
ന്യു യോർക്ക്: എല്ലാ ഭാരതീയർക്കും ഫൊക്കാന സ്വാതന്ത്യ്രദിനാശംസകൾ നേർന്നു. എൺപതാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ ഭാരതം കൈവരിച്ച നേട്ടങ്ങളിൽ നാം അഭിമാനിതരാകുന്നു. അനുദിനം നാം നേടുന്ന പുരോഗതിയും ഇന്ത്യൻ ജനതയുടെ മുന്നോട്ടുള്ള കുതിപ്പും ലോകമെങ്ങും ഇന്ത്യയുടെ യശസ് ഉയർത്തുന്നു. രാജ്യസ്നേഹത്താൽ നിറഞ്ഞ മനസോടെ ഇന്ന് നമുക്ക് സ്വാതന്ത്യദിനത്തെ എതിരേൽക്കാം -ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ പറഞ്ഞു.
ഇന്ന് മുതൽ പരേഡുകളും ആഘോഷപരിപാടികയും പല നഗരങ്ങളിലും നടക്കുന്നു. അവയിൽ മലയാളി സമൂഹം സജീവമായി പങ്കെടുക്കുകയും ജന്മനാടിനോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിച്ച് പ്രഖ്യാപിക്കുകയും ചെയ്യാം-അവർ പറഞ്ഞു