
ഹൂസ്റ്റണ്‍: പതിനെട്ടു ഫോമാ ജന്മം കൊണ്ട ഹൂസ്റ്റണിൽ വർണാഭമായ ഘോഷയാത്രയോടെ ഫോമയുടെ ഒന്‍പതാം അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. ഓണകാലത്തിന്റെ വരവറിയിച്ച് മാവേലി മന്നന്റെ സാന്നിധ്യവുംസാംസ്‌കാരിക ഘോഷയാത്രയ്ക്ക് മോടികൂട്ടി.
ഇന്ന് (വെള്ളി) ഓണ സദ്യ കൂടി നടക്കുമ്പോൾ ഈ സീസണിലെ ആദ്യ ഓണാഘോഷത്തിന്റെ പെരുമ കൂടി ഫോമക്ക് സ്വന്തം.
കടുത്ത ചൂടിലും ആവേശം കൈവിടാതെ വിവിധ റീജിയനുകളുടെ ബാനറിൽ ജനം വിൻധം ഹോട്ടലിന്റെ പരിസത്ത് കൂടി മാർച്ച് ചെയ്തു. ചെണ്ടമേളവും കേരളീയ വസ്ത്രങ്ങളും സാംസ്‌കാരിക ഘോഷയാത്രയ്ക്ക് മിഴിവേൽകി. പതിവില്ലാതെ ഒട്ടേറെ പോലീസ് ഓഫിസര്മാരും ഇവ വീക്ഷിക്കാൻ എത്തി. തുടർന്ന് തിരുവാതിരയും നൃത്തങ്ങളും അരങ്ങേറി.

ഉദ്ഘാടന സമ്മേളനത്തിൽ എംഐസിയായി വന്നത് മുൻ ജനറൽ സെക്രട്ടറിയായ ഷാജി എഡ്വേർഡ് ആണ്.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോ. സെക്രട്ടറി പോൾ പി. ജോസ്, ജോ. ട്രഷറർ അനുപമ കൃഷ്ണൻ, കൺവൻഷൻ ചെയർ സുബിൻ കുമാരൻ, ജനറൽ കൺ വീനർ ജിജു കുളങ്ങര എന്നിവർക്ക് പുറമെ മുഖ്യാതിഥി തൃത്താല എം.എൽ.എ. വി.ടി. ബലറാം, മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ, ജഡ്‌ജിമാരായ ജൂലി മാത്യുസ്, സുരേന്ദ്രൻ പട്ടേൽ, സ്പോണ്സര്മാരായ സാജൻ വർഗീസ്, മിനി സാജൻ, മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസ് തുടങ്ങിയവരെ വേദിയിലേക്ക് ക്ഷണിച്ചു.

അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ഫോമായുടെ തുടക്കം മുതലുള്ള വളർച്ച അനുസ്മരിച്ചു.
2008 ല്‍ നമ്മള്‍ ഫോമ ആരംഭിച്ചു. അന്ന് ഏതാണ്ട് രണ്ട് മാസക്കാലം ആണ് നമുക്ക് ഒരു കണ്‍വെന്‍ഷന്‍ ഇവിടെ നടത്താന്‍ ലഭിച്ചത്. 2006ല്‍ ഫൊക്കാന തെരഞ്ഞെടുപ്പില്‍ ശശിധരൻ നായരുടെ നേതൃത്വത്തിൽ ഹൂസ്റ്റണില്‍ കണ്‍വെന്‍ഷന്‍ നടത്തുവാനായിരുന്നു ജനവിധി. പക്ഷെ അത് പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് നാം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചു.

ഏതാണ്ട് രണ്ട് വര്‍ഷക്കാലത്തോളം കേസുമായി മുന്‍പോട്ട് പോകേണ്ട ഒരു സാഹചര്യമാണ് വന്നത്. അന്ന് ട്രഷറര്‍ ആയിരുന്ന എം ജി മാത്യു സാമ്പത്തിക കാര്യത്തിൽ നല്ല രീതിയിലുള്ള തീരുമാനങ്ങള്‍ എടുത്തു. ബാങ്കില്‍ കുറച്ച് ഡെപ്പോസിറ്റ് ഉണ്ട്. അത് ഏത് വിധേനയും ഫ്രീസ് ചെയ്യാനായിട്ട് സാധിക്കും. അങ്ങനെ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ബാങ്കില്‍ ഉണ്ടായിരുന്ന പണം ക്യാഷ് ആയിട്ട് പിൻവലിച്ച് പലരെയും ഏല്‍പ്പിക്കുകയായിരുന്നു. അതില്‍ എനിക്ക് ഒരു വിഹിതം കിട്ടി. ജോയി സാമുവേലിനും കിട്ടി. ഹൂസ്റ്റണിലെ ആ കണ്‍വെന്‍ഷന്‍ നടത്തുന്നതിന് വേണ്ടി ഞങ്ങള്‍ രണ്ടുപേരും ആ തുക അതുപോലെ തന്നെ എം ജി മാത്യുവിനെ ഏല്‍പ്പിച്ചവരാണ്. അത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് 2008ലെ കണ്‍വെന്‍ഷന്‍ ഇവിടെ നടത്തിയത്.
അന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പലരും ഇന്ന് നമ്മളോടൊപ്പം ഇല്ല. വീണ്ടും ഹൂസ്റ്റണില്‍ ഈ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ അവരുടെ ആത്മാശാന്തിക്ക് വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം .

