Image

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)

Published on 01 August, 2026
സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയപ്പോള്‍, ഫോമായുടെ 2026-2028 ഭരണസമിതിയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് 'ടീം വോയ്‌സ് ഓഫ് ഫോമാ'യുടെ സ്ഥാനാര്‍ഥിയായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഗംഭീര വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച ആത്മാര്‍ഥതയ്ക്കും, സാമ്പത്തിക അച്ചടക്കത്തിനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സമര്‍പ്പണത്തിനും, ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും പ്രവാസി മലയാളികള്‍ നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ സംഘടനാ പ്രവര്‍ത്തകരും അംഗങ്ങളും വിശേഷിപ്പിക്കുന്നത്.

ഫോമയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ വളര്‍ച്ചയില്‍ സജീവ പങ്കാളിയായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, നിലവില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആര്‍.വി.പി എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. സംഘടനയുടെ വിവിധ ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിച്ച അനുഭവസമ്പത്താണ് അദ്ദേഹത്തെ ഇന്ന് ദേശീയ നേതൃത്വത്തിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയത്.

2018-ല്‍ ചിക്കാഗോയില്‍ നടന്ന ഫോമായുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് കണ്‍വെന്‍ഷന്റെ വന്‍ വിജയത്തിന് നിര്‍ണായകമായി. തുടര്‍ന്ന് നാഷണല്‍ ക്രെഡന്‍ഷ്യല്‍സ് കോ-ഓര്‍ഡിനേറ്റര്‍, കാന്‍കൂണില്‍ നടന്ന ഫോമായുടെ കണ്‍വെന്‍ഷനിലെ കലാമേള ചെയര്‍മാന്‍, പൂണ്ട കാന കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റി കോ-ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം മികച്ച സംഘാടന മികവ് തെളിയിച്ചു.

ചിക്കാഗോ മലയാളി സമൂഹത്തിലെ സുസമ്മതനായ നേതാവായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്ന കാലത്ത്, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ആദരവ് നേടിയെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് 25-ലധികം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സാധിച്ചത് ശ്രദ്ധേയമായ നേട്ടമായി. നിലവില്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി ചെയര്‍മാനായും അദ്ദേഹം സേവനം തുടരുകയാണ്.

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷന്റെ ഫിനാന്‍ഷ്യല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ സാമ്പത്തിക കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വമികവിന്റെ മറ്റൊരു തെളിവാണ്. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കുന്ന ഭരണശൈലിയാണ് അദ്ദേഹത്തെ സംഘടനയില്‍ വിശ്വാസ്യതയുള്ള നേതാവാക്കി മാറ്റിയത്.

1988-ല്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്റെ സാമൂഹിക സേവനയാത്ര ആരംഭിച്ചത്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ്, എസ്.എം.സി.സി പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, നിലവില്‍ എസ്.എം.സി.സി നാഷണല്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു. സംഘടനാ മികവിനും സേവന പ്രതിബദ്ധതയ്ക്കും നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഏറ്റെടുക്കുന്ന ഓരോ ഉത്തരവാദിത്വവും സമയബന്ധിതമായും കൃത്യതയോടെയും ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുക എന്നതാണ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ പ്രവര്‍ത്തനശൈലി. ദീര്‍ഘകാല സംഘടനാ പരിചയവും സാമ്പത്തിക കാര്യങ്ങളിലെ വിശ്വാസ്യതയും സാമൂഹിക സേവനരംഗത്തെ സമര്‍പ്പണവും കൈമുതലാക്കി, ഫോമായുടെ ജോയിന്റ് ട്രഷറര്‍ എന്ന പുതിയ ഉത്തരവാദിത്വത്തിലും സംഘടനയുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക ശക്തിപ്പെടുത്തലിനും നിര്‍ണായക നേതൃത്വം നല്‍കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവാസി മലയാളി സമൂഹം.

പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസം നേടിയ നേതാവെന്ന നിലയില്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്റെ വിജയം, ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല; സേവനത്തിനും സുതാര്യമായ ഭരണത്തിനും സംഘടനാ മികവിനും പ്രവാസി മലയാളികള്‍ നല്‍കിയ ശക്തമായ അംഗീകാരമാണ്.

see also

ഫോമാ വനിതാ പ്രതിനിധികൾ: അക്ഷരമാല ക്രമത്തിൽ മാറ്റം വേണം  

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്  

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)  

സേവനവും നേതൃത്വവും കൈകോര്‍ത്തപ്പോള്‍ ഡോ. മഞ്ജു പിള്ളയ്ക്ക് ഫോമാ ജോയിന്റ് സെക്രട്ടറിയായി തിളക്കമാര്‍ന്ന വിജയം (എ.എസ് ശ്രീകുമാര്‍)  

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)  

സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)  

അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍) 

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)  

മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )  

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും   

ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ  

വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം   

മുൻ മന്ത്രി കെ.കെ. ശൈലജ ഫോമാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളും പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രശംസിച്ചു  

ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക