Image

ഫൊക്കാന പ്രസിഡന്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും ടീമും സ്ഥാനമേറ്റു.

ജോയിച്ചന്‍ പുതുകുളം Published on 11 August, 2026
ഫൊക്കാന പ്രസിഡന്റായി  ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും ടീമും സ്ഥാനമേറ്റു.

കലഹാരി, പെന്‍സില്‍വേനിയ: ഫൊക്കാനയെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റുമെന്ന  പ്രഖ്യാപനത്തോടെ പ്രസിഡന്ടായി  ഫിലിപ്പോസ്   ഫിലിപ്പും (ന്യു  യോര്‍ക്ക്), സെക്രട്ടറിയായി സന്തോഷ്  നായരും (ഷിക്കാഗോ) ടീമും സത്യപ്രതിജ്ഞ  ചെയ്ത്  സ്ഥാനമേറ്റു.

വ്യക്തികേന്ദ്രീകൃത നേതൃത്വത്തിനുപകരം കൂട്ടായ പ്രവര്‍ത്തനത്തെയും യുവജന പങ്കാളിത്തത്തെയും സാങ്കേതികവിദ്യയുടെ പ്രയോജനപ്പെടുത്തലിനെയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനരേഖയാണ് പുതിയ ഭാരവാഹികള്‍  മുന്നോട്ടുവയ്ക്കുന്നത്.  കേരളവുമായി കൂടുതല്‍ സജീവമായ ബന്ധം, യുവജന ശാക്തീകരണം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസന അജണ്ടയാണ്  ഭാരവാഹികള്‍ ലക്ഷ്യമിടുന്നത്.  

ഫൊക്കാനയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ്  ലക്ഷ്യമെന്ന് ഫിലിപ്പോസ് ഫിലിപ് പറഞ്ഞു.  യുവജനങ്ങളുടെ ഊര്‍ജവും സാങ്കേതികവിദ്യയുടെ സാധ്യതകളും സാമൂഹിക സേവനത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള ഒരു സംഘടനാ നവീകരണമാണ് ഉദ്ദേശിക്കുന്നത് . വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ നടപ്പാക്കാവുന്ന പദ്ധതികളാണ് തന്റെ മുന്‍ഗണനയെന്നും, അംഗസംഘടനകളുടെ അഭിപ്രായങ്ങളെ മാനിച്ച് കൂട്ടായ നേതൃത്വത്തിലൂടെ ഫൊക്കാനയെ കൂടുതല്‍ കരുത്തുറ്റതും ജനകീയവുമായ ഒരു സംഘടനയാക്കി വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സേവനവും സുതാര്യതയും പ്രവര്‍ത്തന മികവും മുഖമുദ്രയാക്കുന്ന ഒരു പുതിയ അധ്യായം ഫൊക്കാനയില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രസിഡന്റ് സജിമോന്‍ ആന്റണിയും സംഘവും ആരംഭിച്ച നല്ല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട്, പുതുതലമുറയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുയോജ്യമായ ഒരു ഫൊക്കാനയെ കെട്ടിപ്പടുക്കുകയാണ്  ലക്ഷ്യമെന്നു ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ പറഞ്ഞു.

മറ്റു ഭാരവാഹികള്‍: ട്രഷറര്‍: ആന്റോ  വര്‍ക്കി; എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: ലിന്‍ഡോ ജോളി; വൈസ് പ്രസിഡന്റ്: ജോസി ജെ കാരക്കാട്ട്; അസോസിയേറ്റ് സെക്രട്ടറി: സോണി തോമസ് അമ്പൂക്കന്‍; അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി: അജു ഉമ്മന്‍; അസോസിയേറ്റ് ട്രഷറര്‍ : അപ്പുക്കുട്ടന്‍ പിള്ള; അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍: ഗ്രേസ് മറിയ ജോസഫ്.  

വിമന്‍സ് ഫോറം ചെയര്‍: ഷൈനി രാജു

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്  അംഗങ്ങള്‍: ജോയ് വി ചാക്കപ്പന്‍; മനോജ് ജെ എടമന

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍: ബിജോ വിതയത്തില്‍; റെജി വര്‍ഗീസ്; അജു എബ്രഹാം; ഷൈമി ജേക്കബ്; മേരി ഫിലിപ്; സുജ ജോസ്; ആന്റണി മാത്യു; സുഷമ പ്രവീണ്‍; അനില്‍ കുമാര്‍ ദാമോദരന്‍ പിള്ള; ചെറിയാന്‍ പെരുമാള്‍; ആദര്‍ശ് രവീന്ദ്രന്‍; ശിവ തഷ്ണാത്; ജോര്‍ജ് നടവയല്‍ ദേവസ്യ; ജിന്‍സ് ജോസഫ്; റോണി വര്‍ഗീസ്

യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങള്‍: അഷിത അലക്‌സ്; സാറ എല്‍ പോത്തന്‍; എബി അലക്‌സ്; ടിയ കെ ബാബു; ബിനില്‍ ബെന്നി

യൂത്ത് കമ്മിറ്റി (കാനഡ) അനിത ബിജു  ജോര്‍ജ്; ജൂലി ജോസി കരക്കാട്ട്

ആര്‍വിപി  
റീജിയന്‍-1: ഫോബി പോള്‍ ചിട്ടിശ്ശേരി

റീജിയന്‍ -2
ഉഷാ ജോര്‍ജ്

റീജിയന്‍ -9
ജോണ്‍സണ്‍ കാരിക്കല്‍

റീജിയന്‍  10  
റെജി വി. കുര്യന്‍

റീജിയന്‍ 3
അഭിലാഷ് പുളിക്കത്തൊടി

റീജിയന്‍ 4
എബ്രഹാം പോത്തന്‍

റീജിയന്‍ 5
അജിത്ത്  ചാണ്ടി

റീജിയന്‍ 6
സ്റ്റാന്‍ലി എത്തുനിക്കല്‍

റീജിയന്‍ 7
ലോണ ബാബു

റീജിയന്‍ 8
രാജീവ് വി കുമാരന്‍

റീജിയന്‍ 12
ഗീത ജോര്‍ജ്

റീജിയന്‍ 14
ലതാ മേനോന്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക