
ഹൂസ്റ്റണ്‍: മലയാളി സമൂഹത്തില്‍ സേവനവും നേതൃത്വവും ഒരുപോലെ കൈകാര്യം ചെയ്ത വനിതാ നേതാവിന് ജനവിധിയുടെ ശക്തമായ പിന്തുണ ലഭിച്ചപ്പോള്‍, ഫോമായുടെ പുതിയ ഭരണസമിതിയിലേക്ക് ഡോ. മഞ്ജു പിള്ളയുടെ വരവ് ശ്രദ്ധേയമായി. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയപ്പോള്‍, ഫോമായുടെ 2026-2028 ഭരണസമിതിയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് 'ടീം വോയ്സ് ഓഫ് ഫോമാ'യുടെ സ്ഥാനാര്‍ഥിയായ ഡോ. മഞ്ജു പിള്ള ഉജ്വല വിജയമാണ് നേടിയത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച ആത്മാര്‍ഥതയ്ക്കും, സാമൂഹിക സേവനരംഗത്തെ സമര്‍പ്പണത്തിനും, വനിതാ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും പ്രവാസി മലയാളികള്‍ നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ സമൂഹം വിലയിരുത്തുന്നത്.
അരിസോണയിലെ പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ ഡോ. മഞ്ജു പിള്ള, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവിടുത്തെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമാണ്. നിലവില്‍ ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കെയാണ് അവര്‍ ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
അരിസോണ മലയാളി അസോസിയേഷന്റെ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഡോ. മഞ്ജു, സംഘടനയുടെ വളര്‍ച്ചയ്ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകളിലൂടെ വിശ്വാസ്യത നേടിയ നേതാവാണ്. നിലവില്‍ സംഘടനയുടെ അഡൈ്വസറി കൗണ്‍സില്‍ അംഗം എന്ന നിലയിലും അവര്‍ സേവനം തുടരുന്നു.
വനിതാ ശാക്തീകരണത്തിനും സാമൂഹിക ക്ഷേമത്തിനും പ്രാമുഖ്യം നല്‍കിയാണ് ഡോ. മഞ്ജു ഫോമയുടെ വിമന്‍സ് ഫോറത്തിനൊപ്പം നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയത്. കേരളത്തിലെ ആദിവാസി മേഖലകളില്‍ മുള ഉപയോഗിച്ചുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വനിതകള്‍ക്ക് ആവശ്യമായ ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുക, വനിതാദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ സൂം സെഷനുകള്‍ സംഘടിപ്പിക്കുക, അരിസോണ മലയാളി അസോസിയേഷന്റെ 'കൃഷിപാഠം' പരിപാടിയുടെ പ്രധാന സംഘാടകയായി പ്രവര്‍ത്തിക്കുക, ആരോഗ്യ സംരക്ഷണത്തെയും ജീവിതശൈലിയെയും ആസ്പദമാക്കി നിരവധി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങി ഒട്ടേറെ പദ്ധതികളില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആരോഗ്യരംഗത്തെ അനുഭവസമ്പത്ത് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ഡോ. മഞ്ജു ലക്ഷ്യമിടുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും തുല്യ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത അവര്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ ചികിത്സ തേടാന്‍ മടിക്കുന്ന സാഹചര്യം മാറ്റുന്നതിനായി ബോധവത്കരണവും പിന്തുണാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് അവരുടെ നിലപാട്.
കേരളത്തിലെയും അമേരിക്കയിലെയും ഡോക്ടര്‍മാരെ ഏകോപിപ്പിച്ച് ആരോഗ്യസേവന രംഗത്ത് കൂടുതല്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കുക, പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ ബോധവത്കരണവും കൗണ്‍സിലിംഗ് സേവനങ്ങളും വിപുലീകരിക്കുക, വനിതകളുടെയും കുടുംബങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങള്‍.
ആരോഗ്യരംഗത്തെ പ്രൊഫഷണല്‍ മികവും സാമൂഹിക സേവനത്തിലെ ആത്മസമര്‍പ്പണവും സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികച്ച സംഘാടനശേഷിയും കൈമുതലായ ഡോ. മഞ്ജു പിള്ളയുടെ വിജയം, ഒരു വനിതാ നേതാവിന്റെ വ്യക്തിഗത നേട്ടം മാത്രമല്ല; സേവനത്തിനും കരുതലിനും ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും മലയാളികള്‍ നല്‍കിയ ശക്തമായ അംഗീകാരമാണ്.
see also
ഫോമാ വനിതാ പ്രതിനിധികൾ: അക്ഷരമാല ക്രമത്തിൽ മാറ്റം വേണം
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്