Image

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

Published on 11 June, 2023
റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ന്യു യോർക്ക്: ലോക കേരള  സഭയിൽ അമേരിക്കൻ മലയാളികൾ സമർപ്പിച്ച നിർദേശങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി.

കേരളത്തിന്റെ പ്രശ്നങ്ങൾ ഇവിടെ നിന്ന് നോക്കികാണുമ്പോൾ അവയ്ക്കുള്ള പരിഹാര നിർദ്ദേശങ്ങളാണ് പലരും ഉന്നയിച്ച്ത്.  നേരത്തെ പരിഗണിച്ച കാര്യങ്ങൾ സ്വാഭാവികമായും  ഈ ചർച്ചയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും അങ്ങേയറ്റം ആരോഗ്യകരമായ ഒരു അന്തരീക്ഷമാണ് ഈ ചർച്ചയുടെ ഭാഗമായി ഉയർന്നു വന്നിരിക്കുന്നത്. 

ലോകകേരളസഭ  കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്ന നിർദേശങ്ങൾ ഉന്നയിക്കപ്പെട്ടു . അതോടൊപ്പം   നവകേരളം സൃഷ്ടിക്കുന്നതെങ്ങനെ, അതിനു  എന്തൊക്കെ വേണം അത്തരം കാര്യങ്ങളും ഈ ചർച്ചയുടെ ഭാഗമായി ഉയർന്നുവന്നിട്ടുണ്ട് .  ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങളാണ് ചർച്ചയിൽ ഉയർന്നു വന്നത് . എല്ലാ നിർദ്ദേശങ്ങളുടെയും കാര്യങ്ങളിലേക്ക് കൂടുതലായിട്ട് പോകാനല്ല  ഞാൻ ഈ അവസരം ഉപയോഗിക്കുന്നത് . 

ഒരു പ്രശ്നം നോർക്കയുമായി ബന്ധപ്പെട്ടു ഉന്നയിച്ചത് . മലയാളി സംഘടനകളെ ഒരുമിപ്പിച്ചു നോർക്കയുടെ സ്ഥിരം പ്ലാറ്റ്‌ഫോം ഉണ്ടാകണം എന്നതാണത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകൾ മലയാളികൾക്ക് ഉണ്ട്.   അവയെല്ലാം ഏകോപിക്കാൻ ആകണമെന്നാണ് ഈ നിർദ്ദേശത്തിന്റെ പിന്നിലുള്ള വികാരം . ലോകകേരളസഭ ലോകത്തിലെ ആകെ മലയാളികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് ചെയ്തിട്ടുള്ളത് .   ലോകത്ത് ആകെയുള്ള മലയാളി സംഘടനകൾക്കുള്ള ഒരു സ്ഥിരം പ്ലാറ്റഫോമിന്റെ നിർദേശമാണ് വന്നിരിക്കുന്നത് . വിവിധ വശങ്ങൾ അതിന്റെ ഭാഗമായി പരിശോധിക്കേണ്ടതായിട്ടുണ്ട് . ഏതായാലും തള്ളിക്കളയേണ്ട ഒരു നിർദേശമായിട്ടല്ല അതിനെ കാണുന്നത് . എങ്ങനെയാണ് അത് പ്രാവർത്തികമാക്കാൻ ആകുന്നതെന്ന് നമുക്ക് പരിശോധിക്കാവുന്നതാണ് . 

എല്ലായിടങ്ങളിലും മലയാളികളുടേതായ സാംസ്കാരിക പ്രവർത്തങ്ങളും കലാപ്രവർത്തങ്ങളും ഒക്കെ നടക്കുന്നുണ്ട്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അതാത് വേദി വിട്ട് ഒരു പൊതുവായ ഉത്സവം സംഘടിപ്പിച്ചുകൂടെ ? ഇത് നേരത്തെ തന്നെ ഉയർന്നു വന്ന ഒരുആശയമാണ് . വിവിധ ഘട്ടങ്ങളിൽ ചർച്ച ചെയ്തതാണ് പ്രായോഗികമായി  ചില പ്രശ്ങ്ങൾ ഉള്ളത് കൊണ്ടാണ് നീണ്ടു പോയിട്ടുള്ളത് . തത്വത്തിൽ നേരത്തെ തന്നെ അതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ് . പ്രായോഗികമാക്കുന്നത് എങ്ങനെയെന്നുള്ളത്  തുടർചർച്ചയിലൂടെ പരിശോധിക്കാവുന്നതാണ് . 

ഉന്നതവിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗത്തും രാഷ്ട്രീയ സാമ്പത്തിക രംഗത്തും അമേരിക്കൻ മലയാളി വനിതകൾ തിളങ്ങുന്നുണ്ട്. അവരുമായി അമേരിക്കയിലെയും നാട്ടിലെയും മലയാളി വനിതകൾക്ക് സംവദിക്കാൻ അവസരം വേണം. അതിനു എൽ കെ എസ് മുൻകൈ എടുക്കുന്നു . വിവിധ മേഖലകളിലുള്ള മലയാളികളുമായി  എൽ കെ എസ് മുഖേന ബന്ധപ്പെടുക എന്നുള്ളതാണ് നാം ആഗ്രഹിക്കുന്നത് . അതിനു വലിയ തോതിൽ സംഭാവന ചെയാൻ കഴിയുന്ന വ്യക്തിത്വങ്ങളെ ഇപ്പോൾ തന്നെ ബന്ധപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് .   വനിതകൾ മാത്രമായിട്ടുള്ള ഒരു പാരസ്പര്യത്തിന്റെ കാര്യമാണ് പറഞ്ഞിട്ടുള്ളത് . ഇതേ നിർദ്ദേശം വേറൊരു രൂപത്തിലും വരുന്നുണ്ട് . ലോക കേരളം സഭയുടെ ഭാഗമായി ഒരു വനിതാ വിംഗ് വേണമെന്ന ചർച്ചകളും ഉയർന്നു വന്നിട്ടുണ്ട് . ഏത് തരത്തിലാണ് പ്രാവർത്തികമാക്കാൻ പറ്റുക എന്നുള്ളത് കൂടുതൽ പരിശോദിക്കാനുണ്ട് . 

ഇവിടെ മലയാളം മിഷനുമായി ബന്ധപ്പെട്ടു ചില അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.  അതിൽ അമേരിക്കൻ സാഹചര്യങ്ങൾക്ക് അനുകൂലമായി മലയാളം മിഷൻ സിലബസ് പരിഷ്കരിക്കണം. അത് നിങ്ങൾ മുൻകൈ എടുത്താൽ തുടങ്ങാവുന്നതേയുള്ളു . മലയാളം മിഷൻ കൈകാര്യം ചെയ്യുന്നവരുമായി ഇത് ചർച്ച ചെയ്യുക . അവിടെ അതിനു തടസ്സമുണ്ടാകില്ല . മലയാളം മിഷൻ സാധാരണ ഗതിയിൽ മലയാളം നമ്മുടെ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ളതാണ് അത് പൊതുവേ അംഗീകരിച്ച ഒരു സിലബസ് ഉണ്ട് . ഇവിടത്തെ സാഹചര്യങ്ങൾക്ക് പ്രത്യേകം സിലബസ് ആവശ്യമുണ്ടോ എന്ന് എനിക്ക് നിശ്ചയമില്ല ഏതായാലും അതുമായി ബന്ധപ്പെട്ട വിദഗ്ധരുണ്ട്. ആ അഭിപ്രായം അവരുടെ ശ്രദ്ധയിൽ പെടുത്താം. 

മലയാള ഭാഷയെ അമെരിക്കൻ പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്താൻ  ശ്രമിക്കുന്നതിനു   സംസ്ഥാന സർക്കാരിനു വലിയ പരിമിതിയുണ്ട് . പക്ഷെ ഈ നിർദ്ദേശത്തെ ഗൗരവമായി തന്നെ എടുക്കുകയാണ് . ഇന്ത്യാ ഗവണ്മെന്റിന്റെ സഹായം കൂടി അതിനു വേണം . അങ്ങനെ ഇവിടെ അമേരിക്കൻ ഗവൺമെന്റുമായി ചേർന്നു കൊണ്ട് മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ എന്താണ് ചെയാൻ കഴിയുക അത് നമുക്ക് നോക്കാവുന്നതാണ് . എംബസ്സിയുടെ കാര്യമായ സഹായവും ആ കാര്യത്തിൽ വേണ്ടി വരും . 

ഇവിടെ പ്രവാസികൾക്ക് നിയമ പരിരക്ഷ  നൽകുന്ന കാര്യം ഇപ്പോൾ പരിഗണനയിലുണ്ട് . അത് എലലയിടങ്ങളിലും ആയി കഴിഞ്ഞിട്ടില്ല. വിവിധ രാജ്യങ്ങൾ എടുത്തു പരിശോധിച്ചാൽ വിവിധ രീതിയിലുള്ള പ്രശനങ്ങൾ പ്രവാസികൾ നേരിടുന്നുണ്ട് . അതിന്റെ തോതനുസരിച്ചു നിയമസഹായം ലഭ്യമാക്കുനുള്ള പരിപാടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട് . 

വിദേശത്തേക്ക് പഠിക്കാൻ പോകുന്ന കുട്ടികൾക്ക്  അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കുന്നതിനും ഏത് രീതിയിൽ നീങ്ങണമെന്ന് ഗൈഡൻസ് കൊടുക്കുന്നതിനും ഒരു സംവിധാനം ആവശ്യമാണെന്ന കാര്യം ഗൗരവമായി പരിശോധിക്കുന്നതാണ്. അനധികൃത റിക്രൂട്ടിംഗ് ഏജൻസികളെ തടയണം . നോർക്കാ ഏജൻസികൾ  അംഗീകാരം നൽകിയാൽ ധൈര്യവുമായി മലയാളിക്ക് കുടിയേറ്റം നടത്തും  . അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്ക് എതിരെ ശക്തമായ നിയനടപടികൾ സ്വീകരിക്കുന്നുണ്ട് . എന്നാലും വിവിധ തരത്തിലുള്ള അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നമ്മുടെ കുടിയേറ്റത്തിനു തയ്യാറെടുക്കുന്ന ആളുകൾക്ക് വലിയ തോതിലുള്ള പ്രയാസങ്ങ ൾ സൃഷ്ടിക്കുന്നുണ്ട് . വഞ്ചനക്ക് ഇരയാകുന്ന ഒട്ടേറെ ദുരനുഭവങ്ങൾ ഉണ്ടാകുന്നുണ്ട് . 

 കോഴിക്കോട് എയർപ്പോർട്ട് വികസിപ്പിക്കണം എന്നതാണ് ഒരു നിർദേശം  . ഇതിനായി  കേന്ദ്രഗവണ്മെന്റിൽ നിരന്തരമായ സമ്മർദ്ദ്‌മാണ് സംസ്ഥാന ഗവണ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ റൺവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതം കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചു കഴിഞ്ഞു . അതിന്റെ ഭാഗമായുള്ള നടപടികൾ സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ തന്നെ നടത്താൻ ആവുന്നുണ്ട് .

വയോജനങ്ങൾക്ക് ഹോം നേഴ്സിംഗ് സംവിധാനം നാട്ടിൽ ലഭിക്കണമെന്ന് പറഞ്ഞിട്ടുണ്ട് . വയോജനങ്ങൾ നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഭാഗമാണ് . അതിൽ ഹോം നേഴ്സിംഗ് വളരെ പ്രധാനമാണ് . അതോടൊപ്പം തന്നെ മറ്റു ഒട്ടേറെ വയോജനങ്ങൾക്ക് ഒന്നിച്ചു കൂടാൻ ഒരു കേന്ദ്രം ഉണ്ടാകുക , പ്രത്യേകമായുള്ള ഒട്ടറെ പദ്ധതികൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട് . കൃത്യമായ ഒരു വയോജന നയവും ഉണ്ടാകണം . 

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....

അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)

അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(.എസ് ശ്രീകുമാര്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക