
നിലാവു പെയ്യുന്ന രാത്രിയിൽ,
നക്ഷത്രങ്ങൾ തെളിയും,
സ്നേഹത്തിന്റെ വെളിച്ചം,
പ്രത്യാശയുടെ കിരണമായി മിന്നും.
പ്രത്യാശയുടെ വെളിച്ചത്തിൽ
ദുഃഖങ്ങൾ മാറും ദൂരെയായി,
പുതിയ സ്വപ്നങ്ങൾ ചേർന്ന്,
പുതിയ ദിനങ്ങൾ ഉണരും.
മേഘങ്ങൾ മായും കാറ്റിൽ,
സ്വപ്നങ്ങൾ വിരിയും വാനിൽ,
മാനത്തു പൂന്തിങ്കൾ വിരിയുന്നു,
താരനിരകൾ നൃത്തമാടുന്നു
നീലാകാശം പുഞ്ചിരിക്കും പോലെ,
മിന്നുന്ന നക്ഷത്രങ്ങൾ,
സ്നേഹഗാനം പാടുന്നു,
രാഗദീപത്തിൽ ലോകം തിളങ്ങും.
പ്രത്യാശയുടെ വെളിച്ചം
സ്വപ്നങ്ങൾക്ക് ശോഭയേകും,
പുലരിയുടെ ശാന്തപ്രകാശം പോലെ
രാഗദീപത്തിൽ ലോകം തിളങ്ങും.
വെളിച്ചം, വെളിച്ചം,
പ്രത്യാശയുടെ പാതയിൽ,
ഹൃദയത്തിൽ തിളക്കം,
ലോകമെങ്ങും വെളിച്ചം.
കൃസ്തുമസ് രചനകൾ
നിലാ (ക്രിസ്തുമസ് രചനകള്‍: ജെസി ജിജി)
ക്രിസ്തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്)
പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍)
അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)