Image

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ബിജോ വിതയത്തിലിന് മികച്ച ജയം

Published on 19 August, 2026
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ബിജോ വിതയത്തിലിന് മികച്ച ജയം

പെന്‍സില്‍വാനിയ കലഹാരി റിസോര്‍ട്ടില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ നാഷ്ണല്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ (420) വോട്ടുകള്‍ നേടി ബിജോവിതയത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.

നിലവില്‍ മേരിലാന്‍ഡിലെ കൈരളി ഓഫ് ബട്ടിമോറിന്റെ വൈസ് പ്രസിഡന്റാണ് ബിജോ. 2008 മുതല്‍ ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനാണ്. ഇതു രണ്ടാം തവണയാണ്  ഫൊക്കാന നാഷ്ണല്‍ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യമായ ബിജോ ബള്‍ട്ടിമൂറില്‍ സ്ഥിരതാമസക്കാരനാണ്. അങ്കമാലി വിതയത്തില്‍ കടുംബാംഗം.

ഭാര്യ ഷേര്‍ളി. മൂന്നു മക്കള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക