
വാക്കിനാലുളവായി വാനവുമവനിയും
വാരിധികളും സൂര്യ ചന്ദ്രതാരകങ്ങളും
വാക്കിനാലുളവായി പുഷ്പിത തരുലതാ
വര്‍ഗ്ഗവും നാനാവിധ വൃകമൃഗസഞ്ചയം,
തന്നോടുകൂടെത്തന്റെ സൃഷ്ടിയെക്കൊണ്ടാടുവാന്
തന്നെപ്പോല്‍ ഒരാള്‍ വേണമെന്നുള്ള ചിന്തമൂലം,
പാരിടത്തിങ്കല്‍ നിന്നുമീശ്വരന് മണ്ണെടുത്തു
മര്‍ത്യനെ മനഞ്ഞവന്‍'ആദ'മെന്നവനു പേര്.
വര്ഷദശങ്ങള്നീങ്ങി ലോകം കൂരിരുള്‍ തിങ്ങി
പ്രാതികൂല്യങ്ങള്‍ കൂടാതീശ്വരന് നിശ്ചയിച്ചു
സത്വരം കൊളുത്തുവാന്‍ നിത്യമാം'വിശ്വദീപം'.
'അബിയാ'ക്കൂറില്‍പ്പെട്ട വൈദികന്'സക്കറിയാ'യെ
ന്നഭിധേയനാമൊരീ സുജനാര്ച്ചിത വൃത്തന്
അഹറോനാചാര്യന്തന് നന്ദിനിമാരിലൊരു
മഹിളാമണിയാളെ മംഗല്യം ചെയ്തു വാണു.
ബന്ധുരാംഗിയാമവള് ശതവത്സരം ഹന്ത!
സന്താനമില്ലാതേറ്റം ദുഃഖിച്ചു കഴിയവേ
അനപത്യാധി നീങ്ങാന്‍ സന്തതം തല്പ്രാണേശ
നനഘന്'യഹോവ'തന് തൃപ്പദമാരാധിച്ചു.
'ഗബ്രിയേ'ലെന്ന'നാകനായക മുഖ്യദൂതന്
ചൊന്നീവിധം, ഭീതനാവേണ്ട നീ, നിന്നര്ത്ഥന
വിണ്ണിന്നാഥന് വേണ്ടപോല്‍ ശ്രവിച്ചു കഴിഞ്ഞുതേ.
പരിശുദ്ധാത്മാവിനാലാസ്സന്തതിയതിയായി
പരിശോഭിച്ചു പടുവൃദ്ധയേലിശബേത്തും,
മച്ചിയെന്നേവരും വിശ്വസിച്ചിരുന്നോള്ക്കു
മാസമിന്നാറാണീശമഹിമയ്ക്കതിരുണ്ടോ?
പാറമേല്‍ പരിശുദ്ധ പങ്കജം വളരുന്നു
പാദപം പുഷ്പിക്കാതെ സല്‍ഫലം കായിക്കുന്നു.
മധുപന് തൊടാത്തൊരു കാനനസരോരുഹം
മനുഷ്യന് സ്പര്‍ശിക്കാത്ത സാഗരദിവ്യരത്നം
സര്വ്വേശവരത്തിനാലാര്ന്ന സര്ഭസമ്പത്താ
ലവ്യാജ മനോഹരി'മേരി'യും ലാലസിച്ചു,
കന്നുകാലികള്‍ക്കുള്ള കച്ചിയും പച്ചപ്പുല്ലും
കൂട്ടിയിട്ടിരുന്നോരു കോണിലാ സതീരത്നം,
വിഷ്ടപനാഥ കുമാരകനു ഹീനമാര്ന്നാ
മാട്ടിന് തൊഴുത്താകും തൊട്ടിലില്‍ ഭൂജാതനായി
കട്ടിപ്പൊന്‍ തൊട്ടിലില്‍ താലോലമാടേണ്ടോന്
കാട്ടുകല്ലിലത്രേ ശാന്തമായ് കിടന്നുറങ്ങി
വിശ്വവൃത്താന്തത്തിന് ദിവ്യനെന്യേ
സംസാരനാടകരംഗം പുതുക്കുവാന്‍
കന്നാലിക്കൂട്ടിനെത്തന്നെ നരര്ക്കാദ്യമീശന്
കാട്ടിയതെത്ര അര്ത്ഥഗര്ഭം മഹാത്ഭുതവും .
ശാശ്വതോദ്യുല് പ്രഭയെങ്ങും പരത്തിടും ദിവ്യ
വിശ്വദീപം വിളങ്ങിയാ സുപ്രഭാതത്തിങ്കല്
പൂര്‍വ്വ വാനതിലൊരുജ്ജ്വല താരകം കാണായ്
പാര്‍വ്വണേന്ദുവിന്‍ തങ്കക്കട്ടിപോല് പ്രശോഭിച്ചു.
*****************
പാലിക്കാനീയഖിലഭുവനം ശാന്തിയില്‍ തിങ്ങിയെന്നും
കാലിക്കൂട്ടില്‍ ജനനമൊരു കന്യാസുതന്‍ വന്നു മന്നില്‍
മൗലിക്കെട്ടില്‍ ഉലകമഖിലം താങ്ങുവാന്‍ ത്രാണിയുള്ളോന്
ഗാലീലാ പ്രാന്തമതിലവശര്ക്കായുദിച്ചീ ക്ഷിതീശന്‍!!
……………………………………………………
സന്തോഷ, സമാധാനമാര്‍ന്ന ക്രിസ്മസ് മംഗളാശംസകളോടെ !!!
കൃസ്തുമസ് രചനകൾ
ഒരു ക്രിസ്മസ് കാലത്തിന്റെ കനൽ ഓർമ്മകൾ (മീനു എലിസബത്ത്)
ക്രിസ്തുമസ് എന്ന ഉത്സവം! (ജോയി ഇട്ടൻ)
പ്രത്യാശയുടെ വെളിച്ചം (ഡോ. ആനി പോള്‍)
The Silence of Christmas: Faith Under Fire Worldwide (George Abraham)
ഓർമ്മച്ചെപ്പ് (ക്രിസ്തുമസ് കഥ: സ്മിതാ സോണി, ഒർലാൻഡോ)
നിലാ (ക്രിസ്തുമസ് രചനകള്‍: ജെസി ജിജി)
ക്രിസ്തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്)
പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍)
അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)
ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാറപ്പള്ളില്‍ )