Image

ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാരിപ്പള്ളില്‍ )

Published on 22 December, 2025
ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാരിപ്പള്ളില്‍ )

ഉണ്ണിയ്‌ക്കൊരുമ്മ നല്‍കാന്‍
ഉള്ളം കൊതിച്ചിടുന്നേ
ഉള്ളിന്‍ വ്യഥകളെല്ലാം
ഉണ്ണീ, അകറ്റിടേണേ


കാലിത്തൊഴുത്തിനുള്ളില്‍
കോച്ചും തണുപ്പിലന്ന്
പാരിന്‍ വെളിച്ചമായി
ഉണ്ണി പിറന്നുവല്ലോ


അമ്മയ്ക്കരുമയായി
ഉണ്ണീ വളര്‍ന്നീടവേ
യൗസേപ്പ് താതനൊപ്പം
തുണയായി കൂടെ നിന്നേ.

അറിവന്‍ നിറഞ്ഞ നേരം
കൃപയില്‍ ഉയര്‍ന്ന നേരം
സന്തോഷ ചിത്തനായി, നീ
സുവിശേഷമന്ന് ചൊല്ലി


ഈ പൊന്‍ദിനത്തില്‍ ഞാനും
കൈ കൂപ്പി നിന്നിടുന്നേ
ഉണ്ണീ നീ വന്നിടേണേ, എന്റെ
ഉള്ളില്‍ പിറന്നീടേണേ…!!

 

കൃസ്തുമസ് രചനകൾ

ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)

‘A THRILL OF HOPE’  AND LIGHT–  FOR OUR LIFE IN  DARKNESS (Rev. Dr. John T. Mathew)

പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)

പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക