Image

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

Published on 11 June, 2023
ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

ന്യു യോർക്ക്: ലോക കേരള  സഭയിൽ അമേരിക്കൻ മലയാളികൾ സമർപ്പിച്ച നിർദേശങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി.

നാട്ടിലെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഓൾഡ് ഏജ് ഹോംസിനായി ഉപയോഗിക്കാൻ ആവുമോ എന്ന് നോക്കണമെന്നാണ് . നിങ്ങൾ അവിടെ വീട് എടുത്ത്  ഇവിടെ താമസിക്കുന്നുണ്ടാകും . എന്നാൽ അവിടെ വീട് എടുത്ത്  വിദേശത്ത് താമസിച്ചു ഇടക്ക് നാട്ടിൽ പോകുന്ന ഒട്ടേറെ പ്രവാസികളുണ്ട് . കുറച്ചു പേര് അമേരിക്കയിലും ഉണ്ട് . ആ വീടുകൾ ഒക്കെ ഒഴിഞ്ഞു കിടക്കുന്നതാണെന്ന്  പറഞ്ഞു സംസ്ഥാന സർക്കാർ എടുക്കാൻ തയ്യാറായാൽ അത് വിപരീതഫലം ഉണ്ടാക്കുകയാണ് ചെയ്യുക . 

അത് കൊണ്ട് തന്നെ അത്തരം ഒരു നടപടിയിലേക്ക് ഒന്നും പോകാൻ ഉദ്ദേശിക്കുന്നില്ല . ഇത്തരം വീടുകൾ നമ്മുടെ നാട്ടിൽ വരുന്ന ടൂറിസ്റുകൾക്ക് ഹോം സ്റ്റേയ്ക്കു  കൊടുത്താൽ കൃത്യമായ വരുമാനം അതിലൂടെ ലഭിക്കാൻ ഇടയാകും . അത് പോലുള്ള പദ്ധതികൾ നമുക്ക് ആലോചിക്കാവുന്നതാണ്. 

എന്തായാലും ആ വീടിന്റെ ഉടമയുടെ സമ്മതത്തോടെ നടപ്പാക്കുന്ന പദ്ധതികൾ മാത്രമേ സർക്കാർ ആലോചിക്കാൻ തയാറാകൂ .  

അമേരിക്കൻ മലയാളികൾ ആരേലും നിക്ഷേപം നടത്താൻ തയാറായാൽ തത്തുല്യമായ ഒരു മില്യൺ ഡോളർ വരെ നിക്ഷേപം നടത്താൻ സന്നദ്ധനാണെന് നേരത്തെ ഇവിടെ രവിപിള്ള പറഞ്ഞു  . അത്   ഒരു വെല്ലുവിളിയായി ഏറ്റെടുത്ത്    നിക്ഷേപം നടത്താൻ മുന്നോട്ട് വരണമെന്ന് ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കുകയാണ് . 

സംരഭകരേയും നിക്ഷേപകരേയും ബന്ധപ്പെടുത്താനായി   തുടർ പ്രവർത്തനങ്ങൾ എൽ കെ എസ് ന്റെ ഭാഗമായാൽ അതത്രകണ്ട് പ്രായൊഗികമാകുമെന്ന് സംശയമുണ്ട്. ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യവസായ വകുപ്പും അതിന്റെ ഭാഗമായിട്ടുള്ള നടപടികളും കേരളത്തിൽ നീങ്ങികൊണ്ടിരിക്കുന്നുണ്ട് അപ്പോൾ അത് അവയുടെ ഭാഗമായികൊണ്ട് നടക്കുന്നതാണ് നന്നാകുക. 

സംരഭകരെ പ്രോത്സാഹിപ്പിക്കുവാനും നിക്ഷേപകരെ ആകർഷിക്കുവാനും എക്സ്പോ മാതൃകയിൽ കേരളത്തിൽ ഷോ സംഘടിപ്പികുക, അത് നല്ല നിർദ്ദേശമാണ്.  പക്ഷേ ഞാൻ നേരത്തെ പറഞ്ഞതുപോലെ എന്തിനേയും എതിർക്കുന്ന ശക്തികൾ കേരളത്തിൽ ഉണ്ട്.  അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതില്ല. നമുക്ക് അത്തരം കാര്യങ്ങൾ ആലോചിക്കാവുന്നത് തന്നെ.

 മാലിന്യ നിർമാർജന കാര്യത്തിൽ ഇപ്പോൾതന്നെ വിദ്യാർത്ഥികളെ  ബോധവത്കരിക്കുന്ന നടപടികളാണ് എടുക്കുന്നത്. അത് പാഠപുസ്തകത്തിന്റെ ഭാഗമാകുക എന്നുള്ളത് ശരിയായ നിർദ്ധേശമാണ്. 

 ബോധവത്കരണം തുടർന്നതുകൊണ്ടേയിരിക്കയാണ്. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ടുള്ള തുടർ പ്രവർത്തനങ്ങൾ നല്ല രീതിക്ക് സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്. 

ബ്രെയ്ൻ ഡ്രെയ്ൻ മാറ്റി ബ്രെയ്ൻ ഗെയ്ൻ അത് ഇപ്പോൾ തന്നെ നാമൊരു മുദ്രാവാക്യമായി അംഗീകരിച്ചതാണ്.   വിവിധ മേഖലയിൽ,  കഴിവ് തെളിയിച്ചിട്ടുള്ള ധാരാളം ആളുകൾ,   പലയിടങ്ങളിലായ് ഉണ്ട്. അവരുടെയെല്ലാം സേവനം വിവിധ രീതിയിൽ സമ്പാദിക്കാനുള്ള പ്രവർത്തനം ഇപ്പോൾ തന്നെ കേരളം നടത്തുന്നുണ്ട് അതിനുള്ള ചില പ്രത്യേക സംവിധാനങ്ങലും കേരളത്തിലുണ്ട്.

ബസ് സ്ററാൻുകളേയും റെയിൽവേ സ്റ്റേഷനുകളേയും ബന്ധിപ്പിക്കുന്ന ട്രാൻസ്പോർട്ടേഷൻ സംവിധാനം നിലവിലില്ല എന്ന പരാതി  ഉയർന്നുവരാൻ ഇടയില്ല. ഏതെങ്കിലും പ്രത്യേക പ്രശ്നമുണ്ടെങ്കിൽ അത് പ്രത്യേകമായി പരിശോധിക്കുന്നതാകും നല്ലത്. 

കേരളത്തിന് വേണ്ടി അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉള്ളവർക്കും ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മെന്ററിംഗ് നടത്താനാകും. സ്വാഗതാർഹമായൊരു കാര്യമാണ് അതെങ്ങനെ കൂടുതൽ പ്രോത്സാഹിപ്പിക്കാമെന്ന് നമുക്ക് ഒരു പരസ്പര ചർച്ചയിലൂടെ തീരുമാനിക്കാവുന്നതാണ്. 


എ ഐ ഡാറ്റാ സയൻസ് മുതലായ മേഖലയിലുള്ള  ഗവേഷണത്തിനുള്ള അവസരങ്ങൾ സംരഭങ്ങളായി കൊണ്ടുവരാനുള്ള അവസരം വേണം. അതിന് എല്ലാ പ്രോത്സാഹനവും ഉണ്ടാകും. യാതെരു സംശയവും അക്കാര്യത്തിൽ ഉണ്ടാവേണ്ടതില്ല. എല്ലാ പിന്തുണയും സർക്കാരിൽ നിന്നും ഉണ്ടാകും. 

 അനേകം കമ്പനികൾക്ക്  ഒരു സ്ഥലത്ത് ജോലി ചെയ്യാൻ വിവിധ നഗരങ്ങളിൽ കോ വർക്കിഗ് സ്ഥാപനങ്ങൾ നിർമിക്കുക. അത് ഇപ്പോൾ തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. അത് ഈ രൂപത്തിൽ അല്ലായിരുന്നു എന്ന് മാത്രം. അതായത്  കോവിഡിൻരെ ഘട്ടത്തോടെ വന്ന പുതിയൊരു സംസ്ക്കാരം വർക്ക് ഫ്രം ഹോം എന്നതാണ്. അപ്പോൾ അതിന്റെ തുടർച്ചയായി വന്നത് വർക്ക് നിയർ ഹോം എന്നതാണ്. അപ്പോൾ വർക്ക് നിയർ ഹോം എന്നത് കൊണ്ടുദ്ദേശിക്കുന്നത് പൊതുവായ ഒരു സ്ഥലം ഉണ്ടാക്കുക അവിടെ വച്ച് വർക്ക് ചെയ്യാനുള്ള അവസരമുണ്ടാക്കുക. ചില തദ്ദേശ സ്വയം വരണ സ്ഥാപനങ്ങളിൽ അതിനുവേണ്ടി ഫണ്ട്തന്നെ അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുള്ളതാണ്. 

ഒരു പടികൂടെ കടന്നാണ്  ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ     വന്ന് ജോലി ചെയ്യുക എന്നത്.  അങ്ങനെ വന്നാൽ അവർ കുറച്ച് മാസം അവിടെ താമസിക്കുകയും താമസിച്ച് ജോലി  ചെയ്ത് തിരിച്ച് പോകുന്നത് വരെയുള്ള സൗകര്യങ്ങളും ഉണ്ടാക്കാൻ നടപടികൾ എടുത്തുണ്ട്. 

അമേരിക്കയിലെ സംസ്ഥാന സർക്കാരും കേരളവുമായി ഒത്തു പോകാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് അത് മുന്നോട്ട് കൊണ്ട്പോകാനാകും. നമ്മുടെ നാടുമായി ബന്ധപ്പെട്ട് നമ്മുടെ നാടിന് ഉപകാര പ്രദമാകുന്ന നിർദ്ദേശങ്ങൾ ഏത് ഭാഗത്തു നിന്ന് വന്നാലും സഹകരിക്കാൻ തയ്യാറാകുന്നവരെയെല്ലാം സഹകരിപ്പിക്കുക എന്ന് തന്നെയാണ് സർക്കാരെടുക്കുന്നത്. 


കേരളത്തിലെ സർവ്വകലാശാലകളുമായി എക്സ്ചേഞ്ച് പ്രോഗ്രാമിന് താൽപര്യമുണ്ട് എന്ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്   പറഞ്ഞിട്ടുണ്ട്. തീർച്ചയായും നമ്മുടെ സംസ്ഥാനം ആഗ്രഹിക്കുന്ന ഒരു കാര്യമാണത്.

 പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിന് കമ്മീഷനെ അപ്പോയിന്റ് ചെയ്യണം. ജസ്റ്റിസ് രാജൻ ആറ് മാസം മുമ്പ് റിട്ടയർ ചെയ്തു. അത് സ്വാഭാവികമായ നടപടിയായി ടെ തിരിച്ചു വരുന്നതാണ്.  പെട്ടന്ന് തന്നെ ആ നടപടികൾ സ്വീകരിക്കുന്നതാണ്. 

വിമാനയാത്രാക്കൂലി കുറയ്ക്കാൻ സമ്മർദ്ധം ചെലുത്തണം. നിരന്തരം ചെലുത്തുന്ന ഒരു പ്രശ്നമാണ് അത്. പക്ഷേ ഫലമില്ല എന്ന് മാത്രം. വർദ്ധിച്ചുകൊണ്ടേയിരിക്കും വിമാന യാത്രാ കൂലി. നിങ്ങളുടെ സെക്ടറിലല്ല അധികം വരുന്നത്. പ്രധാനം ഗൾഫ് സെക്ടറിലാണ് ഏറ്റവും കൂടുതൽ വിമാനയാത്രാകൂലിയുള്ളത്.  പക്ഷേ ഒരു മാറ്റവും അതിന് വന്നിട്ടുണ്ടാവില്ല. ഇപ്പോൾ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും അത് സർക്കാർ ആലോചിക്കുകയാണ്. 

ചില നടപടികൾ സർക്കാർ ഇപ്പോൾ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രത്യേക സീസണുകളിൽ  രണ്ടെരട്ടി മൂന്നിരട്ടി ഒക്കെ ചാർജ് കൊടുത്ത് പോകേണ്ട അവസ്ഥയാണ്. വല്ലാത്തൊരു ചൂഷണം എന്ന് തന്നെ പറയാം. ന്യായീകരണമില്ലാത്തൊരു ചൂഷണം. എല്ലാവരും അതിനെതിരെ പറയുമെങ്കിലും ചൂഷണംകുറയ്ക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ്. 

സർക്കാരിപ്പോൾ ആലോചിക്കുന്നത് ചാർട്ടേർഡ് ഫ്ലൈറ്റ് പറ്റുമോ എന്നുള്ളതാണ്. പ്രവാസികൾ നിശ്ചിത സമയത്തേക്ക് നാട്ടിൽ വരുന്നതാണ്. അപ്പോൾ കൃത്യമായി നാട്ടിലേക്ക് വരേണ്ട സമയം കണക്കാക്കി   ഒരു എയർപ്പോർട്ടിൽ നിന്ന് പുറപ്പെടുന്ന നില സ്വീകരിക്കാം. അങ്ങനെ വന്നാൽ തിരിച്ചു പോകുന്നത് എന്നാണെന്ന് കൃത്യമായിട്ട് പറയേണ്ടി വരും, ചാർട്ടേ‍ഡ് ഫ്ലൈറ്റിന്റെ പ്രത്യേകത അങ്ങനെയാണല്ലൊ. അതിന് 1-2 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

പ്രാവർത്തികമാക്കുന്നതിൻ സിവിൽ എവിയേഷൻ ഗ്രൂപ്പിന്റെയും ഇന്ത്യാ ഗവൺമെന്റിന്റെയും സഹകരണം വേണ്ടിവരും, അതിനും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. 

 പ്രവാസികളുടെ നിക്ഷേപത്തിൽ പ്രധാന നഗരങ്ങളിൽ പ്രവാസി ടവർ ഹോട്ടലുകൾ  സ്വാഗതാർഹമായ നിർദ്ദേശം.    അത്തരമൊരു പ്രൊജക്ടുമായി വന്നാൽ  എല്ലാ പിന്തുണയും സർക്കാർ നൽകുന്നതാണ്. 

 എയറൊ സ്പേസ്, ഡിഫൻസ്, എലക്ട്രോണിക് ഉല്ഡപാദനം, ടൂറിസം മേഖലകളെ അവശ്യ സർവ്വീസായി പ്രഖ്യാപിച്ച് ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്നതാണ് മറ്റൊരു നിർദേശം . ഹർത്താലുകൾ പൊതുവിൽ ഇത്തരത്തിലുള്ള മേഖലകളിൽ പ്രയാസം ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് ശരിയാണ്. അതുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുവാൻ കഴിയുക എന്നുള്ളത് നമുക്ക് ഗൗരവമായി ചർച്ച ചെയ്യാം. ലേബർ യൂണിയനുകളുടെ പ്രവർത്തനം നിക്ഷേപകർക്ക് എതിരാവാത്ത രീതിയിൽ കൊണ്ടുപോകണം. ഇതൊരു പ്രചരണമാണ്. യഥാർത്ഥത്തിൽ ട്രെയ്ഡ് യൂണിയനുകൾ നിക്ഷേപകർക്ക് എതിരാകുന്നില്ലെന്നതാണ് വസ്തുത. 

നേരത്തെ പറഞ്ഞ ചില ശക്തികളുണ്ടല്ലോ കേരളത്തിൽ, എന്തിനേയും മോശമാക്കുന്നവർ. അവരാണ് ഈ പ്രചാരകർ. കേരളം ഒന്നിനും പറ്റാത്ത സ്ഥലമാണ്. അവിടെ പോയാൽ വലിയ പ്രശ്നമായിരിക്കും എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. അത് നാടിന്റെ ദൗർഭാഗ്യമാണ്. യഥാർത്ഥത്തിലുള്ള അവസ്ഥയല്ല ആ പറയുന്നത്. അത്തരത്തിലുള്ള കാര്യങ്ങളിൽ ആരും ആകുലപ്പെടേണ്ടതില്ല. ഉത്തരവാദിത്വപ്പെട്ട ട്രെയ്ഡ് യൂണിയനുകളെല്ലാം വ്യവസായങ്ങളും സ്ഥാപനങ്ങളും വളരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് നിലനിന്നാലെ തൊഴിലാളികൾ ഉള്ളു. അതിനാണ് ട്രെയ്ഡ് യൂണിയനികൾ നിൽക്കുന്നത്. അതാണ് അവിടത്തെ ട്രെയ്ഡ് യൂണിയനുകളുടെ പൊതു ബോധം. 

see also

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....

അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)

അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്‍)

 

Join WhatsApp News
പി പി ചെറിയാൻ 2023-06-12 00:00:00
തീരുമാനം ഉടമസ്ഥരുടേതു ,നിബന്ധനകൾ ഞെങ്ങളുടേത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക