Image

പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

Published on 11 June, 2023
പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ന്യൂയോര്‍ക്ക്: ഭാഷ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അറിവടയാളമാണ്. സാമൂഹികശ്രേണിയിലെ വക്താവും ശ്രോതാവും തമ്മിലുള്ള ബന്ധം വെളിപ്പെടുന്നത് ഭാഷയിലൂടെയാണ്. ഭാഷയും സംസ്‌കാരവും തമ്മിലുള്ള ബന്ധം ശബ്ദാര്‍ഥങ്ങള്‍പോലെ അവിഭാജ്യമാണ്. സമൂഹത്തിന്റെ സംസ്‌കാരമാണ് മനുഷ്യന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നതെങ്കിലും അവന്‍ സമൂഹത്തിന്റെ ചലനങ്ങളെ മനുഷ്യനന്മയ്ക്കും പുരോഗതിക്കും വേണ്ടി മാറ്റിയെടുക്കാറുണ്ട്. ഭാഷയിലൂടെ നേടുന്ന വിദ്യാഭ്യാസവും അതിലൂടെ സ്വായത്തമാക്കുന്ന വിജ്ഞാനവും വ്യക്തിയുടെ സാംസ്‌കാരികോന്നമനത്തിന് കാരണമാകുന്നു. ഈ സാംസ്‌കാരികോന്നമനമാണ് സാമൂഹികനന്മയ്ക്ക് കാരണമാകുന്നത്. അതു കൊണ്ടാണ് ഭാഷ സംസ്‌കാരത്തിന്റെ പ്രതിരൂപമാകുന്നത്. അതിനാല്‍ 'ഒരു ജനതയുടെ ആചാരവിശ്വാസങ്ങള്‍, ജീവിതരീതികള്‍, ഉല്പാദനോപകരണങ്ങള്‍, തൊഴില്‍, ചിന്താശക്തി, കലകള്‍ തുടങ്ങി ജീവിതത്തോടു ബന്ധപ്പെട്ട എല്ലാവിഷയങ്ങളുടെയും ആകെത്തുകയാണ് സംസ്‌കാരം' എന്നുപറയാം.

രാഷ്ട്രീയ-സാമ്പത്തിക-സാമൂഹികജീവിതത്തിന്റെ പരിണതഫലമാണ് ഏതു ജനതയുടെയും സംസ്‌കാരം. അത് മനുഷ്യസമൂഹത്തിന്റെ പ്രാണവായുവാണ്. മലയാളികളില്‍ കുറച്ചുപേരെങ്കിലും വിനോദത്തിനും വിജ്ഞാനാര്‍ജനത്തിനുമായി ലോകസഞ്ചാരം നടത്തിയിട്ടുïെങ്കിലും ഭൂരിഭാഗം പേരും ലോകത്തിന്റെ പലഭാഗങ്ങളിലും എത്തിപ്പെട്ടത് ഉപജീവനത്തിന്റെ ഭാഗമായാണ്. മലയാളികള്‍ ചെന്നെത്താത്ത ലോകഭാഗങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ''ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസികള്‍  ഹോമിഭാഭയുടെ ഭാഷയില്‍ വിട്ടുപോന്നതും എത്തിച്ചേര്‍ന്നതുമായ സംസ്‌കാരങ്ങള്‍ക്കിടയിലെ 'മൂന്നാമിട'ത്തെ നിവാസികള്‍ ഇല്ലെങ്കില്‍ ഇന്നത്തെ കേരളം ഇത്ര സമ്പന്നവും പരിഷ്‌കൃതവും ആകുമായിരുന്നില്ല.

>>>>കൂടുതല്‍ വായിക്കുക

https://emalayalee.b-cdn.net/getPDFNews.php?pdf=292363_VP_JOY.pdf

seed also

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....

അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)

അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്‍)

 

 

പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)
പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)
പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)
പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക