
ഹൂസ്റ്റണ്‍: പ്രവാസി മലയാളി സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയപ്പോള്‍, ഫോമായുടെ 2026-2028 ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 'ടീം വോയ്സ് ഓഫ് ഫോമാ'യുടെ സ്ഥാനാര്‍ഥിയായ പോള്‍ പി ജോസ് വമ്പിച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച അര്‍പ്പണബോധത്തിനും, സാമൂഹിക പ്രതിബദ്ധതയ്ക്കും, മാതൃകാപരമായ നേതൃത്വത്തിനും പ്രവാസി മലയാളികള്‍ നല്‍കിയ അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
ഏറ്റെടുത്ത ഓരോ ചുമതലയിലും പ്രവര്‍ത്തനമികവും സംഘാടനപാടവവും കൊണ്ട് ശ്രദ്ധേയനായ നേതാവാണ് പോള്‍ പി ജോസ്. നിലവില്‍ ഫോമായുടെ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം, വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയുടെ വിശ്വാസം നേടിയെടുക്കുകയും അംഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടുകയും ചെയ്തു.
ഫോമാ നടപ്പിലാക്കിയ നിരവധി ജനക്ഷേമ പദ്ധതികളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 'അമ്മയോടൊപ്പം', 'ഉന്നതി', 'ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്' ചാരിറ്റി പദ്ധതി, നിര്‍ധനര്‍ക്കായുള്ള ഭവന പദ്ധതി, ഫോമാ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിച്ച പദ്ധതികളില്‍ അദ്ദേഹം നല്‍കിയ നേതൃത്വം ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കരുത്തായി മാറി.
ഫോമയുടെ ജോയിന്റ് സെക്രട്ടറിയാകുന്നതിന് മുമ്പ് മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച പോള്‍ പി ജോസ്, മാതൃസംഘടനയായ കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്യുടെ അന്‍പതാമത് പ്രസിഡന്റായും തിളങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ന്യൂയോര്‍ക്ക് മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഘടനാ മുഹൂര്‍ത്തങ്ങളിലൊന്നായി മാറി.
കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറിയായും ട്രസ്റ്റി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ച കാലഘട്ടത്തിലും സംഘടനയുടെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വ്യാപകമായ പ്രശംസ നേടിയിരുന്നു. മികച്ച സംഘാടകന്‍, എല്ലാവരെയും ഒരുമിച്ച് നയിക്കാന്‍ കഴിയുന്ന ഏകോപനശേഷിയുള്ള നേതാവ്, പ്രശ്‌നപരിഹാരത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള പ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ജനറല്‍ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്വത്തിലൂടെ സംഘടനയുടെ ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, അംഗസംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, യുവതലമുറയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും, ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിപുലമായ ദിശ നല്‍കുന്നതിനുമുള്ള പദ്ധതികളുമായാണ് പോള്‍ പി ജോസ് മുന്നേറുന്നത്.
പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസം നേടിയ നേതാവെന്ന നിലയില്‍, ഫോമായുടെ ജനറല്‍ സെക്രട്ടറിയായുള്ള പോള്‍ പി ജോസിന്റെ വിജയം ഒരു വ്യക്തിയുടെ നേട്ടം മാത്രമല്ല; സേവനത്തിനും സംഘടനാ മികവിനും പ്രവാസി മലയാളികള്‍ നല്‍കിയ ആദരവിന്റെ മുദ്രകൂടിയാണെന്ന് സംഘടനാ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
പുതിയ തലമുറയുടെ സംഘടനാ കാഴ്ചപ്പാടും, സേവനമനോഭാവവും, പ്രവര്‍ത്തന മികവും ഒരുമിച്ചുചേര്‍ന്നപ്പോള്‍ പ്രവാസി മലയാളികള്‍ അവരുടെ വിശ്വാസം രേഖപ്പെടുത്തിയത് പോള്‍ പി ജോസിനോടാണ്. ഫോമായുടെ ചരിത്രത്തില്‍ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നേതാവെന്ന അംഗീകാരത്തോടെ, 2026-2028 ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് സംഘടനയുടെ പുതിയ മുന്നേറ്റത്തിനുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
see also
ഫോമാ വനിതാ പ്രതിനിധികൾ: അക്ഷരമാല ക്രമത്തിൽ മാറ്റം വേണം
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്