
അമേരിക്കൻ മണ്ണിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ഗിന്നസ് തിളക്കം. പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷന്റെ ഭാഗമായി നടന്ന ചെണ്ട പഞ്ചാരിമേളവും നൃത്താവതരണവും ഗിന്നസ് റെക്കോർഡിലേക്ക് . ആയിരത്തിലേറെ കലാകാരന്മാരുടെ പങ്കാളിത്തവും മാസങ്ങൾ നീണ്ട പരിശീലനവും ഏകോപനവും ചേർന്നാണ് മലയാളികളുടെ കലാപാരമ്പര്യത്തിന് ആഗോള വേദിയിൽ ഈ നേട്ടം സമ്മാനിച്ചത്.
കേരളത്തിന്റെ താളവും ലാസ്യവും അമേരിക്കൻ മണ്ണിൽ ഗിന്നസ് തിളക്കമായപ്പോൾ മലയാളികൾക്കത് അഭിമാന മുഹൂർത്തമായിരുന്നു.
പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനാണ് മലയാളികളുടെ കലാപാരമ്പര്യത്തിന് പുതിയ ചരിത്രം സമ്മാനിച്ചത്. “Largest Melam Ensemble” എന്ന ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കിയ ചെണ്ടപ്പഞ്ചാരിമേളത്തിനൊപ്പം ആയിരത്തിലേറെ നർത്തകരുടെ മഹാവതരണവും ശ്രദ്ധേയമായി.
അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് ദൂരം മറന്ന് എത്തിയ കലാകാരന്മാരാണ് മഹാസംരംഭത്തിന്റെ ഭാഗമായത്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും കേരളത്തിന്റെ കലയും സംസ്കാരവും ഹൃദയത്തിൽ സൂക്ഷിക്കുന്നതിന്റെ നേർക്കാഴ്ചയായി മാറി ഈ സംഗമം.
വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ചെണ്ടകലാകാരന്മാരെ ഒരേ താളത്തിലേക്ക് എത്തിക്കാനുള്ള വലിയ ദൗത്യത്തിന് ഫൊക്കാന പ്രസിഡന്റ് ഫൊക്കാന പ്രെസിഡെന്റ് ഡോക്ടർ സജിമോൻ ആന്റണിയുടെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയ് ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി തോമസ് വണ്ടംമാക്കിയിൽ , മറ്റു ഫൊക്കാന നേതാക്കൾ നേതൃത്വം നൽകി. , .ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെണ്ട മേളത്തിനും ഏറ്റവും വലിയ മോഹിനിയാട്ടം പാഠത്തിനു വേണ്ടി ചീഫ് കോർഡിനേറ്റർ ആയി പ്രവർത്തിച്ച മനോജ് ജോസഫ് വട്ടപ്പള്ളിൽ സ്‌തുത്യർഹമായ സേവനമാണ് ഈ മഹത്തായ കലാപ്രകടനം വിജയിപ്പിക്കാൻ സമർപ്പിച്ചത് ,കൂടാതെ , സഹ കോർഡിനേറ്റര്മാരായ സാജ് കാവിന്റെ അരികത്ത്,സുനിൽ വീട്ടിൽ ,രഞ്ജിത് രാധാകൃഷ്ണൻ ,ലിന്റോ മാത്യു ,ഷിജിമോൻ മാത്യു ഫൊക്കാന ഒഫീഷ്യൽസ് എന്നിവർ സമർപ്പണത്തോടെ പ്രവർത്തിച്ചു അമേരിക്കൻ മണ്ണിൽ ഗിന്നസ് റെക്കോർഡിൽ തിളക്കമാക്കി

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ,കലാമണ്ഡലം ശിവദാസനും ശിഷ്യസമൂഹവും, ഡെട്രോയിറ്റിലെ ചെണ്ടഗുരു രാജേഷ് നായരും, കാനഡയിലെ കലാനിലയം കലാധരൻ മാരാരും പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും വിവിധ ഘട്ടങ്ങളിൽ നേതൃത്വം നൽകി.
അതേസമയം, ആയിരത്തിലേറെ നർത്തകരെ ഒരേ ചുവടിലും ഒരേ താളത്തിലും അണിനിരത്തുക എന്നതും വലിയ വെല്ലുവിളിയായിരുന്നു. ഗുരു ബീനാ മേനോന്റെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് നൃത്താവതരണം ഒരുക്കിയത്. അമേരിക്കയിലെ വിവിധ നൃത്താധ്യാപകരെയും നൃത്തവിദ്യാലയങ്ങളെയും ഏകോപിപ്പിച്ച് ഏകീകൃത അവതരണശൈലി രൂപപ്പെടുത്തുന്നതിലും ബീനാ മേനോന്റെ പങ്ക് നിർണായകമായി.
ചെണ്ടയുടെ താളവും നൃത്തത്തിന്റെ ലാസ്യവും ഒരേ വേദിയിൽ നിറഞ്ഞപ്പോൾ, അത് ഒരു കലാപരിപാടി മാത്രമായിരുന്നില്ല. തലമുറകളെയും ദേശങ്ങളെയും കടന്ന് കേരളത്തിന്റെ കലാപാരമ്പര്യം എങ്ങനെ നിലനിൽക്കുന്നുവെന്നതിന്റെ പ്രഖ്യാപനം കൂടിയായി.
ഫൊക്കാന നേതൃത്വത്തിന്റെയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പിന്തുണയോടെ നടന്ന ഈ മഹാസംരംഭം, പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പുതിയ അധ്യായമായി. പുതിയ തലമുറ ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നില്ല പങ്കെടുക്കുന്നില്ല എന്നത് തിരുത്തി കുറിച്ച് നൂറു കണക്കിന് ജൻസികൾ ഈ കൺവെൻഷനിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമായ കാര്യമാണ് ..