Image

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

Published on 10 June, 2023
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ന്യു യോർക്ക്:  ലോക കേരള സഭയുടെ റീജിണൽ സമ്മേളനം  വളരെയധികം സന്തോഷകരമായ  അനുഭവമാണിത്. കേരളത്തിൽ നിന്ന് പല സമയങ്ങളിലായ് അമേരിക്കയിൽ എത്തിപ്പെട്ട എല്ലാവർക്കും ഒരുമിച്ച് ചേരാനുള്ള ഒരവസരം. 

കേരളം വളരുന്നു  പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും  അന്യമാം ദേശങ്ങളിൽ എന്ന് കവി പണ്ട് പാടിയത് അന്വർത്ഥമാക്കി  മലയാളികൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, വിദേശരാജ്യങ്ങളിലുമെല്ലാം വലിയൊരു കുതിച്ചു ചാട്ടം നടത്തികൊണ്ടിരുക്കുകയാണ്.

നമ്മൾ വളരുന്നു, നമ്മുടെ എണ്ണം വർദ്ധിക്കുന്നു. അതോടൊപ്പം തന്നെ നമ്മൾ സാംസ്ക്കാരികവും ഭാഷാപരവും സാമൂഹ്യപരവുമായ നമ്മുടെ വേരുകൾ അന്വേഷിക്കുന്നു, അത് മനസ്സിലാക്കാൻ ശ്രമിക്കുന്നു. അങ്ങനെ സ്വത്വം  സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ താൽപര്യമെടുത്ത്  പ്രവർത്തിക്കുന്നു. അപ്പോൾ മലയാളികൾ നേരത്തെ വയലാർ പറഞ്ഞതുപോലെ ആരൊരാളിതെൻ കുതിരയെ കെട്ടുവാൻ ആരൊരാളിതെൻ മാർഗം മുടക്കുവാൻ ....

വിശ്വ സംസ്ക്കാര വേദിയിൽ പുത്തൻ അശ്വമേധം നടത്തുന്ന മലയാളികൾ  ലോക  സംസ്ക്കാരത്തിന് ഒരു സംഭാവന നൽകുവാൻ കേരളത്തിന്   സാധിക്കുമെന്ന് കാണിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ദൗത്യം, നമ്മുടെ കർത്തവ്യം.   ഉൽകൃഷ്ടമായ ഒരു സാംസ്ക്കാരിക പാരമ്പര്യമുള്ള   നമ്മൾ   എവിടെ പോയാലും ആ പാരമ്പര്യവും ആ സംസ്ക്കാരവും കാണിച്ചുകൊടുക്കാൻ ബാധ്യതയുള്ളവരാണ്. 

ഏതു രാജ്യത്തു ചെല്ലുമ്പോഴും മലയാളി എന്ന് കേൾക്കുന്നത്  നമുക്ക് അഭിമാനമുണ്ടാകുന്ന പേരാണ്. കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്നാണ് വള്ളത്തോൾ പാടിയത്. അങ്ങനെ അഭിമാനം വരാനുള്ള ഒരു കാരണം   പ്രവാസികളുടെ  പ്രവർത്തന മികവു തന്നെ. 

 എല്ലാവരും   ഉൾകൃഷ്ടമായ രീതിയിലും  നല്ല രീതിയിലും പ്രവർത്തിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ വളരുമ്പോൾ നമുക്ക് കേരളവും ഈ പറഞ്ഞ പ്രദേശങ്ങളുമായിട്ട് ഒരു  ജൈവബന്ധത്തിലൂടെ നമ്മുടെ തന്നെ ജീവിതവും നാടിന്റെ ജീവിതവും   ഉയർത്തി പിടക്കാനാകുന്നു. അതിനെ കൂടുതൽ മുന്നോട്ട് നയിക്കാൻ  പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. 

നമ്മുടെ ഭാഷയിൽ, നമ്മുടെ കലകളിലൊക്കെ അടിയുറച്ച വലിയൊരു സംസ്ക്കാരം നമുക്കുണ്ട്.   മലയാളം  ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷയാണ്.   ക്ലാസിക്കൽ ഡാൻസെടുത്താൽ അതിൽ രണ്ടെണ്ണം കേരളത്തിൽ ഉള്ളതാണ്.    മൂന്നോ നാലോ സംസ്ഥാനങ്ങളിലേ ക്ലാസിക്കൽ ഡാൻസുള്ളു. അതിൽ രണ്ടെണ്ണം ഉള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. അത് നമ്മുടെ കഥകളിയും  മോഹിനിയാട്ടവുമാണ്. 

അങ്ങനെ സംസ്കാരികമായി  വളരെ വലിയൊരു പൈതൃകം നമുക്കുണ്ട്. ആ പൈതൃകം അത് ഭാഷയിൽ അടിയുറച്ചതാണ്.  ഭാഷ വഴിയാണ് സംസ്കാരം കൈമാറപ്പെടുന്നത്.  ഇത് നമ്മുടെ പുതിയ  തലമുറയെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. മലയാള ഭാഷ അത്ര മനോഹരമായ ഒരു ഭാഷയാണ്. വളളത്തോൾ പണ്ട് പറയുകയുണ്ടായി ...... ഗംഗ പോലുളള പേരാറ്റിൻ വിശുദ്ധിയും തെങ്ങിളം കായ് നീരിൻ മാധുര്യവും...... സംസ്കൃത ഭാഷതൻ സ്വാഭാവികജസും സാക്ഷാൽ തമിഴിൻ സൗന്ധര്യവും ഒത്തുചേർന്നോരു ഭഷയാണെൻ ഭാഷ ... . 

ഭാഷ ശാസ്ത്രജ്ഞരൊക്കെ പഠിക്കുമ്പോൾ അതിൽ പല തലങ്ങളുണ്ട്.  പരാപശ്യന്തി മധ്യമവൈകരി  എന്നാൽ പുറത്തുവരുന്ന വാക്കാണ്. പക്ഷെ ആ വാക്ക് പുറത്തു വരുന്നതിന്റെ താഴെ പല പല തലങ്ങളുണ്ട് മനുഷ്യന്റെ വലിയ സാമൂഹികമായ സംസ്കാരവും ചരിത്രവുമെല്ലാം ഉൾകൊള്ളുന്ന വലിയ അടിത്തട്ടിൽ നിന്നാണ് ഒരോ ഭാഷയും ഒരോ വാക്കും പുറത്ത് വരുന്നത്. 

ആ ഭാഷ നമുക്ക് എങ്ങനെ   പുതിയ തലമുറയെയും പരിചയപ്പെടുത്താൻ സാധിക്കും. അങ്ങനെ കേരളത്തിന്റെ സംസ്കാരം നമുക്കെങ്ങനെ കൈമാറാൻ സാധിക്കും.  കുടുംബവും സാമൂഹിക പരമായിട്ടുള്ള അവിടെയുള്ള ഒരു അടുപ്പവും എങ്ങനെ നമുക്ക് പുതിയ സ്ഥലത്തേക്ക് പറിച്ചു നടാനായി സാധിക്കും. ഇതൊക്കെ   ചിന്തിക്കേണ്ട കാര്യങ്ങളാണ്. 

അതുപോലെ തന്നെ കേരളത്തിലേക്ക്   സംഭാവനകൾ ചെയ്യുവാനായിട്ട് നമുക്ക്  സാധിക്കും.  എല്ലാ സംസ്കാരങ്ങൾക്കും  ശ്രേഷ്ടത ഉണ്ടെന്ന് നമുക്കറിയാം. കേരളത്തിന്റെ ശ്രേഷ്ഠത നമ്മൾ പറയുമ്പോലെ ഈ  രാജ്യത്തിനും  വലിയ ശ്രേഷ്ഠതയുണ്ട്.  പ്രവർത്തന മികവോ അല്ലെങ്കിൽ സാങ്കേതികമായ മുന്നേറ്റമോ  അങ്ങനെ നിരവധി   കാര്യങ്ങൾ ഇവിടെ ഉണ്ടാകും. 

ഈരാജ്യത്തിന്റെ ശ്രേഷഠതയെ എങ്ങനെ കേരളത്തിനു   പ്രയോജനപ്പെടുത്തായിട്ട് സാധിക്കും. ഈ രാജ്യത്ത് നിന്ന് നിങ്ങൾ നേടിയ വിശാലമായ അറിവുകൾ ശേഷികൾ കഴിവുകൾ നൈപുണ്യങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ട് എങ്ങനെ നമ്മുടെ സംസ്ഥാനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്ന്ആലോചിക്കേണ്ടതാണ്. 

മാതൃ സംസ്ഥാനവുമായുള്ള കൊടുത്തുവാങ്ങലുകളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. ജീവിതം പുഷ്പിക്കുന്നത്.   മാൻ സർച്ച് ഫോർ മീനിഗ് എന്ന് പേരുള്ള ഒരു ബുക്ക് ഉണ്ട്. എഴുതിയൽ വിക്ടർ ഫ്രാങ്ക്ലിൻ അദ്ദേഹം പറയുന്നത് മനുഷ്യൻ ജീവിക്കുന്നത്  ജീവിതത്തിന്റെ  അർത്ഥം കണ്ടുപിടിക്കാൻ വേണ്ടിയാണ്. ജീവിതത്തിൽ നമ്മൾ എന്ത് പ്രവർത്തനം ചെയ്താലും  അതിനു  എന്തോ അർത്ഥമുണ്ടെന്നുവച്ചാണ് ചെയ്യുന്നത്. അർഥമില്ലാത്ത പ്രവർത്തനം ആരെങ്കിലും ചെയ്യുന്നുണ്ടൊ? 

ജീവിതത്തിന് അർത്ഥം കണ്ടുപിടിക്കാനുള്ള മുന്നോട്ടുള്ള ഒരു പരിശ്രമമാണ്, അതിനുള്ളൊരു യാത്രയാണ് ഈ ജിവിതം. അർത്ഥം കണ്ടുപിടിക്കാനുള്ള യാത്രയിൽ നമ്മളിവിടെ    വന്നന്വേഷിക്കുന്നു.  അർത്ഥം കണ്ടുപിടിക്കുമ്പോൾ ആ അർത്ഥത്തിന്  പല പല തലങ്ങളുണ്ട്.   മറ്റുള്ളവർക്ക്  ഉപകരിക്കുമ്പോഴാണ്  നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.   സക്സസ് എന്ന് പറയുന്നത് പലർക്കും നിർവ്വചിക്കാൻ പ്രയാസമുള്ളൊരു പദമാണ്.  സക്സസിന് കുറേ നിർവ്വചനങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു നിർവ്വചനം   മഹാനായ ആൽബർട്ട് ഐൻസ്റ്റീൻ നൽകിയതാണ്.     Success is to be measured not in terms of accumulation but in terms of contribution. 

ഉപകരിക്കൽ എന്നത്  പണമായിട്ടുള്ള സംഭാവന എന്നല്ല. അത്  പലരീതിയിലാകാം. നമ്മുടെ സ്നേഹം നമ്മുടെ സമൂഹവുമായിട്ടുള്ള ബന്ധം നമ്മുടെ പല രീതിയിലുള്ള അറിവുകൾ ഇതൊക്കെ നമ്മൾ പല രീതിയിൽ പ്രയോജനപ്പെടുത്തി സമൂഹത്തിനു സംഭാവന നൽകാനാകും.  