2024 ആഗസ്റ്റ് മാസത്തില്‍ ഞങ്ങള്‍ ചാര്‍ജ് എടുക്കുമ്പോള്‍ 12 റീജിയന്‍ ആണ് ഉണ്ടായിരുന്നത്. ആ 12 റീജിയന്‍ ഇന്ന് 15 റീജിയന്‍ ആയി നമ്മള്‍ വളര്‍ത്തിയിരിക്കുന്നു. നാളെ 3 റീജിയനിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. അതോടൊപ്പം തന്നെ 84 അസോസിയേഷന്‍ ഉണ്ടായിരുന്ന സ്ഥാനത്തു നിന്ന് 100 ആക്കി വളര്‍ത്താനായിട്ട് സാധിച്ചു. അതിന് നേതൃത്വം കൊടുക്കുന്നതിന് നമ്മുടെ ആര്‍വിപിമാര്‍ക്ക് സാധിച്ചു എന്നുള്ളത് ഈ അവസരത്തില്‍ സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുകയാണ്.

എക്‌സിക്യൂട്ടീവ് കമ്മിറ്റി ആറു പേരും ഒറ്റമനസ്സോടുകൂടി ഇന്ന് വരെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്ന് ഈ ഈ കണ്‍വെന്‍ഷന്‍ ഭംഗിയായി പോകുന്നത്.ധാരാളം സ്പോൺസേഴ്‌സിന് പുറമെ ഏകദേശം 900 രജിസ്‌ട്രേഷന്‍ ലഭിച്ചു. 400 റൂംസ് ആണ് ബുക്ക് ചെയ്തിരുന്നത്. എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു അത് 500ല്‍ എത്തിക്കാന്‍ സാധിക്കുമോ എന്നുള്ളത്. പക്ഷെ പിന്നീടത് വലിയ വിജയമായി.
ട്രാൻസ്പോർട്ടേഷനും ഭക്ഷണവും എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്യാനായിട്ട് നമ്മുടെ കമ്മിറ്റികള്‍ക്ക് സാധിച്ചു. നമ്മള്‍ ഞായറാഴ്ച രാവിലെ ഇവിടെ നിന്ന് പിരിയുമ്പോള്‍ എല്ലാവരെയും എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി എത്തിക്കുന്നതിനും എല്ലാ സംവിധാനങ്ങളും ചെയ്തിട്ടുണ്ട്.

എന്തെങ്കിലുമെത്തുള്ള പാകപ്പിഴകള്‍ സംഭവിച്ചാല്‍ എനിക്കറിയാം നിങ്ങളെല്ലാവരും ഫോമയെ സ്‌നേഹിക്കുന്നവരാണ് നമ്മള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നമ്മുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും പരസ്പരം അതിനെ മറന്നുകൊണ്ട് ഒന്നിച്ചു പോകാന്‍ തയ്യാറുള്ളവരാണ്. അപ്പോള്‍ ഈ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനും നമ്മുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയാക്കുന്നതിനും വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.
ഇന്ന് വരെ ഒരു മലയാളികള്‍ക്കും തന്നെയും നടത്താന്‍ സാധിക്കാത്ത വിധത്തിലുള്ള കേരള കണ്‍വെന്‍ഷന്‍ നമ്മള്‍ കോട്ടയത്തും എറണാകുളത്തും കുമരകത്തുമായി നടത്തി. അതുപോലെ തന്നെ പാവപ്പെട്ട അമ്മമാരെ നമ്മള്‍ ചേര്‍ത്തു പിടിച്ചു. അമ്മയോടൊപ്പം ഒരു പരിപാടി ഏതാണ്ട് 1200ഓളം വിധവകളായിട്ടുള്ള അമ്മമാര്‍ക്ക് ധനസഹായങ്ങള്‍ ചെയ്യുവാനായി നമുക്ക് സാധിച്ചു.
നാളെ ഫോമയുടെ പതിനൊന്നാമത് പ്രസിഡന്റിനെ നിങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സന്തോഷപൂര്‍വ്വം ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ നിങ്ങളുടെ ഓരോരുത്തരുടെയും അതിന് നേതൃത്വം കൊടുക്കാന്‍ സാധിച്ച ഞങ്ങളുടെ എക്‌സിക്യൂട്ടീവ് നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സും അതുപോലെ തന്നെ വിവിധ റീജിയനിലെ ആര്‍വിപിമാരും ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ശക്തമായ രീതിയില്‍ രണ്ട് പാനലുകള്‍ നിലവില്‍ വന്നു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങള്‍ പറയില്ല. പക്ഷേ കഴിഞ്ഞ കാലഘട്ടങ്ങളിലെ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തന ഫലമായിട്ടാണ് ഈ രണ്ട് ശക്തമായിട്ടുള്ള ടീമുകള്‍ വന്നത്. ഈ ശക്തമായിട്ടുള്ള ടീമുകള്‍ വന്നില്ലെങ്കില്‍ ചിലപ്പോള്‍ ഈ കണ്‍വെന്‍ഷന്‍ ഒന്നും ഇതുപോലെ നടത്താനായിട്ട് സാധിക്കില്ല. കാരണം നിങ്ങള്‍ക്കറിയാം ഇതിനകത്ത് വന്നിരിക്കുന്ന ഏതാണ്ട് 80% ആള്‍ക്കാരും ഡെലിഗേറ്റ്‌സ് ആണ് അവരാണ് അടുത്ത ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
അങ്ങനെ എല്ലാംകൊണ്ടും നമ്മുടെ സംഘടനയുടെ വളര്‍ച്ച ഫോമയുടെ വളര്‍ച്ച മുന്നോട്ട് പോകണം എന്ന് മാത്രം ഈ അവസരത്തില്‍ ഫോമയെ സ്‌നേഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.
see also
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം