Image

ക്രിസ്തുമസ്സ് ചിന്തകൾ ( മോൻസി കൊടുമൺ)

Published on 25 December, 2025
ക്രിസ്തുമസ്സ് ചിന്തകൾ ( മോൻസി കൊടുമൺ)

മഞ്ഞു പൊഴിയുന്ന പാതിര നേരം ആകാശ നീലിമയിൽ തെളിഞ്ഞ ദിവ്യ നക്ഷത്രത്തിനുമുണ്ട് ചിന്തോദ്ദീപകമായ പല കാര്യങ്ങളും പറയുവാൻ.

സകല ജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാ സന്തോഷം , കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ലോക പാപം  നീക്കുവാൻ ദാവീദിൻ്റെ പട്ടണത്തിൽ ഭൂജാത നായിരിക്കുന്നു .

ഇവിടെ നമ്മുടെ ചിന്തയിലേക്കു വരേണ്ട പലകാര്യങ്ങളുമുണ്ട്. 

ഒന്നാമതായി  കന്യകമറിയം തൻ്റെ കടിഞ്ഞൂൽ പുത്രനെ ലോകത്തിലേക്കു സമർപ്പിക്കുവാൻ പല വാതിലുകളും മുട്ടിയിട്ടും സത്ര ഉടമകൾ തുറന്നു നൽകുവാൻ തുനിഞ്ഞില്ല.  യേശുവിനെ അറിയാതെ പോയ സത്രഉടമകൾ എത്രയോ ധനവാൻ മാർ ആയിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കു വാൻ സാധിക്കും . ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലിലൂടെ  പ്രവേശിക്കുന്ന തിന് തുല്യം എന്ന് വചനം പറയുന്നുണ്ടല്ലോ . 

പലപ്പോഴും നാം ധനം കൊണ്ടും കീർത്തി കൊണ്ടും സുഖലോലു പതയിൽ മുഴുകുമ്പോൾ നഷ്ടമാകുന്നത് ദൈവം തന്ന സ്വർഗ്ഗമല്ലേ? .

രണ്ടാമതായി ധനവാനും ചക്രവർത്തിയുമായ ഹേറോദേസ് അദ്ദേഹത്തിനും കിട്ടിയ സ്വർഗ്ഗഭാഗ്യം നഷ്‌ടപ്പെടുത്തി യെന്നു മാത്രമല്ല രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളേ യും കൊന്നു കളഞ്ഞ് ഉണ്ടായിരുന്ന സമാധാനം കൂടി നഷ്‌ടപ്പെടുത്തി ക്കളഞ്ഞു. 

പലപ്പോഴും ധന ചിന്തക ളിലും ദുഷ്പ്രവർത്തികളിലും മുഴുകിയിരിക്കുന്ന നമ്മളും ഇത്തരം സൗഭാഗ്യം നഷ്ടപ്പെടു ത്താറില്ലേ? ദിനംതോറും ദേവാലയങ്ങളിൽ വന്നാരാധിക്കു കയും കുർബാന കൈക്കൊള്ളുക യും ചെയ്തതിനു ശേഷം  പള്ളി ത്തർക്കത്തിലും സംഘട്ടനങ്ങളിലും  മാത്രമല്ല ഏതു ദിക്കിൽ നിന്ന് കുർബ്ബാന ചൊല്ലണം അല്ലെങ്കിൽ കാണണം എന്നതിനേക്കുറിച്ച് തർക്കവും വഴക്കു മുണ്ടാക്കിയും നമ്മൾ സ്വർഗ്ഗ ഭാഗ്യം നഷ്ടപ്പെടുത്തി യിട്ടില്ലേ? 

ക്രിസ്‌തു ജനിക്കേണ്ടത് ആദ്യം നമ്മുടെ ഹൃദയത്തിൽ ആയിരിക്കണം . ആഘോഷ ങ്ങളേക്കാളും ആത്മീയ കാര്യങ്ങൾക്കു മുൻതൂക്കം കാട്ടി എളിമയും പരസ്പര സ്നേഹവും കാട്ടുമ്പോൾ ക്രിസ്തു നമ്മുടെ ഹൃദയത്തിൽ വരും അതാണല്ലോ ഹൃദയം ഒരു ദേവാലയം എന്നു കവികൾ പാടാറുള്ളതും .

ഈ അവസരത്തിൽ ആട്ടിടയൻ മാരെ ക്കുറിച്ച് നമുക്കൊന്ന് വിലയിരുത്താം . ഗതിയില്ലാത്ത പാവപ്പെട്ടവരുടെ പ്രതിനിധികളായ ഈ ആട്ടിടയർ മാരിലേക്കാണ് രക്ഷകൻ ജനിച്ചുവെന്ന സദ് വാർത്ത മാലാഖമാർ അറിയിച്ചത്. തങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടിയ ആ സവിശേഷമായ വിശേഷത്തെ ജീവിതം കൊണ്ട് പ്രഘോഷിച്ചത് ആദ്യം ആട്ടിടയൻ മാരെങ്കിൽ വിശുദ്ധ മത്തായിയും മാർക്കോസും , ലൂക്കോസും പിന്നീട് വന്ന സുവിശേഷകർ മാത്രം . 

നിഷ്‌കളങ്കരായ  പാവം ആട്ടിടയൻമാർ പുൽക്കൂട്ടിലെത്തി ഉണ്ണി ഈശോയെ കണ്ടു വണങ്ങി . അങ്ങനെ ഭൂമിയിൽ ദൈവ മഹത്വവും പ്രഭയും അനുഗ്രഹവും ദർശിക്കു വാനും പ്രാപിക്കു വാനും ആദ്യം ഭാഗ്യമുണ്ടായത് സമൂഹത്തിൽ ഒരു സ്ഥാനവുമില്ലാതെ പുറം തള്ള പ്പെട്ടിരുന്ന ദരിദ്രരായ ഈ സാധുക്കൾക്കാണ് . അവർക്ക് സ്വാർത്ഥ ലാഭ മോ  ദ്രവ്യാഗ്രഹമോ ഒന്നുമില്ലായിരു ന്നു . ഇന്ന് നമ്മളൊക്കെ വെള്ള തേച്ച ശവക്കല്ലറകളായി മാറുന്ന കാഴ്ച ദയനീയം തന്നെ . 

മുൻപ് പറഞ്ഞതു പോലെ ധനവാൻമാർ ഉണ്ണിയേശു വിന് സത്രത്തിൽ ഇടം നൽകാത്തതിനാൽ  കാലികൾ മേയുന്ന പുൽക്കൂട്ടിൽ ഒരു കീറ്റു ശീലയിൽ ക്രിസ്തുവിന് ജനിക്കേണ്ടി വന്നു വെങ്കിൽ ക്രിസ്‌തു പിറക്കുന്നത് ഇന്നും നിർമലമായ മനസ്സുകളിലാണ് എന്ന് ഇതിനാൽ ദൃഷ്ടാന്തീകരിക്കാം . ഇവിടുത്തെ ഇന്നത്തെ കനകശയ്യകളിൽ പിറക്കുവാൻ ക്രിസ്തുവിന് മനസ്സില്ല . പീഡിതൻ്റെയും  പാമരൻ്റെയും കീറത്തുണി മതി അവന് ശീല ചുറ്റുവാൻ . അവനു വേണ്ടിയാണ് ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത് . സമത്വത്തിൻ്റെയും സാഹോദര്യ ത്തിൻ്റെയും സമാധാനത്തിൻ്റെ യും പ്രഭുവായി താൻ ഉദയം ചെയ്തതും ലോകത്തിലെ ഉശ്ചനീചത്വ ങ്ങളെ ഉൻമൂലനം ചെയ്യുന്നതിനാണ് . ഈ സന്ദേശം ഉൾക്കൊള്ളുന്ന വർക്കു മാത്രമേ  ക്രിസ്തുമസ്സിൻ്റെ  ശാന്തി ലഭിക്കയുള്ളു . അല്ലെങ്കിൽ ആഘോഷങ്ങ ളൊക്കെ വെറും പൂരങ്ങളായി പരിണമിക്കും . നമുക്ക് വേണ്ടത് സന്തോഷവും സമാധാനവു മാണ് അതിനാൽ ജാതി മത ചിന്തകൾ അവസാനി പ്പിക്കണം . നിന്നേ പ്പോലെ നിൻ്റെ അയൽക്കാരനെ ജാതിമത വ്യത്യാസ മില്ലാതെ സ്നേഹിക്കണം , സഹായിക്കണം . അപ്പോൾ നമ്മുടെ ഭവനത്തിൽ ക്രിസ്തു വരികയും അവിടെ ക്രിസ്തുമസ്സിൻ്റെ  പൂത്തിരികൾ കത്തിജ്വലി ക്കയും ചെയ്യും . ഏവർക്കും എൻ്റെ ക്രിസ്‌തുമസ്സ്  ആശംസകൾ….


കൃസ്തുമസ് രചനകൾ
 

യേശു ജനിച്ച കാലം: വിമോചനത്തിനായി ദാഹിച്ച യഹൂദ്യയുടെ ചരിത്രവഴികൾ (ഒരു ക്രിസ്മസ് ചിന്ത: അജു വാരിക്കാട്
 

'വിശ്വദീപം' എന്ന ഭദ്രദീപം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍) 
 

ഒരു ക്രിസ്മസ് കാലത്തിന്റെ കനൽ ഓർമ്മകൾ (മീനു എലിസബത്ത്)

 

ക്രിസ്തുമസ് എന്ന ഉത്സവം! (ജോയി ഇട്ടൻ)


പ്രത്യാശയുടെ വെളിച്ചം (ഡോ. ആനി പോള്‍) 
 

The Silence of Christmas: Faith Under Fire Worldwide (George Abraham)
 

ഓർമ്മച്ചെപ്പ് (ക്രിസ്തുമസ് കഥ: സ്മിതാ സോണി, ഒർലാൻഡോ)

 

നിലാ (ക്രിസ്തുമസ് രചനകള്‍: ജെസി ജിജി)


 ക്രിസ്തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്) 


പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍) 


അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
 

ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)


‘A THRILL OF HOPE’  AND LIGHT–  FOR OUR LIFE IN  DARKNESS (Rev. Dr. John T. Mathew)


പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)


'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)


പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)


ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാറപ്പള്ളില്‍ )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക