Image

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

Published on 12 June, 2023
കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

ന്യു യോർക്ക്: കേരളത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ ലോകത്തിലെ തന്നെ മികച്ച ഹബ്ബാക്കിമാറ്റാനാണ് സ‍ർക്കാരിന്റെ ശ്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂയോർക്കിൽ ലോകകേരള സഭയിലെ ചർച്ചകളിൽ   വിദേശത്തു പോകുന്ന വിദ്യാർത്ഥികൾക്ക്  ഗൈഡൻസും സ്റ്റുഡന്റ് ലോൺ  തിരിച്ചടക്കാൻ സഹായവും നൽകണമെന്ന  നിർദേശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ലോൺ സ്വയം തിരിച്ചടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ പലതും നാക്ക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് റാങ്ക് കരസ്ഥമാക്കിയവയാണ്. ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും സർവ്വകലാശാലകളുടേയും പട്ടികയിൽ ഇതിനോടകം തന്നെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇടം പിടിച്ചുകഴിഞ്ഞു. 

കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ പുറത്ത് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നതിന് സർക്കാർ എതിരല്ല. എന്നാൽ അതിനേക്കാൾ ഉപരി രാജ്യത്തിന്റേയും ലോകത്തിന്റേയും വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നല്ല പിന്തുണയാണ് സർക്കാർ ഉന്നതവിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങൾക്ക് നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇതിനൊപ്പം തന്നെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ വിദേശ സർവ്വകലാശലകളുമായി ചേർന്ന് നടപ്പാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കും. കേരളത്തിലെ സാഹചര്യങ്ങൾ മറ്റിടങ്ങളിൽ നിന്ന് കുട്ടികളെ ആകർഷിക്കുന്നത് അനുയോജ്യമാണ്. ശാന്തമായ അന്തരീക്ഷം, കലാപരഹിതമായ അന്തരീക്ഷം, ഉയർന്ന സംസ്ക്കാരിക നിലവാരം, ആരും കൊതിക്കുന്ന പ്രകൃതിരമണീയത എന്നിവ കേരളത്തിലേക്ക് ആരെയും ആകർഷിക്കുന്ന ഘടകങ്ങളാണ്. അതിനൊപ്പം തന്നെ അവർക്ക് വേണ്ടുന്ന പശ്ചാത്തല സൗകര്യവികസനവും നടത്തുന്നുണ്ട്. അതിനാൽ തന്നെ കേരളത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഹബ്ബായി സമീപഭാവിയിൽ തന്നെ മാറ്റാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന് വിദേശമലയാളികളുടെ പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

2016 ൽ ഇടത് സർക്കാർ അധികാരത്തിലേറുമ്പോൾ സർക്കാർ മുഖ്യമായി ശ്രദ്ധിച്ചത് പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനായിരുന്നു. അന്ന് 5 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയിരന്നു. പിന്നീട് സംസ്ഥാനത്തെ സ്ക്കൂളുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു. വിദ്യാലയങ്ങൾ ഹൈടെക്കാക്കി, ക്ലാസ്മുറികൾ സ്മാർട്ട് റൂമുകളാക്കിമാറ്റി. 

ഇതിന്റെ ഗുണം കൊവിഡ് സമയത്ത് വിദ്യാർത്ഥികൾക്ക് ലഭിച്ചു. ലോക് ‍ഡൗണായിരുന്ന രണ്ട് വർഷവും പഠനം മുടങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായില്ല. രണ്ട് വർഷം ഓൺലൈൻ ക്ലാസ് എടുക്കാൻ നമ്മുടെ വിദ്യാലയങ്ങളെ സഹായിച്ചത് പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിച്ചതിനാലാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ കേരളം മാതൃകയായിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളെ മെച്ചപ്പെടുത്തിയതോടെ പത്ത് ലക്ഷം വിദ്യാർത്ഥികൾ അധികമായി ഇത്തവണ സർക്കാർ സ്ക്കൂളുകളിലേക്ക് എത്തിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വ്യക്തികളും സ്ഥാപനങ്ങളും കേരളത്തിൽ നിക്ഷേപമിറക്കാൻ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനുവേണ്ട നടപടികൾ സ്വീരിക്കുന്നത് ഗൗരവമായി തന്നെയാണ് സർക്കാർ പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ സേവനങ്ങളും ഓൺലെനാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇ സർവ്വീസ് ശക്തമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ സർക്കാർ കേന്ദ്രകരിക്കുന്നുണ്ടെന്നും സ്ത്രീസംരഭകർക്ക് വേണ്ട എല്ലാസഹായവും സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പരിപാടിയിൽ ന്യു യോർക്ക് സെനറ്റർ കെവിൻ തോമസ്, ടെക്‌സാസിൽ നിന്നുള്ള ജഡ്ജി ജൂലി  മാത്യു എന്നിവരും സംസാരിച്ചു 

see also

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

മാരിവില്ലിന്റെ നിറങ്ങളില്കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)

സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ 

നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)

ടൈംസ് സ്ക്വയറില്ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്ചിത്രങ്ങളിലൂടെ....

അമേരിക്കന്മേഖലയില്ലോക കേരള സഭയുടെയും നോര്ക്കയുടെയും പ്രവര്ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്ബ്രിട്ടാസ്)

അമേരിക്കന്മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക