രവാസികള്‍ക്കായി ഒരു എം.എല്‍.എ വേണമെന്നു ബാബു സ്റ്റീഫൻ പ്രാസംഗത്തിൽ  പറഞ്ഞു. ഇതു ചെയ്യാന്‍ കഴിവുള്ളയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുമെന്നും കൂടി അദ്ദേഹം എടുത്തു പറഞ്ഞു. 

മുഖ്യമന്ത്രി ആരാ മോൻ? എം.എൽ.എ അല്ല ഒരു ലോക കേരള സഭ തന്നെ തന്നില്ലേ എന്നായിരുന്നു മുഖ്യന്റെ മറുപടി. 

വിധവയുടെ കൊച്ചുകാശ്  എന്ന ബൈബിൾ കഥ പോലെ ബാബു സ്റ്റീഫൻ ചെയ്ത മറ്റൊരു സഹായം ആരും അറിഞ്ഞില്ല. അതിന്റെ തുക 10,000 ഡോളർ. സാധാരണക്കാർക്ക്  അതും വലിയ തുക തന്നെ.

ഫ്‌ലോറിഡയിൽ ജോലിക്കായി വന്ന് ഏതാനും മാസത്തിനുള്ളിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ഒരു മാസത്തോളം ഐ.സി.യുവിൽ കഴിഞ്ഞ ശേഷം വല്ല വിധേനയും മുംബയിലെ വീട്ടിലേക്കു മടങ്ങിയ യുവാവിന്റെ  വാർത്ത ഇ-മലയാളി പ്രസിദ്ധീകരിച്ചതാണ്. 

ഫൊക്കാന സമ്മേളനം മുംബയിൽ ചേർന്നപ്പോൾ യുവാവിന്റെ കുടുംബത്തിന് 10000 ഡോളർ നൽകുമെന്ന് ബാബു സ്റ്റീഫൻ പ്രഖ്യാപിച്ചു. യുവാവ് അപ്പോഴും ഫ്‌ലോറിഡയിൽ ഐ.സി.യു.വിലാണ്. അവർ തിരിച്ചു പോയ ശേഷം ആ തുക കിട്ടിയില്ല എന്ന് പറഞ്ഞു അമ്മ പലവട്ടം ഇ-മലയാളിയുമായ ബന്ധപ്പെടുകയുണ്ടായി. ഒരു നെഗറ്റീവ് വാർത്തക്ക് സ്കോപ്പ്  ഉണ്ടായിരുന്നെങ്കിലും വരട്ടെ എന്ന കരുതി.

ലോക കേരള സമ്മേളനത്തിൽ വച്ച്  ഫ്‌ലോറിഡയിൽ യുവാവിനെ തുണച്ച ബിനൂബ്  കുമാർ, അജേഷ് ബാലാനന്ദൻ എന്നിവരെ കണ്ടപ്പോൾ ആ തുക കൊടുത്തതായി പറഞ്ഞു. നാട്ടിലെ കണക്കിൽ 8 ലക്ഷം രൂപ അത്ര ചെറിയ സംഘയല്ല. ഇൻഷുറൻസ് അടക്കം സാമാന്യം നല്ലൊരു തുക യുവാവിന് ലഭിക്കാൻ  ഇവർ തുണക്കുകയും ചെയ്തിരുന്നു.

തുക കൊടുത്തതായി ഫൊക്കാന സെക്രട്ടറി കലാ ഷാഹിയും പറഞ്ഞു.

ആരും അറിയാതെ, ആരെയും അറിയിക്കാതെ ആ തുക കൊടുത്തത് ഏറെ അഭിനന്ദനം അർഹിക്കുന്നു. ആവശ്യക്കാരെ ബാബു സ്റ്റീഫനും ഫൊക്കാനയും മറന്നില്ല എന്നത് ചെറിയ കാര്യമല്ലല്ലോ. മൂന്നര   ലക്ഷമല്ല വലിയത്, ഈ പതിനായിരത്തിനാണ് തിളക്കം. 

see also

മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം

സംഭാവനക്ക് വലിയ തിളക്കം

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

മാരിവില്ലിന്റെ നിറങ്ങളില്കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)

സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ 

നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)

ടൈംസ് സ്ക്വയറില്ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്ചിത്രങ്ങളിലൂടെ....

അമേരിക്കന്മേഖലയില്ലോക കേരള സഭയുടെയും നോര്ക്കയുടെയും പ്രവര്ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്ബ്രിട്ടാസ്)

അമേരിക്കന്മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്)

ഈ സംഭാവനക്ക് വലിയ തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക