
ഹൂസ്റ്റൺ: 2024–26 പ്രവർത്തന വർഷത്തെ അടിസ്ഥാനമാക്കി ഫോമായുടെ മികച്ച റീജിയൻ, മികച്ച അംഗസംഘടന എന്നീ പുരസ്കാരങ്ങൾ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സുതാര്യമായ വിലയിരുത്തലിലൂടെ മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികളുടെ പേരുകൾ പ്രഖ്യാപിക്കുന്നതുവരെ അവാർഡ് വിവരങ്ങൾ പൂർണ രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.

മികച്ച റീജിയൻ വിഭാഗത്തിൽ ഇത്തവണ ചരിത്രത്തിലാദ്യമായി രണ്ട് റീജിയനുകൾ സംയുക്ത ജേതാക്കളായി. മെട്രോ റീജിയനും സൺഷൈൻ റീജിയനും മികച്ച റീജിയൻ പുരസ്കാരം പങ്കിട്ടു. ഇരു റീജിയനുകളും കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാഴ്ചവെച്ച സംഘടനാപരമായ മികവും സജീവ പ്രവർത്തനവുമാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്.
മികച്ച അംഗസംഘടനയ്ക്കുള്ള അവാർഡും രണ്ട് സംഘടനകൾ പങ്കിട്ടു. കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയും ഒക്ലഹോമ മലയാളി അസോസിയേഷനും മികച്ച അസോസിയേഷൻ പുരസ്കാരം സ്വന്തമാക്കി. അംഗബലം കുറവായിട്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഒക്ലഹോമ മലയാളി അസോസിയേഷനെ പ്രത്യേകമായി അഭിനന്ദിച്ചത്. ഇരുസംഘടനകളുടെയും ഭാരവാഹികൾ വേദിയിലെത്തി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

പുരസ്കാരദാന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള എം.എൽ.എ വി.ടി. ബൽറാം,മുൻ മന്ത്രി കെ.കെ.ശൈലജ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു. വിജയികളായ റീജിയനുകളെയും സംഘടനകളെയും ഫോമായുടെ ദേശീയ നേതൃത്വം അഭിനന്ദിക്കുകയും, സംഘടനാ മികവിനും മാതൃകാപരമായ പ്രവർത്തനങ്ങൾക്കും ലഭിച്ച ഈ അംഗീകാരം മറ്റ് അംഗസംഘടനകൾക്കും പ്രചോദനമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും
ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ
ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി
ഫോമാ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ
ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം
ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്
റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്: ടീം വോയ്സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്: ടീം വോയ്സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്