
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസനത്തിലും ആരോഗ്യരംഗത്തിന്റെ പുരോഗതിയിലും കൂടുതൽ പങ്കാളികളാകണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആഹ്വാനം ചെയ്തു. അമേരിക്കൻ മലയാളി സംഘടനയുടെ സമ്മേളനത്തിൽ സംസാരിക്കവെ, കേരളത്തിൽ നിക്ഷേപത്തിന് മികച്ച സാധ്യതകളുണ്ടെന്നും പ്രവാസികൾ ആത്മവിശ്വാസത്തോടെ സംസ്ഥാനത്ത് നിക്ഷേപങ്ങൾ നടത്തണമെന്നും അവർ പറഞ്ഞു.

സമ്മേളനത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ശൈലജ, പ്രത്യേകിച്ച് ഹെൽത്ത് സമ്മിറ്റാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് വ്യക്തമാക്കി. ആരോഗ്യമന്ത്രിയായിരുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യരംഗത്തെ എല്ലാ സംരംഭങ്ങളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അവർ പറഞ്ഞു. ഡോ. എം. വി. പിള്ളയുടെ നേതൃത്വത്തിലും നിർദേശങ്ങളിലുമായി കേരളത്തിൽ ഇന്റർനാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ആർ.സി.സിയിലെ കുട്ടികളുടെ വാർഡ് നവീകരിക്കാനുമുള്ള പ്രവർത്തനങ്ങളിൽ പ്രവാസി മലയാളികളുടെയും ഫോമായുടെയും സംഭാവന നിർണായകമായിരുന്നുവെന്നും അവർ അനുസ്മരിച്ചു.

കേരളത്തിൽ പ്രകൃതി വിഭവങ്ങളും ഊർജസ്രോതസ്സുകളും ജലസമ്പത്തും മികച്ച ഗതാഗത സൗകര്യങ്ങളും ഉൾപ്പെടെ നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ നിരവധി പ്രവാസികൾ കേരളത്തിൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അവർ അഭ്യർഥിച്ചു.

സംഘടനയുടെ ആതിഥേയത്വത്തെയും പ്രവർത്തകരുടെ സമർപ്പണത്തെയും അഭിനന്ദിച്ച ശൈലജ, പഴയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും പുതിയ ഭാരവാഹികൾ ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു. കേരളത്തോടുള്ള സ്നേഹവും അഭിമാനവും പ്രവാസി മലയാളികൾ എന്നും നിലനിർത്തണമെന്നും അവർ പറഞ്ഞു.
മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും
ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ
ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി
ഫോമാ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ
ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം
ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്
റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്: ടീം വോയ്സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്: ടീം വോയ്സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്വന്ഷന്: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്