Image

ഫൊക്കാന കൺവെൻഷനിൽ ചിരിയുടെ അലകളുയർത്തി 'ചിരിയരങ്ങ്'

ഫൊക്കാനാ ന്യൂസ് ടീം Published on 10 August, 2026
ഫൊക്കാന കൺവെൻഷനിൽ ചിരിയുടെ അലകളുയർത്തി 'ചിരിയരങ്ങ്'

 

കലഹാരി: ഫൊക്കാന കലഹാരി കൺവെൻഷനിൽ അരങ്ങേറിയ 'ചിരിയരങ്ങ്' നിറഞ്ഞ സദസ്സിന് ചിരിയുടെ വിരുന്നൊരുക്കി.

ഫൊക്കാന കൺവെൻഷനുകളുടെ അവിഭാജ്യ ഘടകമായി മാറിയ 'ചിരിയരങ്ങ്' ഇത്തവണയും നിറഞ്ഞ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് ശ്രദ്ധേയമായി.

അമേരിക്കൻ മലയാളികളുടെ ജീവിതാനുഭവങ്ങളും, സാമൂഹിക സംഭവവികാസങ്ങളും, നിത്യജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച പരിപാടി പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പ്രശസ്ത ഹാസ്യ സാഹിത്യകാരനും, അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായ രാജു മൈലപ്ര ഏകോപിപ്പിച്ച 'ചിരിയരങ്ങ്' വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷകരുടെ കൈയടി നേടിയത്.

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും, നടനും, ഗായകനും, ഹാസ്യകലാകാരനുമായ നാദിർഷ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ സാന്നിധ്യം 'ചിരിയരങ്ങിന്' കൂടുതൽ ആവേശം പകർന്നു.

പരമ്പരാഗത കലാപരിപാടികളിൽ നിന്നും വ്യത്യസ്തമായി, പ്രേക്ഷകരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടുകൂടി നടത്തിയ 'ചിരിയരങ്ങ്' ഈ കൺവെൻഷനിലെ ഏറ്റവും ശ്രദ്ധേയമായ വിനോദ പരിപാടികളിലൊന്നായി മാറി.

മലയാളി സമൂഹത്തിന്റെ ഹാസ്യബോധത്തെയും, സാമൂഹിക വിഷയങ്ങളെയും ഒരുപോലെ സ്പർശിക്കുന്ന 'ചിരിയരങ്ങ്' ഓരോ ഫൊക്കാന കൺവെൻഷനുകളിലും കൂടുതൽ ജനപ്രിയ പരിപാടിയായി മാറിയിട്ടുണ്ട്. പതിവുപോലെ നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറിയ പരിപാടി പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയും പൊട്ടിച്ചിരിയും ഏറ്റുവാങ്ങി.

ഫൊക്കാന കൺവെൻഷനുകളിൽ തുടർച്ചയായി പതിനഞ്ച് തവണ ഒരു ഹാസ്യവേദിക്ക്, ഓരോ തവണയും കാലത്തിനനുസരിച്ച് വിഷയങ്ങളും അവതരണ രീതികളും നവീകരിച്ചുകൊണ്ട് 'ചിരിയരങ്ങിനെ' ജനകീയമാക്കുവാൻ രാജു മൈലപ്രയ്ക്ക് കഴിയുന്നത് ഒരു അപൂർവ്വ നേട്ടമാണ്.

ഫൊക്കാന ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് 'ചിരിയരങ്ങിന്റെ' നേതൃത്വം ഏറ്റെടുത്ത്, മികച്ച രീതിയിൽ അവതരിപ്പിക്കുകയും, ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്ത രാജു മൈലപ്രയുടെ സേവനത്തെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കോ എന്നിവർ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക