Image

ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!

-മീട്ടു റഹ്മത്ത് കലാം Published on 09 August, 2026
ഫൊക്കാന വേദിയിൽ ചരിത്രം  കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!

പെൻസിൽവേനിയ: അമേരിക്കൻ ആകാശച്ചെരുവിൽ പെരുമ്പറ കൊട്ടി താളരാഗങ്ങളുടെ താമരപ്പൊയ്ക വിരിയിച്ച്, പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിനെ ഭാരതീയ കലകളുടെ പൂങ്കാവനമാക്കി മാറ്റി പ്രവാസി മലയാളികൾ. പ്രകൃതിയും താളവും ഒന്നായി അലിഞ്ഞുചേർന്ന പുണ്യമുഹൂർത്തത്തിൽ, ഫൊക്കാനയുടെ  അന്താരാഷ്ട്ര കൺവൻഷൻ വേദിയിൽ ഉയർന്നത് കേവലം ചെണ്ടയുടെ നാദമായിരുന്നില്ല; മറിച്ച് മാതൃഭൂമിയുടെ ആത്മാവിന്റെ സ്പന്ദനമായിരുന്നു. കേരളത്തിന്റെ മേളപാരമ്പര്യത്തെ അമേരിക്കൻ മലയാളികളുടെ മഹാസംഗമത്തിന്റെ വേദിയിൽ ലോകശ്രദ്ധയിലെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ ബൃഹത് ചെണ്ടപ്പഞ്ചാരിമേളം ഒരുക്കിയത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള കൺവൻഷൻ സംഘാടകർ മാസങ്ങൾക്കുമുമ്പേ തന്നെ ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരോടൊപ്പം കലാമണ്ഡലം ശിവദാസ് ആശാനും കലാനിലയം കലാധരൻ ആശാനും ഉൾപ്പെടെ നിരവധി പ്രമുഖ ഗുരുക്കന്മാർ ഈ മഹാസംരംഭത്തിന്റെ ഭാഗമായിരുന്നു.മേളത്തിന്റെ ചീഫ് കോർഡിനേറ്ററായി മനോജ് വട്ടപ്പള്ളിയാണ് പ്രവർത്തിച്ചത്.

അഞ്ഞൂറിലേറെ കലാകാരന്മാരെ ഒരേ താളത്തിലേക്കും ഒരേ മേളക്രമത്തിലേക്കും കൊണ്ടുവരിക എന്നത് തന്നെ വലിയ സംഘാടന ദൗത്യമായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരെ ഏകോപിപ്പിക്കുകയും പരിശീലിപ്പിക്കുകയും അവതരണത്തിനായി സജ്ജരാക്കുകയും ചെയ്യുന്നതിന് പിന്നിൽ സംഘാടകരുടെയും ഗുരുക്കന്മാരുടെയും വലിയ അധ്വാനമാണ് ഉണ്ടായത്.

മാസങ്ങളായി അമേരിക്കയിലും കാനഡയിലുമായി നടന്ന പരിശീലന ക്യാമ്പുകളാണ് ഈ മഹാമേളത്തിന്റെ അടിത്തറ. വിവിധ പ്രാദേശിക ചെണ്ടസംഘങ്ങളും ഗുരുക്കന്മാരും തങ്ങളുടെ ശിഷ്യരെ പരിശീലിപ്പിച്ച് ഗിന്നസ് വേദിക്കായി സജ്ജമാക്കി. പ്രദേശവും സംഘടനയും തലമുറയും മറന്ന് കലാകാരന്മാർ ഒരേ ലക്ഷ്യത്തിനായി കൈകോർത്തത് ഈ സംരംഭത്തിന്റെ പ്രത്യേകതയായി.

മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെയും കലാമണ്ഡലം ശിവദാസ് ആശാന്റെയും നേതൃത്വത്തിൽ ചെണ്ടകൾ ഒരുമിച്ച് മുഴങ്ങിയപ്പോൾ കൽഹാരി വേദി താളപ്രപഞ്ചമായി മാറി. ഓരോ ചെണ്ടയുടെയും നാദം മറ്റൊന്നിനോട് ചേരുമ്പോൾ ഉയർന്ന മേളപ്പെരുക്ക് കാണികളെ ആവേശത്തിലാഴ്ത്തി.

"ഈ ശ്രമത്തിന്റെ ഉടമസ്ഥാവകാശം ഒരാളുടെയോ ഒരു സംഘടനയുടെയോ മാത്രം അല്ല; ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റേതാണ്. മോഹിനിയാട്ടത്തോടൊപ്പം ചെണ്ടമേളത്തെയും ഗിന്നസ് റെക്കോർഡ് ശ്രമത്തിന്റെ ഭാഗമാക്കിയതിലൂടെ കേരളത്തിന്റെ നൃത്ത-വാദ്യ പാരമ്പര്യങ്ങളെ ഒരേ കൺവൻഷൻ വേദിയിൽ ലോകത്തിന് മുന്നിലെത്തിക്കാനാണ് ഫൊക്കാന ശ്രമിച്ചത്."ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി, വിവിധ കമ്മിറ്റികൾ, പ്രാദേശിക സംഘടനകൾ, ഗുരുക്കന്മാർ, പരിശീലകർ, നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലുമാണ് ഗിന്നസ് സംരംഭം യാഥാർഥ്യമായത്.

അമേരിക്കൻ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയുടെ ശക്തി വിളിച്ചോതിയ ഈ ചെണ്ടമേളം ഒരു കലാപരിപാടിക്കപ്പുറം കേരളീയ പാരമ്പര്യത്തിന്റെ ആഗോള അവതരണമായി മാറി. നൂറുകണക്കിന് ചെണ്ടകൾ ഒരുമിച്ച് മുഴക്കിയ താളം കൽഹാരിയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുമ്പോൾ, പ്രവാസി മലയാളികളുടെ ഐക്യത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും ശക്തമായ ശബ്ദമായി അത് മാറുകയായിരുന്നു.

see also

ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം  

സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം  

ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!  

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി  

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  

പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു  

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . 

ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം  

നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു  

ഡിജിറ്റൽ യുഗത്തിലെ മാധ്യമ വിപ്ലവം, സോഷ്യൽ മീഡിയയുടെ സ്വാധീനം, പ്രവാസി മലയാളിയുടെ ഭാവി; ഫൊക്കാന മീഡിയ സെമിനാറിൽ ശ്രദ്ധേയ ചർച്ച  

ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....  

'ലോകം മുഴുവൻ മലയാളിക്കൊപ്പം മലയാളവും സഞ്ചരിക്കണം'; ഫൊക്കാന സാഹിത്യസമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

'മത്സരം കഴിഞ്ഞാൽ എല്ലാവരും ഫൊക്കാനയുടെ അംഗങ്ങൾ': ജനറൽ ബോഡി യോഗത്തിൽ സജിമോൻ ആന്റണിയും ശ്രീകുമാർ ഉണ്ണിത്താനും  

മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ  

ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)  
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി   

പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന  

സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്  

കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന  

പെൻസിൽവാനിയയുടെ മണ്ണിൽ പ്രവാസി പെരുമയുടെ സുവർണ്ണ വസന്തം: ഫൊക്കാന കൽഹാരി കൺവെൻഷൻ ചരിത്ര താളുകളിലേക്ക്!  

ഫൊക്കാന വേദിയിൽ ചരിത്രം  കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!
ഫൊക്കാന വേദിയിൽ ചരിത്രം  കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക