
ഹൂസ്റ്റൺ: കേരളത്തിലും അമേരിക്കയിലും ഒരുപോലെ സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ഫോമായെന്നും, ചാരിറ്റി പ്രവർത്തനങ്ങളിലൂടെയാണ് സംഘടനയുടെ യഥാർഥ മുഖം പ്രതിഫലിക്കുന്നതെന്നും ദേശീയ ട്രഷറർ സിജിൽ പാലക്കലോടി പറഞ്ഞു. ഹൂസ്റ്റണിൽ നടന്ന ഫോമാ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലയളവിൽ എക്സിക്യൂട്ടീവ് സംഘത്തോടൊപ്പം കേരളത്തിലുടനീളം സഞ്ചരിക്കാൻ അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ ഫോമായുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി. കാസർഗോഡിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കും കണ്ണൂർ ജില്ലയിൽ ഭവന നിർമ്മാണ പദ്ധതിയിലൂടെയും സഹായമെത്തിച്ചു. വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ കൈമാറാനും കഴിഞ്ഞു. തൃശ്ശൂർ, കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിലെ ഭവനരഹിതർക്കായും നിരവധി സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഫോമാ വർഷങ്ങളായി നടപ്പാക്കി വരുന്ന 'ഹെൽപ്പിംഗ് ഹാൻഡ്സ്' പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 21-ഓളം പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനായതായി സിജിൽ പാലക്കലോടി വ്യക്തമാക്കി. 'അമ്മയോർമ്മ' പദ്ധതിയിലൂടെ നൂറുകണക്കിന് അമ്മമാരോടൊപ്പം ഒരു ദിവസം ചെലവഴിക്കുകയും അവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്യുകയും ചെയ്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു.
വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തൊഴിൽപരിശീലന പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. അമേരിക്കയിലും കേരളത്തിലും വനിതാ ശാക്തീകരണത്തിനും യുവജന പങ്കാളിത്തത്തിനും പ്രാധാന്യം നൽകി നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ ഫോമയ്ക്ക് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ നടന്ന വനിതാ സമ്മിറ്റിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തതും യുവജന സംഗമങ്ങൾ സംഘടിപ്പിച്ചതും സംഘടനയുടെ വളർച്ചയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റൺ കൺവെൻഷൻ വിജയകരമാക്കാൻ ആയിരത്തോളം പ്രതിനിധികൾ പങ്കുചേർന്നതായി അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ മുതൽ വിവിധ ക്രമീകരണങ്ങൾ വരെ ഏറ്റെടുത്ത് പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരെയും വിവിധ കമ്മിറ്റികളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഗോൾഡ്, സിൽവർ സ്പോൺസർമാർ ഉൾപ്പെടെ കൺവെൻഷനെ പിന്തുണച്ച എല്ലാ സ്പോൺസർമാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഫോമാ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളരുന്ന പ്രസ്ഥാനമായി മാറട്ടെയെന്ന് ആശംസിച്ച സിജിൽ പാലക്കലോടി, പുതിയ നേതൃത്വത്തിനും എല്ലാ വിജയാശംസകളും നേർന്നു. തുടർന്ന് സംഘടനയ്ക്ക് നൽകിയ ദീർഘകാല പിന്തുണയ്ക്ക് സ്ഥാപക പ്രസിഡന്റ് ശശിധരൻ നായരെ ബേബി മണക്കുന്നേൽ പൊന്നാട അണിയിച്ച് ആദരിച്ചു.
മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും
ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ
ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി
ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ
ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം
ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്
റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്