നമ്മൾ  പല കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. വർഷങ്ങളായി കേരളത്തിൽ നിന്ന് വിട്ടു നിന്നവരാകാം. പക്ഷെ ഇവിടെ വരുമ്പോൾ നമുക്ക് കുടുംബത്തിന്റെ അനുഭവം ഉണ്ടാകുന്നുണ്ടെങ്കിൽ അതിന്റെ പിറകിൽ നമുക്ക് തലമുറകളായി ഉണ്ടായ ഒരുപോലെയുള്ള അനുഭവങ്ങൾ,   ഒരേ സ്ഥത്തു നിന്നു വന്നു എന്ന   അനുഭവങ്ങളെല്ലാം നമ്മുടെ മനസ്സിന്റെ അടിത്തട്ടിലുള്ളതുകൊണ്ടാണ് ഒരു കുടുംബം എന്ന തോന്നൽ  ഉണ്ടാകുന്നത്. 

അങ്ങനെയുള്ള തോന്നലുകളിൽ നിന്നുയർന്ന വരുന്ന ചിന്തകൾക്ക്    വലിയ പ്രസക്തിയുണ്ട്. അത് നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു, നമ്മുടെ സംസ്ഥാനത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതുപയോഗിച്ച് നമുക്ക് മുന്നേറുവാനായിട്ട് സാധിക്കും

കവി പാടിയ പോലെ എവിടെ മനുഷ്യന് പ്രയാസമുണ്ടെങ്കിലും  അതിനെ കുറിച്ച് നമ്മൾ വേവലാതിപ്പെടണം നമ്മുടെ സംസ്ഥാനത്ത് മനുഷ്യന് പ്രയാസമുണ്ടെങ്കിൽ അതിനെ കുറിച്ച് നമ്മൾ വേവലാതിപ്പെടണം 

അങ്ങനെയുള്ള ഒരു ബന്ധത്തിലൂടെ നമ്മൾ മുന്നോട്ട് പോയാൽ  കൂടുതൽ അർത്ഥമുള്ള പ്രവർത്തനങ്ങൾ നൽകാൻ സാധിക്കും, ഇതാണ് ലോക കേരള സഭയുടെ ഉദ്ദേശം. 

കൂടുതൽ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാം ഒരുമിച്ചനുഭവങ്ങൾ പങ്കുവെക്കാം. അതെല്ലാം ചെയ്യുന്നതിലൂടെ പരസ്പരം  ബന്ധം കെട്ടിപ്പടുക്കുവാനായി സാധിക്കുകയും ചെയ്യും.  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

Join WhatsApp News
Jayan varghese 2023-06-10 19:25:26
വെറും കയ്യോടെ അമേരിക്കയിൽ വന്ന് അധ്വാനിച്ച് പണമുണ്ടാക്കിയവരാരും ആ പണം കൊണ്ട് കേരളത്തിൽ വ്യവസായം തുടങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ പത്ത് പൈസ കയ്യിലില്ലാതെ വാചക ഉൽപ്പന്നങ്ങൾ വിറ്റ് സർക്കാരിനെ പറ്റിക്കാൻ നടക്കുന്ന പഴയ ആഴക്കടൽ മുക്കുവരെപ്പോലെ ചിലരുണ്ടാകാം. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് വാചാലരാകുന്ന പദ്മനാഭ ദാസന്മാർ നിധി കിട്ടാനായി മനുഷ്യനെ കൊന്ന് കുരുതി നടത്തുന്ന ഒരു നാട് ലോകത്തിൽ മറ്റൊരിടത്തും ഇന്ന് നിലവിലില്ലെന്ന് മനസ്സിലാക്കണം. ബന്ധുവീട്ടിൽ നിന്ന് ദാനം കിട്ടിയ ചക്കയുമായി ബസ്സിൽ വന്നിറങ്ങിയ സാധു വനിതയോട് ചക്കയിറക്കിയതിന് കൂലിയായി പകുതിച്ചക്ക മുറിച്ച് വാങ്ങിയ അട്ടിമറിക്കാരന്റെ പ്രബുദ്ധ കേരളമാണ് നമ്മുടേതെന്നു നാം മനസ്സിലാക്കണം. . ഒരു വസ്തു പോക്കുവരവ് ചെയ്യാനായി നല്ലൊരു തുക ചെലഴിച്ചിട്ടും ഒന്നരക്കൊല്ലമായി ഇന്നും കാത്തിരിക്കുന്ന ഒരാളാണ് ഞാൻ എന്ന് എന്നെ പരിചയപ്പെടുത്തുന്നു. ഈ ആവശ്യത്തിനായി ഒരു അമേരിക്കൻ ആപ്പീസിൽ എത്തിയാൽ “ ഹൗ ഐ ക്യാൻ ഹെൽപ് യു സാർ “ എന്ന ചോദ്യവുമായി ഒരു മണിക്കൂറിനകം കാര്യം നടക്കും. ഈ പ്രവാസി മലയാളിയെ പണവുമായി വരൂ എന്ന് വിളിക്കുന്നതിന്‌ മുൻപ് സ്വന്തം മേൽക്കൂരയിലെ ആ ചുക്കിലി വലയൊക്കെ ഒന്ന് തുടച്ച് വൃത്തിയാക്കൂ, എന്നിട്ട് വിളിക്കൂ സാർ. ജയൻ വർഗീസ്.
സുരേന്ദ്രൻ നായർ 2023-06-10 21:03:33
സാംസ്‌കാരിക വിനിമയത്തിലെയും പൈതൃക സംരക്ഷണത്തിലെയും ഭാഷയുടെ സ്ഥാനത്തെ ഇത്രയും സൗന്ദര്യാത്മകമായി അവതരിപ്പിച്ച ജോയ് സാറിന് അഭിനന്ദനങ്ങൾ
Abdul Punnayurkulam 2023-06-10 22:55:58
Great.
കമന്റ് കുഞ്ഞപ്പൻ 2023-06-11 04:37:30
നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഡോ. വി .പി ജോയി . നിങ്ങളെപ്പോലെയുള്ളവരുടെ ജീവിതം വിജയനും തൊമ്മനും വേണ്ടി അടിമ വേല ചെയ്യുത് ജീവിക്കാനുള്ളതാണ് . നാട്ടുകാർ വോട്ടു ചെയ്യുത് പെരും കള്ളന്മാരെ മുഖൈമന്ത്രിമാരാക്കും.അല്ലെങ്കിൽ മുഖ്യമന്ത്രിമാർ ആക്കി കൊണ്ടേ ഇരിക്കും . നിങ്ങൾ പഠിച്ചു IAS , ഡോക്ട്രേറ്റ് ഒക്കെ എടുത്തു ഇത്തരം തട്ടിപ്പ്കാരുടെ ചീഫ് സെക്രട്ടറി. വിധി എന്നെ പറയാൻ കഴിയു. കവികളും എഴുത്തുകാരും എഴുതും കഥ എഴുതും, കവിത എഴുതും എന്തും പ്രയോചനം. ഇത് കള്ളന്മാരുടെ ലോകമാണ് , നെഹ്‌റു കുപ്പായം അണിഞ്ഞ കള്ളന്മാരുടെ ലോകം. ഖദറണിഞ്ഞ ഗാന്ധി തൊപ്പിയണിഞ്ഞ കള്ളന്മാരുടെ ലോകം. 'ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണ് നിങ്ങളുടെ പരാജയം' . എന്റെ വാപ്പ പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു. വാപ്പായിക്ക് മുയുത്ത ബാട്ടാണ് . പാവം മോല്ലക്ക മൂന്നു ബീവിമാരുമായി സുഖമായി കഴിയുകയാണ് . ഇടയ്ക്ക് നിങ്ങൾക്ക് സംശയ രോഗം കൂടുമ്പോൾ നിങ്ങൾ എന്നെയും മൊല്ലാക്കയെയും എല്ലാം കൂടി ഒരു ബോട്ടിലിലാക്കി ചീത്ത ബിലിയോടെ ചീത്ത ബിളി. ആരോട് ഞമ്മ പറയും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക